17 ഡിസംബർ 2010

രാജയോഗം

വാഹനങ്ങളുടെ മൂളലും ശബ്ദവും മറ്റും കേട്ടാണ് വേലു എഴുന്നേറ്റത് . നേരം ശരിക്കും പുലര്‍ന്നിരിക്കുന്നു  . ഒടിഞ്ഞു കുത്തി ചാക്കിനകത്തെക്ക് ശരണം പ്രാപിക്കുമ്പോഴും അയാളുടെ തല പുറത്തേക്ക് തള്ളിയിരിക്കും . ചുറ്റും നടക്കുന്നത് ഉറങ്ങുകയാണെങ്കില്‍ കുടി അയാള്‍ക്ക് മനസിലാകും. പക്ഷെ ഇന്നെന്തോ അയാള്‍ ശരിക്കും ഉറങ്ങിപ്പോയി .
വേലു സാവധാനം ചാക്കില്‍ നിന്നും ഇറങ്ങി , അത് ചുരുട്ടി എടുത്തു കക്ഷത്തില്‍ വച്ചു . പതുക്കെ നടന്നു , പോക്കറ്റിലെ നാണയത്തുട്ടുകളില്‍ അയാള്‍ മുറുക്ക പിടിച്ചു  , പത്ത് റുപ്പിക കാണും . താമസിച്ചെഴുന്നെറ്റതു കൊണ്ട്  പ്രാതല്‍ ഒഴിവായിക്കിട്ടി ഇനി ആകെയുള്ളത് ഉച്ചയുണ് മാത്രമാണ് . സൂര്യന്‍ ഉച്ചിയിലെത്താറായിട്ടില്ലാ , അല്ല ഉച്ചയായിട്ടും കാര്യമില്ല . ആലോഴിയുംപോഴാനു തനിക്കു ഹോട്ടലുകളില്‍ ഭക്ഷണം . വേലുവിനും അത് തന്നെയാണ് ഇഷ്ടം , തന്റെ സാമിപ്യം കൊണ്ട് ആരും അറപ്പോടെയും വെറുപ്പോടെയും ഭക്ഷണം കഴിക്കരുത് .

വേലു നടന്നു നടന്നു  ഒരാളൊഴിഞ്ഞ തട്ടുകടയ്യക്ക് മുമ്പില്‍ സ്ഥാനം പിടിച്ചു . കുറെ നേരം കുടി നോക്കി നിന്നതിനു ശേഷമാവാം കടയില്‍ കയറുന്നത് . സമിപത്തായി " ഭൂതം , ഭാവി , വര്‍ത്തമാനം "  എന്ന ബോര്‍ഡിനു കിഴെ ഒരു കാവി വസ്ത്രധാരി ഇരിക്കുന്നു .വേലു അവിടെ കുത്തിയിരുന്നു അയാളെയും അയാളുടെ അടുത്ത് വരുന്ന ആള്‍ക്കാരെയും ശ്രദ്ധിച്ചുകൊണ്ടിരുന്നു .
  ചുരുക്കം ചില പ്രധിബന്ദങ്ങള്‍ ഉണ്ടെങ്കിലും , എല്ലാര്ക്കും ഭാവിയില്‍ രാജയോഗം . വേലു കുറേക്കുടി അയല്‍ക്കടുത്തെക്ക് നിങ്ങിയിരുന്നു . കുടുതല്‍ സമയം കഴിയുംതോറും വേലു അയല്‍ക്കടുത്തെക്ക് കുടുതല്‍ അടുത്തുകൊണ്ടിരുന്നു .
                           ഒടുവില്‍ ആളൊഴിഞ്ഞ തക്കം നോക്കി വേലു അയാള്‍ക്ക് മുന്നില്‍ ചെന്നിരുന്നു . വേലുനെ കണ്ടപ്പോഴേ അയാളയുടെ നെട്ടിച്ചുലിഞ്ഞു . വേലു കിശയില്‍ നിന്നും നാണയത്തുട്ടുകള്‍ എടുത്തു മുന്നില്‍ വച്ചു .വലിയ ഭാവഭേദമില്ലാതെ അയല്‍ ആ നാണയത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി  , പത്ത് . ചെറിയൊരു ചിരി അയാളുടെ മുഖത്ത് തെളിയുന്നത് കണ്ടു വേലു കൈ നീട്ടി . ഒരു നിമിഷം ആലോചിച്ച ശേഷം ഒരു കീരത്തുനിയെടുത്ത് അവന്റെ കൈ പിടിച്ചു സൂക്ഷിച്ചു നോക്കി .


"പൂര്‍വ്വജന്മപാപങ്ങളാ , ഇനിയും അനുഭവിക്കും "
വേലു അങ്കലാപോടെ അയാളെ നോക്കി .
"പേടിക്കാനില്ല , അടുത്തതിന്റെ അടുത്ത ശിവരാത്രി കഴിഞ്ഞാല്‍ സ്ഥിതി മെച്ചപ്പെടും "
"ഒടുവില്‍ ശുക്രദശയാ , രാജയോഗം അച്ചട്ടാ "
വേലു മനസ്സറിഞ്ഞു കുറെ നാളുകള്‍ക്കു ശേഷം ചിരിച്ചു   .
" ബാക്കി പറയണമെങ്കില്‍ ഒരു പത്തുടെ വരണം "

വേലുവിന്റെ ചിരി പെട്ടന്ന് മാഞ്ഞു , അടിയില്‍ നിന്നും വിശപ്പിന്റെ വിളി കേള്‍ക്കുന്നു .കൈ പിന്‍വലിച്ചു  അയാള്‍ തട്ടുകടയിലേക്ക്‌ നോക്കി അവിടെ ആളൊഴിഞ്ഞിരിക്കുന്നു  . കൈയില്‍ നയാ പൈസയില്ല .വിശപ്പിന്റെ വിളി കാര്യമാക്കാതെ വേലു വരാനിരിക്കുന്ന ശിവരാത്രിയും അത് കഴിഞ്ഞുള്ള രാജയോഗവും സ്വപ്നം കണ്ടു മുന്നോട്ടു നടന്നു .

4 അഭിപ്രായങ്ങൾ:

  1. ബാക്കി പറയാന്‍ നടക്കുന്ന കഥാപാത്രം വളരെ കേമന്‍. ഇന്നാളൊരിക്കല്‍ ഓവര്‍ബെറീസ് ഫോള്ളിയില്‍ വെച്ചു ഒരു വിദ്വാന്‍ എന്നെ നല്ല പഷ്‌ ക്ലാസ്സായി പറ്റിച്ചു. ആ നല്ല ശുക്ര ദശയ്ക്കു വേണ്ടി ഞാനും കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഇതൊന്നും ഒരു പറ്റിരല്ല മാഷേ , ഓരോ രണ്ടു വാക്ക് പറയുമ്പോഴും കൂടുതല്‍ പറയണമെങ്കില്‍ ദക്ഷിണ വയ്ക്കണം എന്ന് പറയുന്ന ഒരാളുടെ മുന്നില്‍ ചെന്ന് തല വെച്ചവനാണ് ഞാന്‍

    മറുപടിഇല്ലാതാക്കൂ
  3. nannayittund...pattiniyude varthamanakaalavum pratheekshayude bhaavikaalavum athinidakkoru sanidasaakalavum alle?

    മറുപടിഇല്ലാതാക്കൂ
  4. വര്‍ത്തമാനകാലത്തിന്റെ സത്യമായ വിശപ്പിനെ മറന്നു ഭാവികാല സമസ്യയായ രാജയോഗത്തെ എത്തിപ്പിടിക്കാന്‍ ശ്രമിയ്ക്കുന്ന "ശുഭാപ്തിവിശ്വാസികള്‍" ആണല്ലോ നമ്മളും.വേലു എന്റെയും ഉള്ളില്‍ എവിടെയോ ഉണ്ട്. നല്ല ശൈലി. ഒതുക്കം. നല്ല ഭാഷ. ഒരു ബ്ലോഗെഴുത്തിനു വേണ്ട ഗുണങ്ങളുണ്ട്. നല്ലത്.

    മറുപടിഇല്ലാതാക്കൂ