
ശിരുവാണി യാത്രയെക്കുറിച്ച് എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് ഒരു കാര്യം . പോകുന്ന വഴിയും ,യാത്ര തുടെങ്ങിയ സമയവും , സ്ഥലം ബന്ധപ്പെട്ട വിവരങ്ങളോ ഒന്നും എന്നില്‍ നിന്നും പ്രേതിക്ഷിക്കേണ്ട . അത് എഴുതി വയ്ക്കാനോ , ഓര്‍മ്മിക്കാനോ കഷ്ടപ്പെടാന്‍ ഞാന്‍ ഇഷ്ടപെടാറില്ലാ .യാത്ര പരമാവധി ആസ്വദിക്കുക .
അവധി ദിവസങ്ങളില്‍ വെറുതെ ചൊറിയുംകുത്തി ഇരിക്കുമ്പോള്‍ , കുട്ടത്തിലൊരുത്തന് തോന്നുന്ന കഴപ്പ് . അതാണ മിക്ക യാത്രകളുടെയും മൂലകാരണം .ശിരുവാണി യാത്രയും അത് പോലെ ഒന്നായിരുന്നു , കുളിക്കാന്‍ ഒരു തോര്‍ത്തുമെടുത്ത് , വരാന്‍ മടിയുള്ളവനെയും പൊക്കിയെടുത്ത് വണ്ടിയിലിട്ടു ഒരു പോക്കാണ് . പാട്ടുകളും തമാശകളും - പോണ വഴിയിലുള്ളവരെ മുഴുവന്‍ ആലോസരപെടുത്തികൊണ്ടൊരു യാത്ര . വഴിയില്‍ ഫോട്ടോം പിടിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഇറങ്ങി പല പോസ്സുകള്‍ - ഫോട്ടോയില്‍ സ്ഥാനം പിടിക്കാനും ഒറ്റക്കുള്ള ഫോട്ടോ എടുക്കാനുമുള്ള അടിപിടികള്‍ .
എല്ലാം കഴിഞ്ഞു വണ്ടിയും പാര്‍ക്ക് ചെയ്തു തോര്‍ത്തുമെടുത്തു നടന്നു തുടെങ്ങി . ഇടയക്കൊരു തൂക്ക് പാലമുണ്ട് , മരത്തിന്റെ ശിഖരങ്ങളിളുടെ കെട്ടിയുണ്ടാക്കിയ ഒരു തൂക്ക് പാലം . അതിലുടെ നടക്കുമ്പോഴും ചില ഫോട്ടോ സെഷനകളും , മറ്റുള്ള ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിക്കുന്ന രീതികളിലുള്ള ചില പോസ്സുകള്‍ . നടന്ന് നടന്ന് ഒടുവില്‍ ഒരു വലിയ വെള്ളച്ചാട്ടത്തിനടുത്തെത്തി. പല തട്ട് തട്ടായി ഉള്ള വെള്ളച്ചാട്ടത്തിന്റെ എല്ലാ തട്ടുകളിലും ഒരു കൂട്ടം ആളുകളുണ്ട് .
നേരെ ചെന്ന് തുണി മാറി ഏറ്റവും അടിയിലുള്ള തട്ടിലേക്ക് , പിന്നെ പിന്നെ മുകളിലേക്ക് കയറി തുടെങ്ങി . ( മുകളിലേക്ക് കയറിയതിനു ഒരു കാരണമുണ്ട് നല്ല സുന്ദരികളായ നാലഞ്ചു പഞ്ചാബി യുവതികള്‍ അവിടെ കുളിക്കുന്നുണ്ട് ). ഞങ്ങള്‍ മാത്രമല്ലാ , കെ.ജി പിള്ളാര് മുതല്‍ കുഴിലോട്ടു കാലും നീട്ടിയിരിക്കുന്ന ചെറുപ്പക്കാര്‍ വരെ ആ തണുത്ത വെള്ളച്ചാട്ടത്തിനു കിഴെ ശ്വാസം പോലും വിടാതെ അതും കണ്ടു നില്ക്കുന്നു . കണ്ണുകളില്‍ നിന്നും മാഞ്ഞു പോകുന്നതിനു മുമ്പ് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു കൂട്ടത്തിലുള്ള ഒരു മുടുക്കന് .ഒരു മഴയുടെ ലക്ഷണം കണ്ടു തുടങ്ങിയപ്പോള്‍ പതുക്കെ അവിടെ നിന്നും പിന്‍വാങ്ങി .എല്ലാ ഫോട്ടോകളും ലാപ്പിലിട്ടു ഒരു സിനിയര്‍ ചേട്ടനെ കാണിച്ചപ്പോഴാണ് അറിയുന്നത് അത് ശിരുവാണി അല്ല ഏതോ കോവൈ കൊണ്ടാട്ടം ആണെന്ന് . ഏതായാലും എന്നും ഓര്‍ത്തു വയ്ക്കാന്‍ പറ്റിയൊരു കൂട്ടുകാരുമോത്തുള്ള മനോഹരമായ നിമിഷങ്ങള്‍ ആയിരുന്നു അവിടുത്തത്.
യാത്ര തുടരുക, വിവരണങ്ങളും.. പഞ്ചാബികള്‍ ഇല്ലാത്തിടത്തും പോണേ.. ആശംസകള്‍
മറുപടിഇല്ലാതാക്കൂഊട്ടി യാത്രയുമുണ്ട് ,അത് ഇതിലും രസമാ. പോകെ പോകെ പറയാം
മറുപടിഇല്ലാതാക്കൂ