30 ഡിസംബർ 2010

പുതിയ ആഴങ്ങള്‍ തേടിപ്പോയ മുക്കുവന്‍

"ഉപ്പ , എനിക്കൊരു കഥ പറഞ്ഞു താ .." മൊയ്ദീന്‍ വാശി പിടിച്ചു കരഞ്ഞു . ഉപ്പയ്ക്ക് ഒരുപാട് കഥകളറിയാമെന്നു അവന്റെ ഉമ്മ പറഞ്ഞു കൊടുത്തിട്ടുണ്ട് . രാജകുമാരന്റെയും ഭൂതത്തിന്റെയും കഥ , മരംവെട്ടുകാരന്റെയും വനദേവതയുടെയും  കഥ  അങ്ങനെ ഒത്തിരിയൊത്തിരി . അത് കേട്ടപ്പോ മുതല്‍ തുടങ്ങിയതാണി ബഹളം .അഹമ്മദുട്ടി മൊയ്ദീനെ ചേര്‍ത്ത് പിടിച്ചു ഒരു മുത്തം കൊടുത്തു .

"നുമ്മുടെ കടാപ്പുറത്ത്‌ ഒരുപാട് സ്വപ്നങ്ങളുടെ രണ്ടു കൂട്ടുകാരുണ്ടായിരുന്നു , രണ്ടു മുക്കുവന്മാര്‍ .എന്നും പുതിയ ആഴങ്ങള്‍ തേടുന്ന രണ്ടു ഉറ്റചങ്ങായിമാര്‍  . ഒരിക്കല്‍ കടാപ്പുറത്തുന്നും ഒത്തിരി ദൂരെ , ഉള്‍കടലില്‍ നിധി തേടിയവര്‍ പോയി . മണ്ണിനും മനസിനും അതിര്‍ത്തി നിര്‍ണ്ണയിച്ച മനുഷ്യര്‍ കടലിനും അതിര്‍വരമ്പ് നിര്‍ണ്ണയിച്ചു . പുതിയ ആഴങ്ങളുടെ ഹരങ്ങളിലേക്ക് പോയപ്പോള്‍ അതിര്‍ത്തിയുടെ കാര്യം ആലോചിച്ചില്ല .

കഥയുടെ ഒഴുക്ക് അറിയാതെ എവിടേയോ നിന്ന് പോയി . ശ്രീലങ്കന്‍ നാവികസേനയുടെ കൈയില്‍ നിന്നും കാരഗ്രഹത്തിലേക്ക് കൊണ്ട് പോകുമ്പോള്‍ മനസും ശരിരവും മരവിച്ചു പോയിരുന്നു .ഭാഷയറിയാത്ത നാട്ടില്‍ , നാല് ഇരുണ്ട ചുവരുകള്‍ക്കുള്ളില്‍ പത്ത് വര്‍ഷം .

ഇടയ്ക്കെങ്ങോ ജയില്‍ ചാടാന്‍ ശ്രമിക്കവേ പിടിക്കപ്പെട്ടു , കൊടിയ മര്‍ദ്ദനം . ആദ്യ നാല് വര്‍ഷം പരസ്പരം മുഖത്തോടു മുഖം നോക്കിയിരുന്നു . ഏതോ അജ്ഞാത രോഗം പിടിപെട്ടു ചങ്ങായി പത്ത് ദിവസം കിടന്നു പുളഞ്ഞു , മരിച്ചിട്ടും രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ജൈയിലധിക്രിതര്‍ ശവം എടുത്തോണ്ട് പോയത് . പിന്നെയും ആറു വര്‍ഷം ഏകാന്തതയുടെ പുതിയ തലങ്ങള്‍ കണ്ടു പിടിച്ചു .കുറെ കരയുകയും കുറെ ചിരിക്കുകയും ചെയ്തു , ഒറ്റയ്ക്കല്ല എന്ന് ബോധിപ്പെടുത്താന്‍ സ്വയം ആശ്വസിപ്പിച്ചു . ഒടുവില്‍ കൈവിലങ്ങുകളോടെ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി . സ്വന്തം നാട്ടില്‍ ഒരപരാധിയെ പോലെ നിന്നു. കെട്ടിയോളേം പിള്ളേരേം കാണാന്‍ ഓടി വന്നപ്പോ , പിള്ളേര്‍ക്ക് ഓര്‍മ്മ പോലുംമില്ല ഈ ഉപ്പയെ . കൈകുഞ്ഞയിരിക്കുമ്പോ  പോയതാ.അഹമ്മദുട്ടിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

" മ് മ് , ബേറെ കഥ പറ . ഇക്കഥ കൊള്ളൂല്ല " മൊയ്ദീന്‍ ചിണുങ്ങി .
പത്ത് വര്‍ഷത്തെ കാരഗ്രഹവാസം കൊണ്ട് അയാളുടെ മോഹങ്ങളും സ്വപ്നങ്ങളും സ്വരു കൂട്ടി വച്ചിരുന്ന കഥകളും എല്ലാം എവിടോ നഷ്ടപെട്ടിരുന്നു . പറയാന്‍ ഒരു കഥ മാത്രമേ മനസ്സില്‍ ഒള്ളു . " പുതിയ ആഴങ്ങള്‍ തേടാന്‍ കൊതിച്ചു , ഏകാന്തതയുടെ വിഴുപ്പുകള്‍ ചുമക്കുന്ന ചുമട്ടുകാരനായ മുക്കുവന്റെ കഥ ". സംഭവബഹുലമായ ഭൂതകാലത്തിന്റെയും ശൂന്യമായ ഭാവിയുടെയും തിരമാലകള്‍ അയാളുടെ മനസ്സില്‍ ആഞ്ഞടിച്ചു . അപ്പോഴും മൊയദീന്‍ ഇതൊന്നും മനസിലാവാതെ രാജകുമാരന്റെയും ഭൂതത്തിന്റെയും കഥയ്ക്ക് വേണ്ടി വാശി പിടിച്ചു കരഞ്ഞു കൊണ്ടേയിരുന്നു

17 ഡിസംബർ 2010

രാജയോഗം

വാഹനങ്ങളുടെ മൂളലും ശബ്ദവും മറ്റും കേട്ടാണ് വേലു എഴുന്നേറ്റത് . നേരം ശരിക്കും പുലര്‍ന്നിരിക്കുന്നു  . ഒടിഞ്ഞു കുത്തി ചാക്കിനകത്തെക്ക് ശരണം പ്രാപിക്കുമ്പോഴും അയാളുടെ തല പുറത്തേക്ക് തള്ളിയിരിക്കും . ചുറ്റും നടക്കുന്നത് ഉറങ്ങുകയാണെങ്കില്‍ കുടി അയാള്‍ക്ക് മനസിലാകും. പക്ഷെ ഇന്നെന്തോ അയാള്‍ ശരിക്കും ഉറങ്ങിപ്പോയി .
വേലു സാവധാനം ചാക്കില്‍ നിന്നും ഇറങ്ങി , അത് ചുരുട്ടി എടുത്തു കക്ഷത്തില്‍ വച്ചു . പതുക്കെ നടന്നു , പോക്കറ്റിലെ നാണയത്തുട്ടുകളില്‍ അയാള്‍ മുറുക്ക പിടിച്ചു  , പത്ത് റുപ്പിക കാണും . താമസിച്ചെഴുന്നെറ്റതു കൊണ്ട്  പ്രാതല്‍ ഒഴിവായിക്കിട്ടി ഇനി ആകെയുള്ളത് ഉച്ചയുണ് മാത്രമാണ് . സൂര്യന്‍ ഉച്ചിയിലെത്താറായിട്ടില്ലാ , അല്ല ഉച്ചയായിട്ടും കാര്യമില്ല . ആലോഴിയുംപോഴാനു തനിക്കു ഹോട്ടലുകളില്‍ ഭക്ഷണം . വേലുവിനും അത് തന്നെയാണ് ഇഷ്ടം , തന്റെ സാമിപ്യം കൊണ്ട് ആരും അറപ്പോടെയും വെറുപ്പോടെയും ഭക്ഷണം കഴിക്കരുത് .

വേലു നടന്നു നടന്നു  ഒരാളൊഴിഞ്ഞ തട്ടുകടയ്യക്ക് മുമ്പില്‍ സ്ഥാനം പിടിച്ചു . കുറെ നേരം കുടി നോക്കി നിന്നതിനു ശേഷമാവാം കടയില്‍ കയറുന്നത് . സമിപത്തായി " ഭൂതം , ഭാവി , വര്‍ത്തമാനം "  എന്ന ബോര്‍ഡിനു കിഴെ ഒരു കാവി വസ്ത്രധാരി ഇരിക്കുന്നു .വേലു അവിടെ കുത്തിയിരുന്നു അയാളെയും അയാളുടെ അടുത്ത് വരുന്ന ആള്‍ക്കാരെയും ശ്രദ്ധിച്ചുകൊണ്ടിരുന്നു .
  ചുരുക്കം ചില പ്രധിബന്ദങ്ങള്‍ ഉണ്ടെങ്കിലും , എല്ലാര്ക്കും ഭാവിയില്‍ രാജയോഗം . വേലു കുറേക്കുടി അയല്‍ക്കടുത്തെക്ക് നിങ്ങിയിരുന്നു . കുടുതല്‍ സമയം കഴിയുംതോറും വേലു അയല്‍ക്കടുത്തെക്ക് കുടുതല്‍ അടുത്തുകൊണ്ടിരുന്നു .
                           ഒടുവില്‍ ആളൊഴിഞ്ഞ തക്കം നോക്കി വേലു അയാള്‍ക്ക് മുന്നില്‍ ചെന്നിരുന്നു . വേലുനെ കണ്ടപ്പോഴേ അയാളയുടെ നെട്ടിച്ചുലിഞ്ഞു . വേലു കിശയില്‍ നിന്നും നാണയത്തുട്ടുകള്‍ എടുത്തു മുന്നില്‍ വച്ചു .വലിയ ഭാവഭേദമില്ലാതെ അയല്‍ ആ നാണയത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി  , പത്ത് . ചെറിയൊരു ചിരി അയാളുടെ മുഖത്ത് തെളിയുന്നത് കണ്ടു വേലു കൈ നീട്ടി . ഒരു നിമിഷം ആലോചിച്ച ശേഷം ഒരു കീരത്തുനിയെടുത്ത് അവന്റെ കൈ പിടിച്ചു സൂക്ഷിച്ചു നോക്കി .


"പൂര്‍വ്വജന്മപാപങ്ങളാ , ഇനിയും അനുഭവിക്കും "
വേലു അങ്കലാപോടെ അയാളെ നോക്കി .
"പേടിക്കാനില്ല , അടുത്തതിന്റെ അടുത്ത ശിവരാത്രി കഴിഞ്ഞാല്‍ സ്ഥിതി മെച്ചപ്പെടും "
"ഒടുവില്‍ ശുക്രദശയാ , രാജയോഗം അച്ചട്ടാ "
വേലു മനസ്സറിഞ്ഞു കുറെ നാളുകള്‍ക്കു ശേഷം ചിരിച്ചു   .
" ബാക്കി പറയണമെങ്കില്‍ ഒരു പത്തുടെ വരണം "

വേലുവിന്റെ ചിരി പെട്ടന്ന് മാഞ്ഞു , അടിയില്‍ നിന്നും വിശപ്പിന്റെ വിളി കേള്‍ക്കുന്നു .കൈ പിന്‍വലിച്ചു  അയാള്‍ തട്ടുകടയിലേക്ക്‌ നോക്കി അവിടെ ആളൊഴിഞ്ഞിരിക്കുന്നു  . കൈയില്‍ നയാ പൈസയില്ല .വിശപ്പിന്റെ വിളി കാര്യമാക്കാതെ വേലു വരാനിരിക്കുന്ന ശിവരാത്രിയും അത് കഴിഞ്ഞുള്ള രാജയോഗവും സ്വപ്നം കണ്ടു മുന്നോട്ടു നടന്നു .

12 ഡിസംബർ 2010

അരമനരഹസ്യം അങ്ങാടിപ്പാട്ട് -1

യോഗ്യതയില്ലാതെ പോലീസില്‍ കയറിയവര്‍ -117
  • മന്ത്രിസഭ കൂടി ഒന്ന് പരിശോധിക്ക് , ഒരു കൂട്ടം അവിടയുമുണ്ട് 

സ്ക്രാച്ച് ആന്‍ഡ്‌ വിന്‍ ഓഫര്‍ , സമ്മാനം ഉറപ്പ് -ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റിവല്‍ 
  • കഴിഞ്ഞ 2 വര്‍ഷത്തെ " ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം" എന്നെഴുതിയ സ്ക്രാച്ച് കാര്‍ഡ് വീടിലിരുപ്പുണ്ട് , കാണിച്ചാല്‍ വല്ലതും കിട്ടുവോ ?
രോഗിയുമായെത്തിയ ആള്‍ക്ക് രക്തപരിശോധന -കോട്ടയം 
  • ലോകത്തിന്റെ ഒരു പുരോഗമനമേ , രോഗിയുമായിയെത്തിയ ആളെ പരിശോധിച്ചു രോഗം കണ്ടെത്തുന്ന വിദ്യ .
എന്‍ഡോസള്‍ഫാന്‍ അനുകൂലികളെ ജനം വെറുതെ വിടില്ല - മുഖ്യമന്ത്രി 
  • നമ്മുടെ കേരളജനതയെല്ലേ ? കാണാം.!
ബ്രിട്ടനില്‍ റഷ്യന്‍ ചാരസുന്ദരികളുടെ സംഘം 

  • അഞ്ജലീന ജോളിയുടെ "സാള്‍ട്ട് " കണ്ടു ആരാധന മൂത്ത് കാണും

ശിരുവാണി (മധുരിക്കുന്ന) ഓര്‍മ്മകള്‍

ശിരുവാണി യാത്രയെക്കുറിച്ച് എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് ഒരു കാര്യം . പോകുന്ന വഴിയും ,യാത്ര തുടെങ്ങിയ സമയവും , സ്ഥലം ബന്ധപ്പെട്ട വിവരങ്ങളോ ഒന്നും എന്നില്‍ നിന്നും പ്രേതിക്ഷിക്കേണ്ട . അത് എഴുതി വയ്ക്കാനോ , ഓര്‍മ്മിക്കാനോ കഷ്ടപ്പെടാന്‍ ഞാന്‍ ഇഷ്ടപെടാറില്ലാ .യാത്ര പരമാവധി ആസ്വദിക്കുക .
അവധി ദിവസങ്ങളില്‍ വെറുതെ ചൊറിയുംകുത്തി ഇരിക്കുമ്പോള്‍ , കുട്ടത്തിലൊരുത്തന് തോന്നുന്ന കഴപ്പ് . അതാണ മിക്ക യാത്രകളുടെയും മൂലകാരണം .ശിരുവാണി യാത്രയും അത് പോലെ ഒന്നായിരുന്നു , കുളിക്കാന്‍ ഒരു തോര്‍ത്തുമെടുത്ത് , വരാന്‍ മടിയുള്ളവനെയും പൊക്കിയെടുത്ത് വണ്ടിയിലിട്ടു ഒരു പോക്കാണ്  . പാട്ടുകളും തമാശകളും - പോണ വഴിയിലുള്ളവരെ മുഴുവന്‍ ആലോസരപെടുത്തികൊണ്ടൊരു യാത്ര . വഴിയില്‍ ഫോട്ടോം പിടിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഇറങ്ങി പല പോസ്സുകള്‍ - ഫോട്ടോയില്‍ സ്ഥാനം പിടിക്കാനും ഒറ്റക്കുള്ള ഫോട്ടോ എടുക്കാനുമുള്ള അടിപിടികള്‍ .
എല്ലാം കഴിഞ്ഞു വണ്ടിയും പാര്‍ക്ക് ചെയ്തു തോര്‍ത്തുമെടുത്തു നടന്നു തുടെങ്ങി . ഇടയക്കൊരു തൂക്ക് പാലമുണ്ട് , മരത്തിന്റെ ശിഖരങ്ങളിളുടെ കെട്ടിയുണ്ടാക്കിയ ഒരു തൂക്ക് പാലം . അതിലുടെ നടക്കുമ്പോഴും ചില ഫോട്ടോ സെഷനകളും , മറ്റുള്ള ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിക്കുന്ന രീതികളിലുള്ള ചില പോസ്സുകള്‍ . നടന്ന്‍ നടന്ന്‍ ഒടുവില്‍ ഒരു വലിയ വെള്ളച്ചാട്ടത്തിനടുത്തെത്തി. പല തട്ട് തട്ടായി ഉള്ള വെള്ളച്ചാട്ടത്തിന്റെ എല്ലാ തട്ടുകളിലും ഒരു കൂട്ടം ആളുകളുണ്ട് .

നേരെ ചെന്ന് തുണി മാറി ഏറ്റവും അടിയിലുള്ള തട്ടിലേക്ക് , പിന്നെ പിന്നെ മുകളിലേക്ക് കയറി തുടെങ്ങി . ( മുകളിലേക്ക് കയറിയതിനു ഒരു കാരണമുണ്ട് നല്ല സുന്ദരികളായ നാലഞ്ചു പഞ്ചാബി യുവതികള്‍ അവിടെ കുളിക്കുന്നുണ്ട് ). ഞങ്ങള്‍ മാത്രമല്ലാ , കെ.ജി പിള്ളാര് മുതല്‍ കുഴിലോട്ടു കാലും നീട്ടിയിരിക്കുന്ന ചെറുപ്പക്കാര്‍ വരെ ആ തണുത്ത വെള്ളച്ചാട്ടത്തിനു കിഴെ ശ്വാസം പോലും വിടാതെ അതും കണ്ടു നില്‍ക്കുന്നു . കണ്ണുകളില്‍ നിന്നും മാഞ്ഞു പോകുന്നതിനു മുമ്പ് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു കൂട്ടത്തിലുള്ള ഒരു മുടുക്കന്‍ .ഒരു മഴയുടെ ലക്ഷണം കണ്ടു തുടങ്ങിയപ്പോള്‍ പതുക്കെ അവിടെ നിന്നും പിന്‍വാങ്ങി .എല്ലാ ഫോട്ടോകളും ലാപ്പിലിട്ടു ഒരു സിനിയര്‍ ചേട്ടനെ കാണിച്ചപ്പോഴാണ് അറിയുന്നത് അത് ശിരുവാണി അല്ല ഏതോ കോവൈ കൊണ്ടാട്ടം ആണെന്ന് . ഏതായാലും എന്നും ഓര്‍ത്തു വയ്ക്കാന്‍ പറ്റിയൊരു കൂട്ടുകാരുമോത്തുള്ള മനോഹരമായ നിമിഷങ്ങള്‍ ആയിരുന്നു അവിടുത്തത്‌.

10 ഡിസംബർ 2010

നിങ്ങളുടെ ബ്ലോഗിലെ ഏതൊക്കെ ലിങ്കുകളില്‍ സന്ദര്‍ശകര്‍ കയറിട്ടുണ്ട് എന്ന് മനസിലാക്കാന്‍

 നിങ്ങളുടെ ബ്ലോഗിലെ ഏതൊക്കെ ലിങ്കുകളില്‍ സന്ദര്‍ശകര്‍ കയറി എന്ന് മനസിലാക്കാന്‍ .
സന്ദര്‍ശകര്‍ കയറിയ ലിങ്കുകള്‍ക്ക് മുന്നില്‍ മുകളിലത്തെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ഒരു ടിക്ക് മാര്‍ക്ക് ഉണ്ടാവുന്നതാണ് .
ഇതിനു വേണ്ടി                                                                                                             
  • Design-->Edit Html
  • </head> എന്നാ ടാഗ് തിരഞ്ഞു കണ്ടുപിടിക്കുക 
  • </head> ടാഗിന് മുമ്പായി തന്നെ താഴെ കാണുന്ന കോഡ് പോസ്റ്റ്‌ ചെയ്യുക .

<style type='text/css'>
a:visited {
 padding-left: 15px;
 background: url(http://lh3.ggpht.com/_YzYL8msZHq0/TQJhqcP_A6I/AAAAAAAAAa0/lViIhwdqxWk/check.png) left no-repeat;
   }
</style> 

  •  ഇതിനു ശേഷം  സേവ് ചെയ്യുക

സന്ദര്‍ശകനൊരു അലര്‍ട്ട് ബോക്സ്‌

ബ്ലോഗില്‍ വരുന്ന ഓരോ സന്ദര്‍ശകരുടെയും പേര് ചോദിച്ചു , ആ പേരില്‍ അഭിസംബോധന ചെയ്തു ബ്ലോഗിലേക്ക് വരവേല്‍ക്കാം .
ആദ്യമായി Design-->Page Elements-->Add a Gadget
ഇതില്‍ നിന്നും html/javascript എടുക്കുക എന്നിട്ട്  താഴെ കാണുന്ന കോഡ് പോസ്റ്റ്‌ ചെയ്യുക
<script type="text/javascript">
var yourName = prompt("Your Name plz?", "Reader");
</script>

അതിനു ശേഷം അത് സേവ് ചെയ്യുക .
തുടര്‍ന്ന് പുതിയൊരു html/javascript എടുത്തു താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യ്തു സേവ് ചെയ്യുക.

Welcome back <script type="text/javascript">document.write(yourName)</script>! Feel free to look around. If you like what you read, mention us in your post or link to this site. Hope to see you again <script type="text/javascript">document.write(yourName)</script> 
മുകളില്‍ പച്ച നിറത്തില്‍ കാണുന്ന സന്ദേശം നമ്മുക്ക് ഇഷ്ടാനുസരണം മാറ്റം .
ഉദാ:

09 ഡിസംബർ 2010

5 സ്റ്റാര്‍ റേറ്റിംഗ്സ് ഓരോ പോസ്റ്റിലും നല്‍കാന്‍

ഈ 5 സ്റ്റാര്‍ റേറ്റിംഗ്സ് എല്ലാ പോസ്റ്റിലും നിങ്ങള്‍ക്കും ആഡ ചെയ്യാം .കമന്റു തരാന്‍ മടിയുള്ള എല്ലാ സന്ദര്‍ശകര്‍ക്കും ഇഷ്ടപെടുന്ന ഒരു വിഡ്ജെറ്റ് ആണ് ഇത് .ഇതിനായി ഇവിടെ പോയി
താഴെ കാണുന്ന ചിത്രത്തിലെ ഒന്നും രണ്ടും സെലക്ട്‌ ചെയ്യുക .
ഇതിനു ശേഷം നിങ്ങളുടെ പ്ലാട്ഫോം സെലക്ട്‌ ചെയ്യുക : അതായത് ബ്ലോഗ്ഗര്‍ ആണോ വേര്‍ഡ്‌ പ്രസ്സിലാന്നോ എന്ന് .
ബ്ലോഗ്ഗര്‍ സെലക്ട്‌ ചെയ്തു കഴിയുമ്പോള്‍ അതിനു താഴെയായി രണ്ടു ഓപ്ഷന്‍സ് വരുംഇതില്‍ നാല് കാണിച്ചിരിക്കുന്ന ഓപ്ഷന്‍ മാത്രം സെലക്ട്‌ ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക . തുടര്‍ന്ന് താഴെ കാണുന്നത് പോലുള്ള ഒരു പുതിയ വിന്‍ഡോ തുറന്നു വരും അതില്‍ നിങ്ങളുടെ ബ്ലോഗ്‌ സെലക്ട്‌ ചെയ്തു ആഡ് വിട്ജെറ്റ്‌ പ്രസ് ചെയ്യുക  
StreamSend.com

07 ഡിസംബർ 2010

കറണ്ട് സ്റ്റാറ്റസ് - വിവാഹ മോചനം

         തിരക്ക് പിടിച്ച ജോലി കഴിഞ്ഞു വീട്ടിലെത്തിയല് ഡ്രസ്സ്‌ പോലും മാറ്റാതെ നേരെ കമ്പ്യുട്ടറിനു മുന്നിലേക്ക് . മുന്നില്‍ തുറന്ന വരുന്ന വലിയ ജാലകങ്ങള്‍ . സ്വയം മറന്ന അയാള്‍ അതിലേക്കു അലിഞ്ഞു ചേര്‍ന്ന് .സമയം കുറെ കടന്നു പോയി , നാഴിക സൂചി വട്ടം കറങ്ങി .
 അതിനിടയില്‍ അമ്മയും അച്ഛനും ഭാര്യയും എന്തൊക്കെയോ വന്നു പറഞ്ഞു .
ഓര്‍ക്കുട്ടിലും ഫേസ്ബുക്കിലും ബ്ലോഗ്ഗെറിലും അയാള്‍ ഒരേ സമയത്ത് സഞ്ചരിച്ചു . തലകുനിച്ച് , കമ്പ്യുട്ടറിനടുത്ത് പിടിച്ചു  , വിടര്‍ന്ന കണ്ണുകളോടെ കീബോര്‍ഡ് മിഴുവാന്‍ അയാളുടെ കൈവിരലുകള്‍ ഓടി നടന്നു .

 കമ്പ്യുട്ടര്‍യുഗത്തിലെ ഒഴിവാകാന്‍ പറ്റാത്തൊരു അദ്ധ്യായം താനും അവതരിപ്പിക്കുന്നുണ്ട്  എന്ന ചിന്ത ഒരു മിന്നായം പോലെ കടന്നു പോയപ്പോള്‍ അവന്‍ ഒന്ന് പുളകിതനായി . ഓരോ അരമണിക്കൂര്‍ ഇടവിട്ടും ഭാര്യ എന്തോ വന്നു പറയുന്നുണ്ട് , " മ് മ് ...." എന്ന് എല്ലാം മൂളി കേട്ട് അയാള്‍ യുഗ പരിണാമങ്ങളെ കുറിച്ച ഓര്‍ത്ത് സന്തോഷിച്ചു .
 ഫേസ്ബുക്കിലെ കറണ്ട് സ്റ്റാറ്റസും വായിച്ച്, അതിനു കമന്റും നല്‍കി അയാള്‍ അവിടമാകെ ഒന്ന് ചുറ്റിയടിച്ചു .പക്ഷെ കുടുംബ വക്കിലിന്റെ കറണ്ട്  സ്റ്റാറ്റസ് കണ്ട് അയാള്‍ ഒന്ന് ഞെട്ടി . "രഘുവിന്റെ ഭാര്യ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്തു ..."

 ഒരു നിമിഷത്തെ അങ്കലാപ്പിനു ശേഷം അയാള്‍ അതിനു കുസൃതി നിറഞ്ഞ ഒരു കമന്റും പോസ്റ്റ്‌ ചെയ്ത് ബ്ലോഗ്ഗെറിലേക്ക്   കടന്നു

 

എന്റെ വീട്

30 നവംബർ 2010

റെയില്‍വേ സ്റ്റേഷന്‍

സാധാരണയിലധികം തിരക്കുണ്ടായിരുന്നു അന്ന്‍ , ഒന്‍പത് മണിക്കുള്ള അമൃത എക്സ്പ്രെസ്സ് കാത്ത് അക്ഷമരായി ഒരുപാട് പേര് അവിടെ നില്‍ക്കുന്നുണ്ടായിരുന്നു .ആ തിക്കിലും തിരക്കിനും ഇടയിലുടെ ഒരാണ്‍ പട്ടിയും പെണ്പട്ടിയും നടന്നു വരുന്നു . ആദ്യമായി ട്രെയിന്‍ യാത്രക്കെത്തിയവരുടെ സങ്കോചവും സ്ഥിരയാത്രക്കരുടെ പ്രവര്‍ത്തികളും മറ്റും സസുക്ഷ്മം വിക്ഷിച്ചു കൊണ്ട് അവര്‍ ഒരു ഭാഗത്ത് നിന്നു . ശരണം വിളികളോടെ ഒരു പറ്റം അയ്യപ്പഭക്തന്മാരും അവിടെയെത്തി , ആ ഇണകള്‍ അവരെ ഭക്തിപൂര്‍വ്വം കുറെ നോക്കി നിന്നു . പിന്നെയും കുറെ നടന്നു മൂന്നാം ലോകമഹായുദ്ധവും അമേരിക്കന്‍ സാമ്രാജിത്യ നിലപാടുകളും അവരെ അല്പം  ഭയപ്പെടുത്തി . എന്നാലും മുതിര്‍ന്ന ആ യാത്രക്കാരുടെ അറിവിന്റെ മുന്നില്‍ ആ നായ്ക്കള്‍ തലകുനിച്ചു  . ഓരോ കാഴ്ചകള്‍ കണ്ട ഇരുവരും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു , കൌമാരക്കാരായ കമിതാക്കളുടെ വികാര പ്രകടനങ്ങള്‍ കണ്ട പെണ്പട്ടി നാണത്തോടെ  തലകുനിച്ചു .                                  മദ്യപാനിയായ അച്ചനെ വഴക്ക് പറയുന്ന മകനും , മകന്റെ വാക്കുകള്‍ക്കനുസരിച്ചു നൃത്തം വയ്യക്കുന്ന അച്ചനെയും അവര്‍ കൌതുകത്തോടെ  നോക്കി നിന്നു . അതോടൊപ്പം ആണ്പട്ടിയുടെ തമാശകള്‍ക്ക് സന്തോഷ സൂചകമായി ഒരു  ശബ്ദവും പുറപെടുവിച്ചു പെണ്പട്ടി ഇണയെ പിന്തുടര്‍ന്നു .
പെട്ടെന്ന്  " യാത്രക്കാരുടെ ശ്രദ്ധക്ക് പാലക്കാട് ടൌണ്‍   റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന അമൃത എക്സ്പ്രെസ്സ് രണ്ടാമെത്തെ പ്ലട്ഫോമിലേക്ക് വരുന്നു " .സ്ഥലം പിടിക്കാനുള്ള മുന്നോരുക്കങ്ങളുമായി ഓരോരുത്തരും റെഡിയായി നിന്നു .

                                   ട്രെയിന്‍ അടുത്തടുത്ത് വന്നു കൊണ്ടിരുന്നു ഇത് കാണാതെ ആണ്പട്ടി അടുത്ത പ്ലട്ഫോമിലേക്ക് എടുത്തു ചാടി . നേര്‍ത്ത മോങ്ങലോടെ അത് ചതഞ്ഞരഞ്ഞു . പെണ്പട്ടി ഉറക്കെ കുരച്ചു കൊണ്ട് യാത്രക്കര്‍ക്കിടായിലുടെ അത്ങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു . യാത്രക്കാരുടെ ശ്രദ്ധ മൊത്തം അതിന്റെ മുകളിലെക്കായി . കയ്യില്‍ കിട്ടിയ സാധങ്ങള്‍ കൊണ്ട്ട് അതിനെ അവര്‍ പൊതിരെ തല്ലി . ഒടിഞ്ഞ കാലുമായി യാത്രക്കാരുടെ ഇടയില്‍ നിന്നും അത് ഇഴഞ്ഞു മാറി . പട്ടി ശല്യത്തെ പറ്റി പറഞ്ഞു ചിലര്‍ ദേഷ്യപെട്ടു , മറ്റു ചിലര്‍ ആ പാവം മൃഗത്തെ ദ്രോഹിച്ചത് തെറ്റായി പോയി എന്ന് വിലപിച്ചു  . എല്ലാത്തിന്റെയും ഒടുവില്‍ ശരണം വിളികള്‍ വീണ്ടും ഉയര്‍ന്നു തുടങ്ങി . നീണ്ട ചൂളം വിളിയോടെ ട്രെയിന്‍ ചലിച്ചു തുടങ്ങി . പതുക്കെ നീങ്ങുന്ന ട്രെയിനിനു പിന്നാലെ ഒടിഞ്ഞ കാലുമായി തന്റെ ഇണയെയും തേടി ആ പെണ്പട്ടി ഓടി  . ട്രെയിനിനു വേഗത കുടുകയാണെന്ന് മനസിലാകാതെ അത് എങ്ങോട്ടെന്നറിയാതെ അതിന്‍ പിറകെ ഓടിക്കൊണ്ടിരുന്നു .