ഇത് വരെ പറഞ്ഞ അനുഭവ കഥകളില്‍ നിന്നും വളരെ വ്യതയസ്തത ഉണ്ട് ഈ അനുഭവത്തിനു . അത് പറയും മുന്‍പ് അല്പം പഴെയ ഒരു സംഭവം വിവരിക്കാം .
ഏഴാം ക്ലാസ്സ് വരെ ഞാന്‍ ഒരു ചട്ടമ്പി ആയിരുന്നു , ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരുത്തനെ തല്ലി . അവന് അമ്മയെയും വിളിച്ചോണ്ട് വന്നു ബഹളം വച്ചു, ഹെഡ് മാഷ് വന്നു . ഇനി പ്രശ്നം വല്ലതും ഉണ്ടെങ്കില്‍ പുറത്താക്കുമെന്ന് പറഞ്ഞു . ഞാന്‍ ആരോടും പറയാതെ , അത് മനസ്സില്‍ തന്നെ വച്ചു . അതില്‍ പിന്നെ ആരേലും തല്ലിക്കൊന്നാലും , ഒന്നും ചെയ്യില്ല .
ഇനി പറയാന്‍ വന്നത് പറയാം , പ്ലസ് ടൂ കഴിഞ്ഞു എന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു എഞ്ചിനിയറിങ്ങിനു കൊണ്ട് ചേര്‍ത്ത് . ഒടുവില്‍ മനസില്ല മനസോടെ ഞാന്‍ കോയമ്പത്തൂര്‍ ചെന്നു . എന്നാല്‍ ഒരുപാട് കൂട്ടുകാരുടെ പുതിയ ലോകമാണ് എനിക്ക് അവിടെ കിട്ടിയത് . തമിഴ് കുട്ടികളോടെ വരെ നല്ല സൌഹൃദം , അങ്ങനെ അറിയപ്പെടാത്ത ആ നാട്ടില്‍ അല്പം സന്തോഷം തോന്നി .
ഒരു കാര്യം കൂടി ഇതിനിടയില്‍ പറഞ്ഞു കൊള്ളട്ടെ . ഞങ്ങളുടെ ഹോസ്ടല്‍ ഒരു പട്ടിക്കാട്ടിലാണ് , പണ്ട് ഒരു ശ്മശാനം ഉണ്ടായിരുന്ന സ്ഥലം ന്യായ വിലയ്ക്ക് വാങ്ങി ഹോസ്ടല്‍ പണിതതാണ് .
ഒരാഴ്ച കടന്നു പോയി , ഞങ്ങളുടെ ഹോസ്ടലില്‍ ഒരു നിയമം ഒമ്പത് മണി കഴിഞ്ഞു മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല .
അങ്ങനെ ഒരു ദിവസം .... ഒരു തമിഴന് കൂട്ടുകാരന് ഞങ്ങളുടെ മുറിയില്‍ വന്നു
" ഡേയ് മച്ചാ ....."
അല്ല തമിഴില്‍ പറയുന്നില്ല ഞാന്‍ തര്‍ജ്ജിമ ചെയ്തു തരാം . ഒമ്പത് മണി കഴിഞ്ഞു മൊബൈല്‍ ഉപയോഗിച്ച ഒരു ചെറുക്കന്റെ മൊബൈല്‍ പി.ഡി ( കായികദ്ധ്യാപകന്‍) മദ്യപിച്ചു മദോന്മത്തനായി എറിഞ്ഞുടച്ചു . നമ്മള് പ്രതികരിക്കണം , ഒറ്റക്കെട്ടായി നില്‍ക്കണം .
ആദ്യം ഞങ്ങള്‍ ഒന്ന് സംശയിച്ചു നിന്ന് , പിന്നെയും ആരോ പറഞ്ഞു നമ്മുക്ക് നാളെ ഒരാവശ്യം വരുമ്പോള്‍ അവരെ കാണു .
ശരി ഞങ്ങള്‍ ഇറങ്ങി , ഞങ്ങള്‍ ഒരു പത്തമ്പത് കുട്ടികള്‍ നിരന്നു . രണ്ടു സ്റ്റെപ് നടന്നതും എല്ലാവനും കൂടി ഒച്ച വച്ചു ബഹളം ഉണ്ടാക്കി , ഭയങ്കര കൂക്ക് വിളി .പിന്നെ ആരുടയോ അശരീരി കേട്ട് " പി.ഡി വരുന്നുണ്ട് ഓടിക്കോ " .
എല്ലാവരും ഓടി മുറികളില്‍ കയറി കതകടച്ചു , അല്പം സമയം കടന്നു പോയി . ആ മറ്റവന് വീണ്ടും വന്നു , ഇനി മുമ്പത്തെ പോലെ അലങ്കോലം ഉണ്ടാവില്ല .എന്റെ മുറിയിലാണെങ്കില്‍ ഞാനും ചാക്കോ എന്ന് വിളിക്കുന്ന ശ്രീജിത്തും മാത്രം ബാക്കിയുള്ളവരൊക്കെ അടുത്ത മുറിയിലും . അവന്മാര് ഉറപ്പിച്ചു പറഞ്ഞതല്ലേ ഏതായാലും ഇറങ്ങാം . മുറിയില്‍ നിന്ന് വെളിയില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ മുറി പൂട്ടാന്‍ തുടങ്ങി
" ഇത് പൂട്ടാണോ ? " ചാക്കോ .
"മൊബൈലും മറ്റും അകത്ത് അല്ലെ , ചുറ്റും കള്ളന്മാരാ " ഞാന്‍ .
അപ്പോഴും ചാക്കൊയിക്ക് സംശയം , ഞാന്‍ അല്പം കൂടി പക്വതയോടെ സംസാരിച്ചു
"ഇപ്പൊ പൂട്ടിയാല്‍ പിന്നെ ദൂഖിക്കേണ്ട ..." അവന് സമ്മതിച്ചു .
പൂട്ടി ഞങ്ങള്‍ അവരുടെ പിറകില്‍ നടന്നു ... നാല് സ്റ്റെപ്പുകള്‍ നടന്നതും ഈ നാറികള് പഴയ പണി തന്നെ വീണ്ടും ചെയ്തു , ഭയങ്കര കൂക്ക് വിളിയും ബഹളവും . ഇപ്രാവശ്യം പി.ഡി ശരിക്കും പ്രത്യക്ഷപ്പെട്ടു , ബാക്കിയുള്ളവര്‍ ഓടി മുറിയില്‍ കയറി . ഞാനും ചാക്കോയും മുറി തുറക്കാന്‍ പെടാപ്പാട് പെടുകയാണ് . പേടി കാരണം താക്കോല്‍ പഴുത് പോലും കാണാനില്ല . അതാ സാര്‍ ഞങ്ങളെ കണ്ടു , ഞങ്ങള്‍ കതകു തുറന്നു ..... അയാള്‍ തൊട്ടു പിന്നിലെത്തി , ഞങ്ങള്‍ കതകു തുറന്നു അകത്തു കയറി കതകടച്ച്ചു . വെളിയില്‍ സാറ് കതകു മുട്ടുന്നു ,കൈയില്‍ കിട്ടിയ കുപ്പിയുമെടുത്ത് കതകു തുറന്നു .
"എന്നടാ ? "
" വെള്ളം പിടിക്കാന്‍ ഇറങ്ങിയത സാറേ .. "
" കതകു പൂട്ടിയിട്ടുട്ടാണൊഡാ വെള്ളം പിടിക്കാന്‍ ഇറങ്ങുന്നത് ... ഇറങ്ങട രണ്ടും "
ഞങ്ങളെയും അപ്പുറത്തെ മുറിയില്‍ നിന്നും ഒരു നിഷ്കളങ്കനെയും ഒരു ജിമ്മനെയും പൊക്കി . .
മുന്നില്‍ വേറൊരുത്തനെ ഇട്ടു തല്ലുന്നു , അത് കഴിഞ്ഞു ജിമ്മനെ പിടികൂടി . അവന് പരമാവതി ഒഴിഞ്ഞു മാറി . തൊട്ടടുത്തത് ഞാനാണ് , ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്നും പറഞ്ഞു ഞാന്‍ ഇങ്ങനെ നോക്കി നില്ക്കുമ്പോള് എന്നെ ഞെട്ടിച്ചു കൊണ്ട് , എന്റെ പിന്നില്‍ നിന്നിരുന്ന നിഷ്കളങ്ങന്റെ ചെകിട്ടത്ത് ഒരു പൊട്ടിര് എന്നിട്ട് ഒരു തമിഴ് ഡയലോഗും ... തര്‍ജ്ജിമ ചുവടെ ചേര്‍ക്കുന്നു " അടിക്കുമ്പോള്‍ ചിരിക്കും അല്ലേട നായെ "
ഇപ്പൊ ആ ഡയലോഗും അടിയും ഓര്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും , അപ്പൊ വല്ലാത്ത വിഷമം തോന്നി അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോള്‍ കഠാര നെഞ്ചില്‍ കുത്തിയിറക്കും പോലെ . അടുത്തടി എനിക്കായിരുന്നു ( പൊന്നീച്ച പറക്കുക , നക്ഷത്രങ്ങള്‍ തെളിയുക എന്നൊക്കെ തമാശയായി കേട്ടുട്ടിട്ടുണ്ടെകിലും , അത് സത്യാമാനെന്നു ഞാന്‍ അന്ന് മനസിലാക്കി ) ഒരു അര മണിക്കൂര്‍ ഒരു മൂളല്‍ എന്റെ ചെവിയില്‍ നീണ്ടു നിന്നു .
ആ നിഷ്കളങ്കന് ബോധം കേട്ട് വീണു അവനെ പൊക്കി മുറിയില്‍ കിടത്തി , ഞങ്ങളെ പുറത്താക്കി . നോക്കേണം വന്നിട്ട് ഒരാഴ്ച ആയതേ ഒള്ളു , രാത്രി പരിചയമില്ലാത്ത സ്ഥലം , പട്ടികള്‍ ഓരിയിടുന്നു , കൊടും തണുപ്പ് , ശ്മശാനം ഉണ്ടായിരുന്ന സ്ഥലം .
സര്‍വ്വ സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞ നിമിഷങ്ങള്‍ ...
" സര്ടിഫിക്കറ്റു കിട്ടിയിരുന്നെകില്‍ പോകാമായിരുന്നു " ചാക്കോ .
ചിരിക്കണോ കരയണോ , ഒരു നിമിഷം ആ തമാശ കേട്ട് അവനെ അടിമുടി നോക്കി .
അല്പം നേരം കഴിഞ്ഞു വേറൊരു സാറ് വന്നു കുറെ വഴക്ക് പറഞ്ഞു ഞങ്ങളെ തിരിച്ചു കയറ്റി .
അകത്തു നടന്ന കാര്യങ്ങള്‍ ഒന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല , പിന്നിട് പിള്ളാര് പറഞ്ഞു കാര്യം അറിഞ്ഞു , ഞങ്ങള്‍ക്ക് വേണ്ടു കൂട്ടുകാര്‍ പി.ഡിയെ തല്ലാന്‍ ചെന്നതും മറ്റും .ആദ്യമായി കൂട്ടുകാരോട് ഇഷ്ടം തോന്നിയ നിമിഷങ്ങള്‍ . ഒരുപാട് അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടും , മറക്കാന്‍ പറ്റാത്ത ഏറ്റവും വലിയ സംഭവം ആ ഒരു രാത്രി തന്നെ . നിങ്ങള്‍ ഉദേശിച്ചത് പോലെ വളരെ രസകരമായ സംഭവം ഒന്നുമല്ല , വീണ്ടും വീണ്ടും ഈ ഓര്‍മ്മകള്‍ തികട്ടി വരുന്നത് കൊണ്ട് എഴുതി പോയതാ ക്ഷമിക്കണം .

അതാണ് ഫ്രണ്ട്സ്
മറുപടിഇല്ലാതാക്കൂ"ഞങ്ങളുടെ ഹോസ്ടല്‍ ഒരു പട്ടിക്കാട്ടിലാണ് , പണ്ട് ഒരു ശ്മശാനം ഉണ്ടായിരുന്ന സ്ഥലം ന്യായ വിലയ്ക്ക് വാങ്ങി ഹോസ്ടല്‍ പണിതതാണ് ."
മറുപടിഇല്ലാതാക്കൂസുലൂരിലെ ആര് വി എസ് ഹോസ്റ്റല്‍ ആണോ ഉദ്ദേശിച്ചത്??
ആണെങ്കില്‍ ഞാനും അവിടത്തെ അന്തേവാസി ആയിരുന്നു...
@Absar Mohamed അല്ല മാഷേ , ഇതേതു കോളേജാണെന്ന് ഞാന്‍ പുറത്ത് പറയുല്ല , എനിക്ക് സര്‍ട്ടിഫിക്കറ്റു ഇത് വരെ തിരിച്ചു കിട്ടിയിട്ടില്ല
മറുപടിഇല്ലാതാക്കൂതികട്ടി വന്ന ഓര്‍മ്മകള്‍ ആയതു കൊണ്ടാകും ഒരു പുളിച്ച മണം!!
മറുപടിഇല്ലാതാക്കൂ>>>>
>>>>
>>>>
>>>>
>>>>
>>>>
>>>>
>>>>
>>>>
>>>>
ചുമ്മാ ...രസായിട്ടുണ്ട് ..
ആ ..അങ്ങിനെ എന്തൊക്കെ ഓര്‍മ്മകള്‍ ...അന്നത് വേദനാജനകമായിരുന്നെന്കിലും ഇന്നോര്‍ക്കുമ്പോള്‍ എല്ലാം രസമുള്ളവ തന്നെ ...
മറുപടിഇല്ലാതാക്കൂഅങ്ങിനെ കുറെ അടി കിട്ടി വളരുന്നത് നല്ലതാ... അതിന്റെ ഗുണം ഇപ്പോള്‍ അനുഭവിക്കുന്നുണ്ടാവുമല്ലോ?
മറുപടിഇല്ലാതാക്കൂകൊള്ളാം.
മറുപടിഇല്ലാതാക്കൂഎന്നിട്ടും താന്‍ എന്താടോ നന്നാവാത്തെ ???
മറുപടിഇല്ലാതാക്കൂമം... കൊള്ളാം...
മറുപടിഇല്ലാതാക്കൂഅനുഭവങ്ങള് പാച്ചാളികള്‍ ആല്ലെടാ...
അനുഭവക്കുറിപ്പ്
മറുപടിഇല്ലാതാക്കൂരസകരമായി വായിച്ചു.
എല്ലാ ആശംസകളും!
മുൻപത്തെ പൊസ്റ്റുകളെ വെച്ചു നൊക്കുമ്പൊൾ ഇതു അത്ര പോരാ... ഇനി ഈ കമെന്റു വായിചു എന്റെ ബ്ലൊഗിലെക്കു വായനക്കാർ വരുന്നില്ലേ...........ഫൊല്ലൊവെർസ് വരുന്നില്ലേ........ എന്നൊന്നും പറഞ്ഞ് കരയരുത്.... അടൂത്ത പൊസ്റ്റ് നന്നാക്കാൻ വേണ്ടി ആണു പരയുന്നതു കേട്ടൊ അനിയൻ കുട്ടാ..... :-)
മറുപടിഇല്ലാതാക്കൂ@കിങ്ങിണിക്കുട്ടി നന്ദി , ചേച്ചി പറഞ്ഞത് പോലെ അടുത്തത് നന്നാക്കും ... അല്പം
മറുപടിഇല്ലാതാക്കൂ@എല്ലാവരോടും
മറുപടിഇല്ലാതാക്കൂഅല്പം വേദനാജനകം ആയതു കൊണ്ടാവാം വലിയ മാര്‍ക്കറ്റില്ലാത്തത് :)
ജീവിതത്തില്‍ പിന്നീട് ഒരിക്കലും തിരിച്ചുകിട്ടാത്ത മധുരമുള്ള ( അന്നത് ചില്ലപ്പോള്‍ വേദനയുള്ളതാകാം) അനുഭവങ്ങളാണ് സ്കൂള്‍ കോളേജ് കാലഘട്ടം നമുക്ക് നല്‍കുന്നത്..
മറുപടിഇല്ലാതാക്കൂഅല്ലേലും നിനക്കൊരടിയുടെ കുറവുണ്ട്......നല്ല ഓർമകൾ....
മറുപടിഇല്ലാതാക്കൂനിനക്കങ്ങനെ തന്നെ വേണം!വെറുതെയല്ല നീ പഠിത്തം നിര്‍ത്തി ഇങ്ങോട്ട് വന്നത്!
മറുപടിഇല്ലാതാക്കൂ@താന്തോന്നി
മറുപടിഇല്ലാതാക്കൂഅതിപ്പോഴാണോ നീ അറിയുന്നത് ?