
മൂന്നു വയസുകാരിയെ വരെ ബലാല്‍സംഗം ചെയ്ത കാടന്മാരുള്ള നാടാണ് നമ്മുടേത് . ഇവിടെ ആവശ്യം ദുബൈയിലെ പോലുള്ള നിയമ വ്യവസ്ഥിധിയാണ് .കൊന്നു രസിക്കുന്നവന് ,മരണത്തിന്റെ വേദന അറിയണം . ഓരോ കുറ്റവാളിയും ശിക്ഷിക്കപെടനം .ഒവോരുത്ത്തനും കുറ്റം ചെയ്യാന്‍ ഭയക്കണം .
ഇത്രയും ഹീനപ്രവര്‍ത്തികള്‍ നടമാടുമ്പോഴും മനുഷ്യാവകാശ കമ്മിഷന് എന്ത് കൊണ്ട് സുശക്തമായ നിയമവ്യവസ്ഥിതിയെ പറ്റി ചിന്തിക്കുന്നില്ലാ . സ്ത്രീകള്‍ക്ക് അമ്പത് ശതമാനം വേണം എന്ന് പറഞ്ഞു മുറ വിളി കൂട്ടിയവര്‍ എവിടെ .നിയമത്തിന്റെ കൈയിളുടെ രക്ഷപെടാന്‍ സമ്മതിക്കാതെ വെടിവെച്ചു കൊള്ളുന്ന സൂപര്‍താരങ്ങളെ കൈയടിച്ചു സ്വീകരിച്ച പ്രേഷകര്‍ എന്ത് കൊണ്ട് നേരിന്റെ മുന്നില്‍ കണ്ണടക്കുന്നു .
പല സംഭവങ്ങളും വരുമ്പോള്‍ പലരും ഒരു ദീര്‍ക്കനിശ്വാസം വിട്ടു പൊടിയും തട്ടി പോകുന്നവരാണ് നമ്മളില്‍ പലരും .അവര്‍ക്ക് ഒന്നും ബാധകം അല്ലാത്തത് പോലെ..
കായികരംഗത്തോ വാനനിരിക്ഷണരംഗത്തോ ഉണ്ടാവുന്ന നേട്ടങ്ങളുടെ പേരിലല്ല ഒരു രാജ്യം പ്രൌടിയാര്ജിക്കെന്ടെത് , സുശക്തമായ നിയമവ്യവസ്ഥിധിയുടെ പേരിലാവണം . ഒരു നിമിഷം ഇതോര്‍ത്ത് ഞാനെന്റെ രാജ്യത്തെ വെറുത്തു പോയി .
ഇതില്‍ പലതും എന്റെ വാക്കുകള്‍ അല്ല ചായക്കടയിലും , ബാര്‍ബര്‍ഷോപ്പിലും വച്ച് ഞാന്‍ കണ്ടുമുട്ടുന്ന സാധാരണക്കാരുടെ വാക്കുകളാണ്. നമ്മളെ പോലുള്ളജനങ്ങള് ശക്തമായി പ്രതികരിക്കേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു . നമ്മുടെ നാട് ഇനിയും അധപ്പതിക്കാതിരിക്കുവാന് ഉണരുവിന്‍ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ