ആദ്യാക്ഷരം കുറിക്കുമ്പോഴും ചരിത്രം തിരുത്തിയ വിപ്ലവങ്ങളെ ആദ്യമായി അടുത്തറിയുമ്പോഴും പണമെന്ന മുല്യമില്ലത്ത്ത കടലാസ്സു തുണ്ടുകള്‍ ആദ്യമായി കീശയില്‍ നിറയ്ക്കുമ്പോഴും അങ്ങനെ അങ്ങനെ എന്തിനെപറ്റിയായാലും ആദ്യമായി അറിയുമ്പോഴുള്ള കൌതുകം ആകാംഷ അത് മനുഷ്യസഹജമാണ് . പക്ഷെ ഇന്ന് വല്ലാത്തൊരു വീര്‍പ്പു മുട്ടലാണ് , ഒരുപാട് രാത്രികള്‍ ഉറക്കമില്ലാത്ത രാത്രികലാക്കി മാറ്റിയ ആ ചിന്തകളെ ആദ്യമായി പുല്കാന് പോകുന്നു . ആദ്യമായി ഒരു പെണ്ണിനെ ഭോഗിക്കാന്‍ പോകുന്നു . നിഗൂഡതകള്‍ നിറഞ്ഞ ഒരു നിധിപ്പെട്ടി കണ്ടെടുത്ത് അത് തുറക്കാന്‍ കാത്തിരിക്കുന്നത് പോലെ . സ്ഥാനം കൊണ്ട് മൂന്നാമനാണെങ്കിലും എം .ടി യുടെ രണ്ടാമൂഴത്തിലെ മൂന്നാമനായ അര്‍ജ്ജുനനല്ല ഞാന്‍ .... ഭീമസേനനെ പോലെ ഒരു രണ്ടാമൂഴക്കാരന്റെ വീര്‍പ്പു മുട്ടല്‍ . ആദ്യമായി ആരുടെ മനസിലാണ് ഇങ്ങനെ ഒരു ആശയം വന്നത് എന്നറിയില്ല , പക്ഷെ ഓരോരുത്തരുടെയും മനസിലെ ചിന്തകളിലെ സങ്കല്പ്പങ്ങളിലെ ആകാരവടിവുകള്‍ ചേഷ്ടകള്‍ ശബ്ദങ്ങള്‍ അവയെല്ലാം ചേര്‍ന്ന് ഒരു ലക്ഷ്യമായി മാറുകയായിരുന്നു .
അവളെ വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നില്ല , വന്നപ്പോഴേക്കും ഒന്നാമന്റെ കരവലയത്തിനുള്ളിലായിരുന്നു അവള് . മൂടിക്കെട്ടിയ ശരിരത്തിനുള്ളില് ത്രസിച്ചു നില്ക്കുന്ന ഒരുപാട് മാറിടങ്ങള്‍ ഉറക്കം കെടുത്തിയ രാത്രികളില്‍ വന്ന ത്രിലോക സുന്ദരിമാരുടെ ആരുടെയെങ്കിലും മുഖം ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ ? ... ഇല്ല ഒരു മുഖവും ഒരമ്മകളില് ഇല്ല ...ഇന്നൊരു പക്ഷെ ഈ ലോകത്തെ തന്നെ ഏറ്റവും വലിയ നിഗൂഡത എന്റെ മുമ്പില്‍ വാതില്‍ തുറക്കും . പെണ് എന്നാ നിഗൂഡ ജീവിയെക്കുരിച്ചുള്ള ചിന്തകള്‍ തിളച്ചു മറിയുന്നു .
ഒന്നാമന് സത്യം തിരിച്ചറിഞ്ഞു പുറത്ത് വന്നതും രണ്ടാമന് സത്യാനെഷണത്തിനായി പോയതും ഇതിനിടയില്‍ നടന്നിരിക്കുന്നു . ചെയ്യുന്നത് തെറ്റോ ശരിയോ ? എന്നാ ചോദ്യം നെഞ്ചില്‍ തറച്ചിട്ടു കുറെയായി . വേശ്യയെ തേടി പോകുന്നവന് നല്ലവനല്ലെന്നുരാപ്പാണ് പക്ഷെ ചീത്തയാണോ ? അറിവുകള്‍ അറിയാനുല്ലതാണ് , അപ്പൊ അറിയാത്തതിനെപ്പറ്റി അറിയാന്‍ ശ്രമിക്കുന്നത് തെറ്റാണോ ? ചെയ്യാന്‍ പോകുന്നത് തെറ്റല്ലെന്ന് മനസിനെ തെറ്റുധരിപ്പിക്കാന്‍ ഒരുപാട് ന്യായങ്ങള്‍ ഉണ്ട് . മനസും അത് തന്നെയാണ് ആഗ്രഹിക്കുന്നതും .
വിയര്‍ത്തു കുളിച്ചു പുറത്തിറങ്ങിയ രണ്ടാമനെ അവഗണിച്ചു അകത്തു കയറി കതകടച്ചു തിരിഞ്ഞു നോക്കുമ്പോള്‍ - അരയ്ക്കു കീഴ്പ്പോട്ടു കൈലി കൊണ്ട് മറച്ചു , ആകെ വിയര്‍ത്തു കുളിച്ചു , ഇരുവശത്തെക്കുമായി ചാഞ്ഞു കിടക്കുന്ന മാറിടങ്ങള്‍ , കുത്തഴിഞ്ഞ തലമുടി , .... പിന്നെ ........ പിന്നെ ആ മുഖം - ഇനിയോന്നിനു കൂടി ത്രാണിയില്ലെങ്കിലും വാങ്ങിയ കാശിന്റെ ഉന്മേഷം കണ്ണിലും ചുണ്ടിലുമായി വരുത്തി എന്നെയും നോക്കി കിടക്കുന്ന ആരൂപത്തെ ഞാന്‍ കണ്ടു ..... ഒരു പെണ്ണിനെ
അറിയാനുള്ള ആകാംക്ഷ, അനുഭവിച്ചറിയാനുള്ള തീരുമാനം ആവുമ്പോള്‍ ഒന്ന് കൂടെ ആലോചിക്കേണ്ടതില്ലേ എന്നാ ഒരു തോന്നല്‍ ഉണ്ട്..
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്..ഭാവുകങ്ങള്‍..
ഇതിനെപറ്റി ആലോചിച്ചാല്‍ ആകാംഷ കൂടത്തല്ലേ ഒള്ളു
ഇല്ലാതാക്കൂDeepak....!
മറുപടിഇല്ലാതാക്കൂഎഴുത്ത് കൊള്ളാം...അനുഭവമല്ല എന്ന് കരുതുന്നു! ഇതിനോടൊക്കെ മാനസികമായി യോജിക്കാനാവില്ലാത്തത് കൊണ്ടാണു
മറുപടിഇല്ലാതാക്കൂപിന്നെ ഭീമന്റെ വീർപ്പ്മുട്ടൽ ഇതല്ല..
അക്ഷരതെറ്റുകൾ ഉണ്ട്....
ഭീമസേനന്റെ വീര്‍പ്പു മുട്ടല്‍ എന്നല്ല , അതിലെ രണ്ടാമന്റെ വ്യാകുലതകള്‍ എന്നാ അര്‍ത്ഥത്തോടാണ് ഞാന്‍ ഉപമിച്ചത് ...ഇതൊരു അനുഭവമല്ല
ഇല്ലാതാക്കൂഒന്നാമന് സത്യം തിരിച്ചറിഞ്ഞു പുറത്ത് വന്നതും രണ്ടാമന് സത്യാന്വേഷണത്തിനായി പോയതും...
മറുപടിഇല്ലാതാക്കൂഎന്തായിരുന്നു ആ സത്യം... അതു കൂടി പറഞ്ഞാലെ ഇതിന് പൂര്‍ണ്ണത വരൂ...
അത് ഭാവനയാണ് , നായക കഥാപാത്രത്തിന്റെ ചിന്തകളില്‍ അതൊരു സത്യനെഷനമാണ് , അവര്‍ കണ്ടെത്തിയത് എന്തെന്ന് പറയാന്‍ അവനാകില്ല ..... അവന്റെ കണ്ടത്തല്‍ അത് മാത്രമാണ് ഞാന്‍ ഉദേശിച്ചത്
ഇല്ലാതാക്കൂവ്യത്യസ്തമായ പരചിലാനെന്കിലും പക്ഷെ..എവിടെയോ എന്തൊക്കെയോ ....എന്ത് പറ്റി
മറുപടിഇല്ലാതാക്കൂഡാ വായനക്കാരന്റെ മനസ്സിലേക്ക് , ജീവിക്കാനായി ശരീരം വിൽക്കപ്പെടേണ്ടി വന്നവളുടെ നിസ്സഹായാവസ്ഥ നീ ഉദ്ദേശിച്ചത്ര എത്തിക്കാൻ ആയിട്ടില്ല, എന്നിരുന്നാലും എഴുത്തിലെ ശൈലിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇത്തരം വിഷയങ്ങൾ കുറച്ച് കൂടി കരുതലോടെ കൈകാര്യം ചെയ്യണം, എന്തായാലും ഈ ശ്രമം ഒട്ടും മോശമായില്ല.
മറുപടിഇല്ലാതാക്കൂഒരുപാട് നാളുകള്‍ക്കു ശേഷം എഴുതിയത് കൊണ്ടാകാം ..... പിന്നെ ഭാവന മാത്രം ആണ് ഇതിനുള്ള കൈ മുതല്‍ ഇനി ഇത് പോലൊരു വിഷയമ സൂക്ഷിച്ചേ കൈകാര്യം ചെയ്യുള്ളു , നന്ദി
ഇല്ലാതാക്കൂസെക്സ് ദിവ്യമായ ഒരനുഭൂതിയാണ്. ലോകത്തിന്റെ നിലനില്‍പ്പും, സെക്സിനോടുള്ള മനുഷ്യന്റെ അടങ്ങാത്ത ആസക്തിയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ് .പ്രണയത്തിന്റെ പൂര്‍ണ്ണതയില്‍ കാമുകി കാമുകന്മാര് സെക്സില്‍ ഏര്‍പ്പെടുന്നത് ഇതിഹാസങ്ങളിലും,പുരാണങ്ങളിലും. വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.പക്ഷെ വിലകൊടുത്തു വാങ്ങിയ സ്ത്രീ കേവലം ഭോഗവസ്തു മാത്രമാണ്.കഥയിലെ മൂന്നു പേരെ പോലെ തന്നെ ആകാംഷ മാത്രമാണ് കഥ വായിക്കുമ്പോള്‍ ലഭിക്കുന്നത്.ആദ്യമായി സെക്സിലെര്പ്പെടുന്നതിന്റെ വീര്‍പ്പുമുട്ടലുകള്‍ മാത്രമായി കഥ പര്യവസാനിച്ചുവോ?ശരീരം വില്‍ക്കുന്ന സ്ത്രീയോട് സമൂഹം യാതൊരു ദയയും ഒരു കാലത്തും കാണിച്ചിട്ടില്ല. അവരെ ഭോഗിച്ചവര്‍ പോലും.
മറുപടിഇല്ലാതാക്കൂആയിരത്തില് ഒരാള്‍ മറിച്ചും ചിന്തിക്കുമായിരിക്കാം .... എന്റെ അഭിപ്രായങ്ങള്‍ , ചിന്തകള്‍ വീക്ഷണങ്ങളില്‍ നിന്നുണ്ടായതാണ് ഈ കഥ പിന്നെ "ആദ്യമായി സെക്സിലെര്പ്പെടുന്നതിന്റെ വീര്‍പ്പുമുട്ടലുകള്‍ മാത്രമായി കഥ പര്യവസാനിച്ചുവോ? " എന്നാ ചോദ്യം എന്നെ ഇരുത്തി ചിന്തിപ്പിക്കുന്നു
ഇല്ലാതാക്കൂനമ്മള് ജീവിക്കുന്ന സമൂഹത്തിലെ യുവതലമുറയില്‍ എക്കാലവും നിലനിന്നിരുന്ന ഒന്നാണ് ഈ ആകാംഷ...... യുവാക്കളിലെ Sex pervertionനേ കുറിച്ച് ഇന്ന് ഒരുപാടു പഠനങ്ങള്‍ നടക്കുന്നുണ്ട്...
മറുപടിഇല്ലാതാക്കൂഇതിനെ ലൈംഗികാസക്തികളെ മാറി കടക്കാനായാല്‍ ഒരു പക്ഷെ ഇന്ന് സമൂഹത്തില്‍ നടക്കുന്ന ലൈംഗികചൂഷണങ്ങളും ബലാത്സംഗം ഇത്യാദി കാര്യങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ ആകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു....
പിന്നെ ഒന്നുണ്ട്..... ഒരു വേശ്യ പ്രാപിക്കാന്‍ ശ്രമിക്കുന്നവന് ഒരു ബലാത്സംഗം ചെയ്യുന്നവനേക്കാള്‍ ഔചിത്യമുണ്ട്...
ഒരു കഥ എന്നതിനുപരി ഒരു പ്രസക്തമായ സാമൂഹികവിഷയം എന്ന നിലയ്ക്കാണ് ദീപക് ഞാനിതു വായിച്ചത്.... ക്ഷമിക്കൂ എന്റെ ഈ കമന്റിന്....
ഇത്രയും വ്യതസ്തസ്തമായ അഭിപ്രായങ്ങള്‍ ആദ്യമായാണ് എന്റെ ഒരു പോസ്റ്റിനു ഉണ്ടാവുന്നത് , അത് കൊണ്ട് തന്നെ ഓരോ അഭിപ്രായവും എനിക്ക് വിലപ്പെട്ടതാണ് , ഞാന്‍ അത് തികച്ചു പോസിടിവായെ കാണു
ഇല്ലാതാക്കൂKollam suhruthe !!!!
മറുപടിഇല്ലാതാക്കൂnalla oru bhashayundu ningalkku.
thudarnnum ezhuthu.
bhavukangal.
അറിയാത്തത് കണ്ടെത്താനുള്ള ആകാംക്ഷ
മറുപടിഇല്ലാതാക്കൂഇതാണ് മനുഷ്യന്റെ യഥാര്‍ത്ഥ സുഖം അനുഭവിക്കു അനുഭവിച്ചറിയു
മറുപടിഇല്ലാതാക്കൂezhuthinte shyili ishtamayi
മറുപടിഇല്ലാതാക്കൂ