30 നവംബർ 2010

റെയില്‍വേ സ്റ്റേഷന്‍

സാധാരണയിലധികം തിരക്കുണ്ടായിരുന്നു അന്ന്‍ , ഒന്‍പത് മണിക്കുള്ള അമൃത എക്സ്പ്രെസ്സ് കാത്ത് അക്ഷമരായി ഒരുപാട് പേര് അവിടെ നില്‍ക്കുന്നുണ്ടായിരുന്നു .ആ തിക്കിലും തിരക്കിനും ഇടയിലുടെ ഒരാണ്‍ പട്ടിയും പെണ്പട്ടിയും നടന്നു വരുന്നു . ആദ്യമായി ട്രെയിന്‍ യാത്രക്കെത്തിയവരുടെ സങ്കോചവും സ്ഥിരയാത്രക്കരുടെ പ്രവര്‍ത്തികളും മറ്റും സസുക്ഷ്മം വിക്ഷിച്ചു കൊണ്ട് അവര്‍ ഒരു ഭാഗത്ത് നിന്നു . ശരണം വിളികളോടെ ഒരു പറ്റം അയ്യപ്പഭക്തന്മാരും അവിടെയെത്തി , ആ ഇണകള്‍ അവരെ ഭക്തിപൂര്‍വ്വം കുറെ നോക്കി നിന്നു . പിന്നെയും കുറെ നടന്നു മൂന്നാം ലോകമഹായുദ്ധവും അമേരിക്കന്‍ സാമ്രാജിത്യ നിലപാടുകളും അവരെ അല്പം  ഭയപ്പെടുത്തി . എന്നാലും മുതിര്‍ന്ന ആ യാത്രക്കാരുടെ അറിവിന്റെ മുന്നില്‍ ആ നായ്ക്കള്‍ തലകുനിച്ചു  . ഓരോ കാഴ്ചകള്‍ കണ്ട ഇരുവരും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു , കൌമാരക്കാരായ കമിതാക്കളുടെ വികാര പ്രകടനങ്ങള്‍ കണ്ട പെണ്പട്ടി നാണത്തോടെ  തലകുനിച്ചു .                                  മദ്യപാനിയായ അച്ചനെ വഴക്ക് പറയുന്ന മകനും , മകന്റെ വാക്കുകള്‍ക്കനുസരിച്ചു നൃത്തം വയ്യക്കുന്ന അച്ചനെയും അവര്‍ കൌതുകത്തോടെ  നോക്കി നിന്നു . അതോടൊപ്പം ആണ്പട്ടിയുടെ തമാശകള്‍ക്ക് സന്തോഷ സൂചകമായി ഒരു  ശബ്ദവും പുറപെടുവിച്ചു പെണ്പട്ടി ഇണയെ പിന്തുടര്‍ന്നു .
പെട്ടെന്ന്  " യാത്രക്കാരുടെ ശ്രദ്ധക്ക് പാലക്കാട് ടൌണ്‍   റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന അമൃത എക്സ്പ്രെസ്സ് രണ്ടാമെത്തെ പ്ലട്ഫോമിലേക്ക് വരുന്നു " .സ്ഥലം പിടിക്കാനുള്ള മുന്നോരുക്കങ്ങളുമായി ഓരോരുത്തരും റെഡിയായി നിന്നു .

                                   ട്രെയിന്‍ അടുത്തടുത്ത് വന്നു കൊണ്ടിരുന്നു ഇത് കാണാതെ ആണ്പട്ടി അടുത്ത പ്ലട്ഫോമിലേക്ക് എടുത്തു ചാടി . നേര്‍ത്ത മോങ്ങലോടെ അത് ചതഞ്ഞരഞ്ഞു . പെണ്പട്ടി ഉറക്കെ കുരച്ചു കൊണ്ട് യാത്രക്കര്‍ക്കിടായിലുടെ അത്ങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു . യാത്രക്കാരുടെ ശ്രദ്ധ മൊത്തം അതിന്റെ മുകളിലെക്കായി . കയ്യില്‍ കിട്ടിയ സാധങ്ങള്‍ കൊണ്ട്ട് അതിനെ അവര്‍ പൊതിരെ തല്ലി . ഒടിഞ്ഞ കാലുമായി യാത്രക്കാരുടെ ഇടയില്‍ നിന്നും അത് ഇഴഞ്ഞു മാറി . പട്ടി ശല്യത്തെ പറ്റി പറഞ്ഞു ചിലര്‍ ദേഷ്യപെട്ടു , മറ്റു ചിലര്‍ ആ പാവം മൃഗത്തെ ദ്രോഹിച്ചത് തെറ്റായി പോയി എന്ന് വിലപിച്ചു  . എല്ലാത്തിന്റെയും ഒടുവില്‍ ശരണം വിളികള്‍ വീണ്ടും ഉയര്‍ന്നു തുടങ്ങി . നീണ്ട ചൂളം വിളിയോടെ ട്രെയിന്‍ ചലിച്ചു തുടങ്ങി . പതുക്കെ നീങ്ങുന്ന ട്രെയിനിനു പിന്നാലെ ഒടിഞ്ഞ കാലുമായി തന്റെ ഇണയെയും തേടി ആ പെണ്പട്ടി ഓടി  . ട്രെയിനിനു വേഗത കുടുകയാണെന്ന് മനസിലാകാതെ അത് എങ്ങോട്ടെന്നറിയാതെ അതിന്‍ പിറകെ ഓടിക്കൊണ്ടിരുന്നു .

3 അഭിപ്രായങ്ങൾ:

 1. പാവം മിണ്ടാപ്രാണി ...കഥ കൊള്ളാം ....

  മറുപടിഇല്ലാതാക്കൂ
 2. എല്ലാം കണ്ടു നടക്കുന്ന പട്ടികള്‍ക്ക് സംഭവിക്കാവുന്നത്.
  കൊള്ളാം
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 3. ഇത് ഒരു കഥ മാത്രമല്ല എന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം കുടിയാണ്

  മറുപടിഇല്ലാതാക്കൂ