15 മേയ് 2012

ഇന്നത്തെ കാരണം


                                                                    പുതിയ ജീവിതം , പുത്തന്‍  പ്രതീക്ഷകള്‍  ...... ഇതൊന്നും അത്ര പെട്ടെന്ന് സ്വായത്തമാക്കാന്‍ കഴിയില്ലെന്ന് മറ്റാരേക്കാളും നന്നായിട്ട് ശിവരാമന് അറിയാം . എന്നിട്ടും അയാള്‍ രണ്ടും കല്‍പ്പിച്ചു തുനിഞ്ഞിറങ്ങി  . ഒരു രാത്രിയും പകലും ഇരുന്നു നല്ല പോലെ ചിന്തിച്ചെടുത്ത തീരുമാനമാണ് , ഇനി മദ്യപിക്കില്ല . ഇത്രയും നാളത്തെ ജീവിതത്തെ കുറിച്ചോര്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ അയാളോട് തന്നെ വെറുപ്പ്‌ തോന്നി . താനിന്നെ വരെ തന്റെ ഭാര്യെയെ കുറിച്ചോ മക്കളെ കുറിച്ചോ ചിന്തിച്ചിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞു  . അന്നാദ്യമായാണ് അയാള്‍ തന്റെ കുടുംബത്തിനു വേണ്ടി കരഞ്ഞത് . വിഷമം സഹിക്കാവുന്നതിനുമപ്പുറമായപ്പോള്‍   , ഒരു മുഷിഞ്ഞ ഷര്‍ട്ടും മേശയില്‍ കിടന്ന കുറച്ചു ചില്ലറയും എടുത്തു ബിവറേജസ് ക്യു ലക്ഷ്യമാകി അയാള്‍ നടന്നു

4 അഭിപ്രായങ്ങൾ:

 1. ഇന്നത്തെ കാരണം..കിടുകിടു

  മറുപടിഇല്ലാതാക്കൂ
 2. എല്ലാർക്കും ഓരോരോ കാരണങ്ങൾ! അക്ഷരത്തെറ്റുകൾ നല്ലോണമുണ്ട്

  മറുപടിഇല്ലാതാക്കൂ
 3. എല്ലാ കാരണങ്ങളും ബിവറേജിലേക്ക് , ഓണാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ഓഹോ.....അപ്പോള് ബിവറേജസില് നിന്നും മദ്യം കിട്ടാന് വെറും ചില്ലറ കൊടുത്താല് മതി...അല്ലേ....?

  മറുപടിഇല്ലാതാക്കൂ