പുതിയ ജീവിതം , പുത്തന്‍ പ്രതീക്ഷകള്‍ ...... ഇതൊന്നും അത്ര പെട്ടെന്ന് സ്വായത്തമാക്കാന്‍ കഴിയില്ലെന്ന് മറ്റാരേക്കാളും നന്നായിട്ട് ശിവരാമന് അറിയാം . എന്നിട്ടും അയാള്‍ രണ്ടും കല്പ്പിച്ചു തുനിഞ്ഞിറങ്ങി . ഒരു രാത്രിയും പകലും ഇരുന്നു നല്ല പോലെ ചിന്തിച്ചെടുത്ത തീരുമാനമാണ് , ഇനി മദ്യപിക്കില്ല . ഇത്രയും നാളത്തെ ജീവിതത്തെ കുറിച്ചോര്‍ക്കുമ്പോള്‍ അയാള്‍ക്ക് അയാളോട് തന്നെ വെറുപ്പ് തോന്നി . താനിന്നെ വരെ തന്റെ ഭാര്യെയെ കുറിച്ചോ മക്കളെ കുറിച്ചോ ചിന്തിച്ചിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞു . അന്നാദ്യമായാണ് അയാള്‍ തന്റെ കുടുംബത്തിനു വേണ്ടി കരഞ്ഞത് . വിഷമം സഹിക്കാവുന്നതിനുമപ്പുറമായപ്പോള്‍ , ഒരു മുഷിഞ്ഞ ഷര്‍ട്ടും മേശയില്‍ കിടന്ന കുറച്ചു ചില്ലറയും എടുത്തു ബിവറേജസ് ക്യു ലക്ഷ്യമാകി അയാള്‍ നടന്നു
15 മേയ് 2012
ഇന്നത്തെ കാരണം

09 മേയ് 2012
ഭോഗം , പെണ്ണ് , തിരിച്ചറിവ്
ആദ്യാക്ഷരം കുറിക്കുമ്പോഴും ചരിത്രം തിരുത്തിയ വിപ്ലവങ്ങളെ ആദ്യമായി അടുത്തറിയുമ്പോഴും പണമെന്ന മുല്യമില്ലത്ത്ത കടലാസ്സു തുണ്ടുകള്‍ ആദ്യമായി കീശയില്‍ നിറയ്ക്കുമ്പോഴും അങ്ങനെ അങ്ങനെ എന്തിനെപറ്റിയായാലും ആദ്യമായി അറിയുമ്പോഴുള്ള കൌതുകം ആകാംഷ അത് മനുഷ്യസഹജമാണ് . പക്ഷെ ഇന്ന് വല്ലാത്തൊരു വീര്‍പ്പു മുട്ടലാണ് , ഒരുപാട് രാത്രികള്‍ ഉറക്കമില്ലാത്ത രാത്രികലാക്കി മാറ്റിയ ആ ചിന്തകളെ ആദ്യമായി പുല്കാന് പോകുന്നു . ആദ്യമായി ഒരു പെണ്ണിനെ ഭോഗിക്കാന്‍ പോകുന്നു . നിഗൂഡതകള്‍ നിറഞ്ഞ ഒരു നിധിപ്പെട്ടി കണ്ടെടുത്ത് അത് തുറക്കാന്‍ കാത്തിരിക്കുന്നത് പോലെ . സ്ഥാനം കൊണ്ട് മൂന്നാമനാണെങ്കിലും എം .ടി യുടെ രണ്ടാമൂഴത്തിലെ മൂന്നാമനായ അര്‍ജ്ജുനനല്ല ഞാന്‍ .... ഭീമസേനനെ പോലെ ഒരു രണ്ടാമൂഴക്കാരന്റെ വീര്‍പ്പു മുട്ടല്‍ . ആദ്യമായി ആരുടെ മനസിലാണ് ഇങ്ങനെ ഒരു ആശയം വന്നത് എന്നറിയില്ല , പക്ഷെ ഓരോരുത്തരുടെയും മനസിലെ ചിന്തകളിലെ സങ്കല്പ്പങ്ങളിലെ ആകാരവടിവുകള്‍ ചേഷ്ടകള്‍ ശബ്ദങ്ങള്‍ അവയെല്ലാം ചേര്‍ന്ന് ഒരു ലക്ഷ്യമായി മാറുകയായിരുന്നു .
അവളെ വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നില്ല , വന്നപ്പോഴേക്കും ഒന്നാമന്റെ കരവലയത്തിനുള്ളിലായിരുന്നു അവള് . മൂടിക്കെട്ടിയ ശരിരത്തിനുള്ളില് ത്രസിച്ചു നില്ക്കുന്ന ഒരുപാട് മാറിടങ്ങള്‍ ഉറക്കം കെടുത്തിയ രാത്രികളില്‍ വന്ന ത്രിലോക സുന്ദരിമാരുടെ ആരുടെയെങ്കിലും മുഖം ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ ? ... ഇല്ല ഒരു മുഖവും ഒരമ്മകളില് ഇല്ല ...ഇന്നൊരു പക്ഷെ ഈ ലോകത്തെ തന്നെ ഏറ്റവും വലിയ നിഗൂഡത എന്റെ മുമ്പില്‍ വാതില്‍ തുറക്കും . പെണ് എന്നാ നിഗൂഡ ജീവിയെക്കുരിച്ചുള്ള ചിന്തകള്‍ തിളച്ചു മറിയുന്നു .
ഒന്നാമന് സത്യം തിരിച്ചറിഞ്ഞു പുറത്ത് വന്നതും രണ്ടാമന് സത്യാനെഷണത്തിനായി പോയതും ഇതിനിടയില്‍ നടന്നിരിക്കുന്നു . ചെയ്യുന്നത് തെറ്റോ ശരിയോ ? എന്നാ ചോദ്യം നെഞ്ചില്‍ തറച്ചിട്ടു കുറെയായി . വേശ്യയെ തേടി പോകുന്നവന് നല്ലവനല്ലെന്നുരാപ്പാണ് പക്ഷെ ചീത്തയാണോ ? അറിവുകള്‍ അറിയാനുല്ലതാണ് , അപ്പൊ അറിയാത്തതിനെപ്പറ്റി അറിയാന്‍ ശ്രമിക്കുന്നത് തെറ്റാണോ ? ചെയ്യാന്‍ പോകുന്നത് തെറ്റല്ലെന്ന് മനസിനെ തെറ്റുധരിപ്പിക്കാന്‍ ഒരുപാട് ന്യായങ്ങള്‍ ഉണ്ട് . മനസും അത് തന്നെയാണ് ആഗ്രഹിക്കുന്നതും .
വിയര്‍ത്തു കുളിച്ചു പുറത്തിറങ്ങിയ രണ്ടാമനെ അവഗണിച്ചു അകത്തു കയറി കതകടച്ചു തിരിഞ്ഞു നോക്കുമ്പോള്‍ - അരയ്ക്കു കീഴ്പ്പോട്ടു കൈലി കൊണ്ട് മറച്ചു , ആകെ വിയര്‍ത്തു കുളിച്ചു , ഇരുവശത്തെക്കുമായി ചാഞ്ഞു കിടക്കുന്ന മാറിടങ്ങള്‍ , കുത്തഴിഞ്ഞ തലമുടി , .... പിന്നെ ........ പിന്നെ ആ മുഖം - ഇനിയോന്നിനു കൂടി ത്രാണിയില്ലെങ്കിലും വാങ്ങിയ കാശിന്റെ ഉന്മേഷം കണ്ണിലും ചുണ്ടിലുമായി വരുത്തി എന്നെയും നോക്കി കിടക്കുന്ന ആരൂപത്തെ ഞാന്‍ കണ്ടു ..... ഒരു പെണ്ണിനെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)