feature എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
feature എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

23 ഫെബ്രുവരി 2013

അപൂര്‍ണമായ കഥ

പത്രത്തിലെ ഒരു ഹെഡ് ലൈനില്‍ നിന്നാണ് ആ കഥ തുടങ്ങുന്നത് .
ആ ഹെഡ് ലൈന്‍ എന്തെന്ന് ഇവിടെ പരാമര്‍ശിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല . എല്ലാ ദിനപത്രങ്ങളില്‍ , പ്രത്യേകിച്ച് ആദ്യ പേജില്‍ വരുന്ന വാണിഭ ദുരന്ത അഴിമതി വാര്‍ത്തകളില്‍ ഒന്നായി അതിനെയും കണക്കാക്കിക്കൊള്ളു .
…………………………..
മനു അന്ന് വളരെ നേരത്തെ എഴുനേറ്റിരുന്നു , രാവിലത്തെ ട്രെയിനിനു പോണം . ഡിസംബറിലെ കുളിര് സഹിക്കുന്നതിനുമാപ്പുരമാണ്  , അത് കൊണ്ടവന്‍ കുളി ഒഴിവാക്കി . അമ്മയുണ്ടാക്കിയ  ദോശയും കാപ്പിയും പേരിനു മാത്രം കഴിച്ചു . അവന്‍ എന്നുമങ്ങനെയാണ് അവസാന നിമിഷം ധിറുതി പിടിച്ചു ഓടി നടക്കും . ബാഗും സാധനങ്ങളും അമ്മ തലേന്നേ പാക്ക് ചെയ്തു വച്ചിരുന്നു , അത് കൊണ്ട് അധികം ടെന്‍ഷന്‍ അടിച്ചില്ല . അമ്മ തന്ന കാശ് എണ്ണുന്നതിനിടെ അവന്‍ പറഞ്ഞു
"പ്രൊജക്റ്റ്‌ , ലാബ് … ഇത് മതിയാകുമെന്ന് തോന്നുന്നില്ല "
അമ്മ വേഗം  പേഴ്സ്ടുത്തു വന്നു .
…………………………..
"എങ്ങെനെ  നടന്ന പെങ്കോച്ചാ , ബാഗ്ലൂര് പോയി പഠിത്തം കഴിഞ്ഞു … ആകെ തല തെറിച്ചു പോയി . അവളുടെ ഇരുകിപ്പിടിച്ചു ദേഹം കാണിക്കുന്ന തുണീം … പാഷനും  …. ഇവക്കൊക്കെ ഇങ്ങനെ വരും …. ചെയ്തവന്മാരെ പറഞ്ഞിട്ട് എന്താ കാര്യം … അല്ല പിന്നെ .. ! "
ചേച്ചിയെ പറ്റി ഇങ്ങനെ പറയുന്നത് , അതും ഈ നേരത്ത് കേട്ട് നില്‍ക്കാന്‍ അവനു കഴിഞ്ഞില്ല . പുറമേ സഹതാപം നടിക്കുമെങ്കിലും അവരുടെയൊക്കെ ഉള്ള് ചീഞ്ഞു നാറുന്നത് പോലെ അവനു തോന്നി … അവനാ പാറക്കല്ല് കൈയിലെടുത്തു , അയല്‍ക്കാരുടെ നേരെ ഒരേറു കൊടുത്തു  . കൊണ്ടില്ലെങ്കിലും ഒരു നിമിഷം അവര്‍ മരണത്തെ നുന്നില്‍ കണ്ടു .
…………………………..
ലീവ് കഴിഞ്ഞുള്ള തിരിച്ചു പോക്കാണ് .
സത്യം പറഞ്ഞാല്‍ ലീവ് കഴിഞ്ഞു എന്നത് ഒരു മറയാണ് . ജ്യോതിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു . അവള്‍ക്കും അങ്ങനെ  തന്നെ .
കേരളത്ത്തിലായി ജനിച്ചത്‌ , മറ്റോള്ളോരെ    ഉപദേശിക്കാനും മാന്യത ചമയാനുമുള്ള ഒരു മഹത്തായ ഉപകരണമുണ്ടല്ലോ ഇവിടെ സദാചാരം .
അവളും ലീവ് മതിയാക്കി വരും , അവളോടൊപ്പം ഒന്ന് കറങ്ങണം .
ട്രെയിന്‍ എര്‌ണ്ണാകുളമെത്തി , അവളിവിടുന്നു കയറും .
അവളോടൊപ്പം അച്ഛനും അമ്മയും അനിയനുമുണ്ടായിരുന്നു  . അവള്‍ ലേഡീസ് കമ്പാര്ടുമേന്റിലാണ് കയറിയത് . അനിയന്റെ മുഖം വാടിയിരുന്നു , അമ്മയുടെ മുഖത്ത് ഉത്കണ്ടയാണ് . അച്ഛന്‍ മാത്രം പുചിരിയോടെയാണ് മകളെ യാത്ര അയക്കുന്നത് .
…………………………..
ടിവി ചാനലുകള്‍ സാമൂഹിക പ്രവര്‍ത്തകരെയും നിയമ വിദഗ്തരെയും രാഷ്ട്രീയ മേലാല്‍ന്മാരെയും കൂട്ടിയിരുത്തി സംഭവബഹുലമായ ചര്‍ച്ചകള്‍ നടത്തി . ചില ചര്‍ച്ചകള്‍ പടയോരുക്കങ്ങളായി തോന്നിച്ചു , ഒരു വലിയ മാറ്റത്തിന്റെ കാറ്റ് വീശുന്ന പോലെ .
ചര്‍ച്ചകള്‍ക്കും അഭിമുഖങ്ങള്‍ക്കും പ്രസ്താവനകളുമായി രംഗം കലൂഷിതമായി . ഓരോ മുക്കും മൂലയും ചര്‍ച്ചകള്‍ ചൂട് പിടിച്ചു . അവയില്‍ ഒരു തൊണ്ണൂറു ശതമാനം വാഗ്വാദങ്ങളും പുകവലിക്കുന്നവന്‍ പുകവലിക്കെതിരെ ന്യായം വിടുന്നത് പോലെയായിരുന്നു .
…………………………..
പാര്‍ക്കില്‍ അവര്‍ക്ക് ആരെയും പേടിക്കെണ്ടിയിരുന്നില്ല വിധിയെ അല്ലാതെ . അവര്‍ പ്രണയിച്ചു , പ്രണയം എന്നാ വാക്ക് അര്‍ത്ഥവത്താക്കി കൊണ്ട് . അവര്‍ക്ക് ജീവിതത്തെ കുറിച്ചും ഭാവിയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു .
അവര്‍ക്കിടയില്‍ ഉണ്ടാവുന്ന മൌനം പോലും അവരുടെ പ്രണയത്തിനു മാറ്റ് കൂട്ടി .
അവളോടൊപ്പം ഇരിക്കുന്ന ഓരോ നിമിഷവും അവനു വല്ലാത്തൊരു ആതമവിശ്വസമാണ് , ഊര്‍ജമാണ് . തന്റെ സ്വപ്നങ്ങളെപ്പറ്റിയും തന്നെപ്പറ്റിയും അവളെക്കാള്‍ നന്നായി അറിയാവുന്ന മറ്റൊരാള്‍ ഉണ്ടാവില്ല .
അവരെഴുന്നേറ്റു , സമയം ഏഴു മണിയായി  , അവളെ വീട്ടില്‍ ഡ്രോപ്പ് ചെയ്യണം .
…………………………..
ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ മഹാത്വക്തിക്ക് പത്മശ്രി കൊടുക്കണമെന്നാവിശ്യപ്പെട്ടു കൊണ്ട് ഒരു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു .അയാളില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ  ആരും ഒന്നും അറിയില്ലായിരുന്നു , നീതി ലഭിക്കാതിരുന്നെനെ .
              ഫേസ്ബുക്ക് ട്വിറ്റെര്‍ ആ പ്രക്ഷോഭം ഏറ്റെടുത്തു , ദിവസം ഓരോ സ്റ്റാറ്റസ്  ആ പ്രക്ഷൊഭത്തിനെ സപ്പോര്‍ട്ട് ചെയ്തു ഇട്ട ശേഷം  മഹത്തായ കൃത്യം ചെയ്തവരെ പോലെ അവര്‍ കമ്പ്യുട്ടറിനു മുന്നില്‍ ഞെളിഞ്ഞിരുന്നു .
…………………………..
ഒരു മാസം ലീവോണ്ടെന്നു പറഞ്ഞിട്ട് ചേച്ചി പെട്ടെന്ന് പോയി . ചേച്ചി തിരിച്ചു വരുമ്പോള്‍ ഒരു സര്‍പ്രൈസ് കൊടുക്കണം . അവന്‍ പൈസ ഇട്ടു വച്ചിരുന്ന തകര പാട്ട തുറന്നു നോക്കി , നൂറു രൂപയും കുറച്ചു ചില്ലറയുമുണ്ട് .
 ചേച്ചിക്ക് ഏറ്റവും ഇഷ്ടപ്പെടാ എന്തെങ്കിലും ഒന്നും സമ്മാനമായി കൊടുക്കണം …..  കാശ് തികഞ്ഞില്ലെങ്കില്‍ അമ്മയോടോ അച്ഛനോടോ ചോദിക്കണം .
അടുത്ത പ്രാവിശ്യം ചേച്ചി വരുമ്പോള്‍ എപ്പോഴെത്തെയും പോലെ വഴക്കുണ്ടാക്കരുത് . അവന്റെ ഡയറി താളുകളെ അവന്‍ എന്തെന്നില്ലാത്ത സ്നേഹത്തോടെ തഴുകി .
…………………………..
അവരാറെഴു  പേരുണ്ടായിരുന്നു  ,
അവര്‍ക്കെല്ലാം കഥകളില്‍ കേട്ട് പരിചയമുള്ള  ക്രൂരന്മാരുടെ മുഖമായിരുന്നില്ല .
മാന്യരായിരുന്നു തികച്ചും മാന്യര്‍ .
അവര്‍ ചിരിച്ചു കൊണ്ട് പ്രാക്ര്തമായ നര്‍ത്ത ചുവടുകള്‍ വച്ചാണ് അടുത്ത് വന്നത് .
ജീവനില്ലാതെ ജീവിക്കുവാന്‍ അവര്‍ എന്നെ മാത്രം ബാക്കിയാക്കി , അവളുടെ ഓര്‍മ്മകളോടൊപ്പം .
…………………………..
ഒരുപാട് പേര്‍ സഹതാപത്തോടെ അടുത്ത് വന്നു .
ഞങ്ങളോടൊപ്പം ഇരുന്നു കരഞ്ഞു .
ഒരു പക്ഷെ ഞങ്ങളെക്കാളൊക്കെ  ചേച്ചി അവരുടെയൊക്കെ മകളായിരുന്നു എന്ന് തോന്നി .
അവര്‍ വികാരാധീനരായി പ്രതികരിച്ചു .
മാധ്യമങ്ങളില്‍ അവരുടെ മുഖവും പ്രസ്താവനകളും തിളച്ചു  നിന്നു .
…………………………..
ആ കഥ അവസാനിച്ചത്‌ പക്ഷെ ഹെഡ് ലൈനില്‍ ആയിരുന്നില്ല ….
ആ കഥയ്ക്ക്‌ പൂര്‍ണമായൊരു അവസാനം സത്യം പറഞ്ഞാല്‍ ഉണ്ടാവില്ല . മറ്റൊരു കഥ തുടങ്ങിയടത്തു ഈ കഥ പറഞ്ഞു നിര്‍ത്തി എന്നെ ഒള്ളു . ഇനിയും സമാനമായ ഹെഡ് ലൈനുകള്‍  തല പൊക്കുമ്പോള്‍ ഈ കഥയെക്കുറിച്ച് പണ്ഡിതന്മാര്‍ പരാമര്‍ശിക്കും , മിക്കവാറും ഒരു ഗുണപാഠം എന്നാ നിലയില്‍ .

19 മേയ് 2011

വരവേല്‍പ്പ്



ക്ലോക്കില്‍ മണി ഒമ്പതടിച്ചു , രഞ്ജന് ഇരുപ്പുറയ്ക്കുന്നില്ല  . വല്ലാത്ത മൂകത , ഏകാന്തത അയാളെ ശരിക്കും ഭ്രാന്തു പിടിപ്പിച്ചു . ഒന്ന് രണ്ടു വട്ടം മുന്‍ വശത്ത് ചെന്ന് നോക്കി . അണികളോ , നിവേദനവുമായി വരാറുള്ള ജനങ്ങളോ ആരെങ്കിലുമൊക്കെ മുറ്റത്ത്‌ കാണുമെന്നു അയാള്‍ പ്രതിക്ഷിച്ചു . ആരും ഉണ്ടാവിലെന്ന യാഥാര്‍ത്ഥ്യം രണ്ജനുമറിയാം , പക്ഷെ മനസിനെ പറഞ്ഞു മനസിലാക്കാന്‍ പലപ്പോഴും അയാള്‍ക്ക്‌ കഴിയാറില്ല . ആ ഏകാന്തതയുമായി പൊരുത്തപ്പെടാന്‍ അയാള്‍ ശ്രമിച്ചു .
രണ്ടു മൂന്നു ദിവസത്തെ സംഭവവികാസങ്ങള്‍ കൊണ്ട് സാധാരണ ജനങ്ങള്‍ തന്നില്‍ നിന്നും ഒരുപാട് അകന്നിരിക്കുന്നു .എന്തിനേറെ പറയുന്നു , എന്തിനുമേതിനും കൂടെ നില്‍ക്കുന്ന വിശ്വസ്തരായ പ്രവര്‍ത്തകരെയും കാണുന്നില്ല .
                          ടി-പ്പോയില്‍ കിടന്ന പത്രത്തിന്റെ തലക്കെട്ടിലേക്കു ശ്രദ്ധ പതിഞ്ഞു , അതയാളുടെ മനസിനെ വല്ലാതെ അലോസരപ്പെടുത്തി  " കണ്ടവക്കാരെ അഴിമതി കേസില്‍ മുന്‍ മന്ത്രി രഞ്ജന്‍ മാത്യുവിനെ ഇന്ന് അറസ്റ്റു ചെയ്യും ". ന്യുസ് ചാനലുകള്‍ അയാള്‍ മാറ്റി മാറ്റി ഇട്ടു നോക്കി , തനിക്കനുകൂലമായി ഒരു വാക്ക് ആരെങ്കിലും പറയും എന്നയാള്‍ കരുതി . കൂടെ നിന്നവനും തന്നെ വാഴ്ത്തി സ്തുതിച്ചവനുമൊക്കെ ഇന്ന് തനിക്കെതിരെ കുരമ്പുകള്‍ തൊടുത്തു വിടുന്നു . ടി.വി ഓഫാക്കി അയാള്‍ സോഫയിലേക്ക് ചാഞ്ഞു . ഓര്‍മ്മകളിലേക്ക് ആ ദിവസം കടന്നു വരുന്നു . ജനങ്ങള്‍ രഞ്ജന്‍ മാത്യു എന്നാ യുവ നേതാവിനെ തോളിലേറ്റി നടന്ന ദിവസം ,ഹര്‍ഷാരവങ്ങളോടെ പൂമാലകളോടെ ജനം വരവേറ്റ ദിനം ,   പത്രമാധ്യമങ്ങള്‍ എഴുതിയുണ്ടാക്കിയ പൊന്‍ തൂവലുകളുമായി ജനമനസുകളില്‍ കിരിടവും ചെങ്കോലുമില്ലാതെ  അയാള്‍ നാട് വാണ സമയം . എതിര്‍കക്ഷിക്ക് കെട്ടി വച്ച കാശ് പോലും കിട്ടിയില്ല . അത്രയ്ക്കുണ്ടായിരുന്നു രഞ്ജന് അന്ന് ജനപിന്തുണ . ഓരോ അമ്മമാര് സ്വന്തം മകനെ പോലെ കരുതി . രാഷ്ട്രിയ പിതാമഹന്മാര്‍ മറ്റൊരു ഗാന്ധി എന്ന് വിശേഷിപ്പിച്ചു .
                                 ജീവന് തുല്യം തന്നെ സ്നേഹിച്ച പെണ്‍കുട്ടിയെ ത്വജിച്ചത് ഈ നാടിനും നാട്ടാര്‍ക്കും വേണ്ടിയായിരുന്നു . എന്നിട്ടും ശത്രുക്കള്‍ ചതിക്കുഴിയില്‍ വീഴ്ത്തിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലുമാരുമുണ്ടായിരുന്നില്ല . ഒന്ന് നേരമിരുട്ടി വെളുത്തപ്പോഴേക്കും താന്‍ ആര്‍ക്കും വേണ്ടാത്തവനായി മാറിയിര്ക്കുന്നു , അനാഥനായിരിക്കുന്നു .
വെളിയില്‍ ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം . രഞ്ജന്‍ എഴുനേറ്റു വെളിയിലേക്ക് ചെന്ന് , പോലീസാണ്  .
"അറസ്റ്റു വാറണ്ടുണ്ട്  "
സല്യുട്ട് ചെയ്ത കൈകള്‍ വിലങ്ങണിയിരിക്കുമ്പോഴും രഞ്ജന്‍ നിര്‍വികാരനായി നിന്ന് . വീടിനു ചുറ്റും തന്നെ ക്രൂശിക്കാന്‍ നില്‍ക്കുന്ന തന്റെ പ്രിയപ്പെട്ട ജനതയെ അയാള്‍ നോക്കി . എല്ലാവരുടെയും കണ്ണുകളില്‍ വെറുപ്പും ദേഷ്യവും . അസ്ഭ്യവര്‍ഷവും കൂക്കുവില്കളും ചെരുപ്പ് മാലകലുമായി അവര്‍ രനജനെ വരവേറ്റു . പോലിസ് അവരെ നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടു . ഒരു വിധം രോക്ഷകുലരായ  ജനങ്ങളുടെ ഇടയില്‍ നിന്നും രഞ്ജന്‍മായി ജീപ് വീട്ടുവളപ്പില്‍ നിന്നും പുറത്ത് കടന്നു . കല്ലേറില്‍ ഉണ്ടായ നെറ്റിയിലെ മുറിവില്‍ നിന്നും ചോര വാര്‍ന്നുകൊണ്ടിരുനു . ജീപ്പ് ജങ്ങ്ഷനിലെത്തി , ഒരു നേതാവിനെയും തോളിലേറ്റി ഒരു ജാഥ ആ ജീപ്പ് കടന്നു പോയി ഹര്‍ഷാരവങ്ങളോടെ പൂമാലകളോടെ വരവേറ്റു കൊണ്ട് പോകുന്നു ,  കുറച്ചു നാളത്തേക്ക് വാഴ്ത്തി പാടാനും പിന്നെ ക്രൂശിക്കപ്പെടുവാനും  ഒരാള്‍ കൂടി .  ആ പുതിയ നേതാവിനെ പറ്റി രഞ്ജന്‍ ചിന്തിച്ചില്ല ,  ജയിലില്‍ ചെല്ലുമ്പോള്‍ കിട്ടാന്‍ പോകുന്ന പുതിയ വരവേല്‍പ്പിനെ കുറിച്ചായിരുന്നു അപ്പോള്‍  അയാളുടെ ചിന്തകള്‍ മുഴുവനും

31 മാർച്ച് 2011

ആത്മാംശം ഉള്ള കൃതി



മികച്ച നോവലിനുള്ള പുരസ്കാരവും വാങ്ങി മടങ്ങുമ്പോള്‍ ആരോ തന്നെ പിന്തുടരുന്നതായി ദാസന് തോന്നി , അയാള്‍ നടത്തത്തിനു വേഗത കൂട്ടി . വീട്ടിലെത്തി ഒന്ന് കുളിച്ചു ചോറും ഉണ്ട്ട് നീണ്ട നിവര്‍ന്ന്‍ കിടന്നു .കണ്ണുകള്‍ പതിയെ അടഞ്ഞു .
പിന്തുടര്‍ന്ന്‍ വരുന്ന മനുഷ്യന്റെ മുഖം കൂടുതല്‍ വ്യക്തമാകുന്നു . എവിടയോ കണ്ട മറന്ന മുഖം . പുരസ്കാരദാന ചടങ്ങിലും ഇയാള്‍ ഉണ്ടായിരുന്നല്ലോ . പൊടി മീശ ,കുഴിഞ്ഞ കണ്ണുകള്‍ , പാറി പറക്കുന്ന്‍ തലമുടി , മുഷിന്ജ് ഷര്‍ട്ടും മുണ്ടും . "വേലായുധന്‍ കുട്ടി " ദാസന്‍ പിറുപിറുത്തു .
"നീ എന്തിനാണ് എന്നെ പിന്തുടരുന്നത് "




"നിങ്ങള്‍ , നിങ്ങള്‍ ആത്മവഞ്ചകനാണ് " ദേഷ്യവും വിഷമവും കലര്‍ന്ന്‍ സ്വരത്തില്‍ വേലായുധന്‍ കുട്ടി പറഞ്ഞു .ദാസന്‍ ഒന്നും മിണ്ടാതെ നിന്ന് .
"പുരസ്കാരദാനച്ചടങ്ങില്‍ താങ്കള്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു , ഈ നോവല്‍ നിങ്ങളുടെ തന്നെ ജീവിതം ആണെന്ന്‍ . വേലായുധന്‍ കുട്ടി നിങ്ങള്‍ ആണെന്ന്‍ . കുറെയധികം അറിവും നല്ല സ്വഭാവങ്ങളും നിങ്ങളെനിക്ക് നല്‍കി , പക്ഷെ പരാധീനതകിലൂടയും അവഗണനകിലുടയുമാണ് ഞാന്‍ കടന്ന്‍ പോയത് . ഒടുവില്‍ പ്രണയിച്ച് പെണ്‍കുട്ടിയും കൈ വിട്ടപ്പോള്‍ ഒരു കുന്നിനു മുകളില്‍ എന്നെ കൊണ്ട്ട് നിര്‍ത്തി നിങ്ങള്‍ ഒന്നും പറയാതെ പിന്‍വാങ്ങി . ഇതായിരുന്നോ നിങ്ങളുടെ ജീവിതം ..... എഴുതിയ കൃതികള്‍ എല്ലാം ആസ്വാദകഹൃദയങ്ങള്‍ കിഴടക്കി ..ഉന്നതങ്ങളിലേക്ക് മാത്രം സഞ്ചരിക്കുന്ന നിങ്ങളും ,പ്രതിക്ഷകളത്രയും നഷ്ടപെട്ട്ട് നിലം പതിച്ച ഞാനും എങ്ങനെ സമന്മാരകും . ആരാധകരെ കൈയിലെടുക്കാന്‍ പറഞ്ഞതാകും ഇല്ലെ ആ വാചകങ്ങള്‍ .മനസാക്ഷിയെ വഞ്ചിച്ച് എങ്ങനെ ഇങ്ങനെയൊരു കള്ളം പറയാന്‍ നിങ്ങള്ക്ക് കഴിയുന്നു " വേലായുധന്‍ കുട്ടിയുടെ തൊണ്ട ഇടറി .
"വേലായുധന്‍ കുട്ടി അത് ......" ദാസന് കുറ്റബോധം കാരണം വാക്കുകള്‍ കിട്ടാതെയായി .
ആയാല്‍ ഞെട്ടി എഴുന്നേട് , ജനാലയില്‍ നിന്ന് കടന്നു വരുന്ന സൂര്യരശ്മികള്‍ ആ ഇരുട്ട മുറിയില്‍ പ്രകാശം പരത്തുന്നത് പോലെ ദാസന്റെ മനസ്സില്‍ വേലായുധന്‍ കുട്ടിയുടെ വാക്കുകള്‍ പ്രതിധ്വനിക്കുന്നു . അയാള്‍ മെല്ലെ എഴുന്നേറ്റ് മേശക്കരുകിലെക്ക് നടന്നു അവിടെ വച്ചിരുന്ന തന്റെ നോവല്‍ എടുത്ത് താളുകള്‍ മറിച്ചു , അതില്‍ വരച്ചിട്ടിരിക്കുന്ന വേലായുധന്‍ കുട്ടിയുടെ രേഖാചിത്രം അയാള്‍ സൂക്ഷിച്ചു നോക്കി ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നു.

05 മാർച്ച് 2011

ഒളിച്ചോടിയ പയ്യന്‍സ്



എന്റെ ജീവിതത്തിലെ സംഭവബഹുലമായ നിമിഷങ്ങളില്‍ ഒന്നാണ് ഞാന്‍ ഇവിടെ എഴുതാന്‍ പോകുന്നത് .ഈ സംഭവം ആദ്യം വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് പാട് കാണും . പക്ഷെ എന്റെ കൂട്ടുകാര്‍ക്ക് എന്നെ ( അരക്കിറുക്കന്‍ ) എന്ന് നല്ല പോലെ അറിയാമെന്നുള്ളത്‌ കൊണ്ട് വിശ്വസിക്കും .
സിനിമ എന്ന് പറയുന്നത് എനിക്ക് ഒരു തരാം ഭ്രാന്താണ് , അതിനായി എന്തും ചെയ്യും . ഇത് അതുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് . പ്ലസ് വണ്‍ കാലഘട്ടം ,(ഈ പ്രാന്ത് മൂത്ത് അമ്പതോളം സിനിമകള്‍ ക്ലാസ് കട്ട് ചെയ്തു കണ്ടു പ്ലസ്‌ വണ്ണിലും ടൂവിലുമായി ) എന്റെ വീട്ടില്‍ നിന്നും ഏതാണ്ട് പതിമൂന്നു കിലോമീറ്റര്‍ ദൂരം ഉണ്ട് സ്കൂളിലേക്ക് . ആ സമയം തന്നെയാണ് എന്ട്രന്‍സ് കോചിന്ഗിനു കൊണ്ട് ചേര്‍ത്തത് . അതും ആകെ കിട്ടുന്ന ഞായറാഴ്ച അവധി ദിവസം . ഏതാണ്ട് പതിനേഴു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോകണം ടാണ്ടെം എന്നാ എന്ട്രന്‍സ് കോച്ചിംഗ് സെന്റരിലേക്ക് . അതായത് സ്കൂളും കോച്ചിംഗ് സെന്ററും തമ്മില്‍ ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ ദൂരമുണ്ടെന്നു സാരം . ഈ ദൂരത്തിനു ഈ സംഭവുമായി നല്ല ബന്ധമുണ്ട് .

ആദ്യ രണ്ടുമൂന്നു കോച്ചിംഗ് ക്ലാസ്സുകളില്‍ കയറിയതൊഴിച്ചാല്‍ ബാക്കിയെല്ലാ ദിവസവും ഒരു ഇരുപതു രൂപ കൂടി കൈയില്‍ കരുതും , ഒരു സിനിമ കാണാന്‍ . ഇങ്ങനെ കോച്ചിംഗ് ക്ലാസ്സുകളുടെ പേരില്‍ ഞാന്‍ കുറെ സിനിമകള്‍ കണ്ടു നടന്നു . അങ്ങനെയിരിക്കെ ഒരു ദിവസം , കൈയില്‍ ആകെ ഒരു പത്ത് രൂപ എക്സ്ട്ര , തിരിച്ചു വരാനുള്ള പത്തുരൂപയും അതിനോടൊപ്പം ഉണ്ട് . അത് കൊണ്ട് സിനിമ കണ്ടാല്‍ തിരിച്ചു വരാനുള്ള കാശ് കൈയില്‍ ഉണ്ടാവില്ല . പതിയെ സാറെന്മാര്‍ കാണാതെ അന്നത്തെ ക്ലാസ് എന്താണെന്നു നോക്കി ഗണിതം . ഇശ്വരാ ഇതിലും ഭേദം ആത്മഹത്യ തന്നെ , നല്ല അധ്യാപകര്‍ പഠിപ്പിച്ചിരുന്ന കാലത്ത് ഈ വിഷയം എനിക്ക് വളരെ ഇഷ്ടമായിരുന്നു എന്ന് മറക്കരുത് . ഒടുവില്‍ വണ്ടികൂലി കൂടി എടുത്തു പടം കാണാമെന്നു നിരുപിച്ചു .കണ്ടു സൊയമ്പന്‍ പടം , ഇനിയെന്ത് ചെയ്യും .... ആരോടേലും ചോദിച്ചാലോ , വേണ്ട നാണക്കേടാ...നടക്കാം .

നടന്നു ! നോക്കണം , പതിനേഴു കിലോമീറ്റര്‍ നടക്കാന്‍ , അതും നട്ടുച്ചയ്ക്ക് . ഇപ്പൊ നിങ്ങള്‍ക്കും തോന്നി തുടെങ്ങി കാണും എനിക്ക് കിറുക്കാണെന്ന് . അങ്ങനെ നടന്നു ഒരു അഞ്ചു കിലോമീറ്റര്‍ , ക്ഷീണിച്ചു ഇനി വയ്യ ( മേലനങ്ങി ഒരു പണിയും എടുക്കാത്തവനാണെന്നു ഓര്‍ക്കണം ) . ഇനിയെങ്കിലും ആരോടെങ്കിലും ചോദ്യച്ചേ പറ്റു . അതാ ആ ബസ് സ്റ്റോപ്പില്‍ ഒരു ചേട്ടന്‍ നില്‍ക്കുന്നു .

" ചേട്ടാ ഒരു ആറ രൂപയുണ്ടോ എടുക്കാന്‍ ? "

അയാള്‍ പോക്കറ്റില്‍ കൈയിട്ടു കൊണ്ട് തന്നെ " എന്തിനാ മോനെ ? "

" എന്ട്രന്‍സ് കോച്ചിംഗ് -നു പോയിട്ട് വരുകയാ , വണ്ടിക്കൂലി കളഞ്ഞു പോയി "

" എവിടാ കോച്ചിംഗ് ?"

" അടൂര്‍ " ( നില്‍ക്കുന്നിടത്ത് നിന്നും അഞ്ചു കിലോമീറ്റര്‍ പിറകിലോട്ടു )

" സ്കൂള്‍ ? "

" പുനലൂര്‍ " ( നില്‍ക്കുന്നിടത്ത് നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ മുന്നോട്ടു )

" വീട് ? "

" പത്തനാപുരം " (നില്‍ക്കുന്നിടത്ത് നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ മുന്നോട്ടു )
ഈ സംഭാഷനത്തിനിടയില്‍ തന്നെ അദ്ദേഹം ആറു രൂപ തന്നിരുന്നു .സ്ഥലങ്ങളുടെ ദൂര വ്യത്യാസത്തില്‍ ഒരു പന്തികേട്‌ അയാളുടെ മുഖത്ത് ഞാന്‍ ശ്രദ്ധിച്ചു .

" നടന്നു ആകെ ക്ഷീണിച്ചു അല്ലെ , ഇന്ന അഞ്ചു രൂപ ഒരു സോഡാ കുടിച്ചോ "

വേണ്ട എന്ന് പറഞ്ഞെങ്കിലും പുള്ളി നിര്‍ബന്ധിച്ചു തന്നു . ഞാന്‍ അടുത്ത് കണ്ട ഒരു കടയില്‍ കയറി സോഡാ കുടിച്ചു . പിറകില്‍ എന്തോ ബഹളം , ആ എന്തായാലും കുടിച്ചിട്ട് നോക്കാം . കുടിച്ചു കാശും കൊടുത്തു തിരിഞ്ഞു നോക്കി , അതാ ആ നാട് മുഴുവന്‍ ഇളകി നില്‍ക്കുന്നു . എനിക്കൊന്നും മനസിലായില്ല , കുഴിലോട്ടു കാലും നിട്ടിയിരിക്കുന്ന വല്യമ്മ മുതല്‍ മൂക്കള ഒലിപ്പിച്ചു കൊണ്ട് നില്‍ക്കുന്ന പേര് ചെറുക്കന്മാര്‍ വരെ അടങ്ങുന്ന വലിയൊരു കൂട്ടം .

ഒടുവില്‍ കാര്യം പിടികിട്ടി , ഞാന്‍ വീട്ടുകാരുമായി പിണങ്ങി വന്നതാണ് പോലും . ഞാനൊന്ന് ഞെട്ടി .
അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല ഇന്നെത്താക്കളും കഷ്ടമായിരുന്നു അന്നെത്തെ എന്റെ മീശ , ഭൂതക്കണ്ണാടി വച്ചുനോക്കിയാല്‍ കണ്ടാലായി .

" പോലിസിനെ വിളി " ഒരു പേട്ടു ചെറുക്കന്‍ ( ഒറ്റ ഞെക്കിനു അവനെ അങ്ങ് കൊന്നാലോ )
" മോനെ ഇത് ഒന്നിനും പരിഹാരമല്ല " ഒരു ബുദ്ധിജീവി മാമന്‍ ( കള്ളാ കിളവാ , ഒരെണ്ണം അങ്ങ് വച്ച് തന്നാലുണ്ടല്ലോ )

അങ്ങനെ ഒരുപാട് അഭിപ്രായങ്ങള്‍ , ഞാന്‍ എന്ത് പറഞ്ഞിട്ടും അവര്‍ക്ക് വിശ്വാസം വരുന്നില്ല . ഞാന്‍ ദയനിയതയോടെ എല്ലാവരുടെയും മുഖത്തേക്കും നോക്കി ഒരു രക്ഷയുമില്ല .

" നീ വീട്ടിലോട്ടു വിളിച്ചു സംസാരിച്ചാലേ ഞങ്ങള്‍ക്ക് വിശ്വാസം വരൂ " ഒരാള്‍ പറഞ്ഞു .
വീട്ടുകാരറിയാതെ ക്ലാസ് കട്ട് ചെയ്തു സിനിമ കണ്ടു നടന്നവന്‍ ഞാന്‍ വീട്ടിലോട്ടു വിളിച്ചാല്‍ ആകെ പൊളിയും . അവര്‍ എന്നെയും കൂട്ടി ഒരു വീട്ടില്‍ കയറി . സിനിമക്ക് പോയതാണെന്ന് പറഞ്ഞാല്‍ അതിലും വലിയ പ്രശ്നം ആകും . ഹോ ദൈവമേ ഇതോ പോലൊരു അനുഭവം ശത്രുക്കള്‍ക്ക് പോലും ഉണ്ടാവരുതേ എന്ന് പ്രാര്‍ഥിച്ച നിമിഷങ്ങള്‍ .
ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഞാന്‍ എന്റെ ചോറ് പൊതി എടുത്തു കാണിച്ചു . അതേറ്റു , അതില്‍ ഒരു ചേട്ടന് കാര്യം കുറെയേറെ മനസിലായി എന്ന് തോന്നി .

" എനിക്കും പണ്ട് ഇതേ പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് " അയാള്‍

" അത് നീ സിനിമ കാണാന്‍ പോയിട്ടല്ലേ , ഇവന്‍ പഠിക്കാന്‍ പോയതാ " അയാളുടെ അമ്മ .
ഞാന്‍ മുഖമുയര്‍ത്തിയില്ല , മനസില്ല് ഒരു കൊള്ളിമീന്‍ . ഒടുവില്‍ അവര്‍ എന്നെ വെറുതെ വിട്ടു (ബോണസ്സും കിട്ടി ,എല്ലാവരും അഞ്ചു പത്തുമായി കുറച്ചു ചില്ലറകള്‍ തന്നു  ഒരു വലിയ  സ്നേഹപ്രകടനം എന്ന് വേണമെങ്കില്‍ പറയാം )

അവര്‍ എന്നെ ഒരു വണ്ടിയില്‍ കയറ്റി വിട്ടു . മനസ്സില്‍ ഒരു കുറ്റബോധം , ഞാന്‍ പത്തനാപുരത്ത് ഇറങ്ങി കൈയില്‍ മുപ്പതു രൂപയോളം ബാക്കി . അടുത്തുള്ള തീയറ്ററില്‍ ലാലേട്ടന്റെ പടം . ഒന്നും നോക്കിയില്ലാ കയറി അതും കണ്ടിട്ടാ അന്ന്  ഞാന്‍ മടങ്ങിയത് .

ലേബല്‍ ( തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ലാ )

26 ഫെബ്രുവരി 2011

ഒരു വിശ്വസാഹിത്യകാരന്റെ ജനനവും മരണവും

ശാസ്ത്രമേളയുടെ തിരക്കിനിടയിലാണ്  അദ്ധ്യാപകന്‍ ആ കാര്യം പറഞ്ഞത് " കഥ രചന മത്സരത്തിനു പേര് ഉടന്‍ കൊടുക്കുക യുവജനോത്സവം അടുത്താഴ്ചയാണ് "
ഒന്ന് പയറ്റി നോക്കിയാലോ , മറ്റു മത്സരങ്ങളെ പോലെ അല്ല കഥാരചന . എന്ത് ചെയ്താലും അവ വിധികര്‍ത്താക്കള്‍ മാത്രമേ കാണു. അത് മാത്രമല്ല മങ്ങിയ പ്രതിച്ഛായ ഒന്ന് മിനുക്കിയെടുക്കയുമാവാം .അവന്‍ എഴുന്നെറ്റപ്പോള്‍ ക്ലാസ് നിശബ്ദം , എല്ലാവരുടെയും കണ്ണുകളില്‍ അത്ഭുതം . പേര് കൊടുത്തു തിരിച്ചു വന്നിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭുതി . ചുറ്റുമുള്ളവരുടെ ഉയരം കുറയുകയാണോ ? അതോ ഏതാണ്ടെ ഉയരം കൂടുകയോ ? ഇതാ ഒരു വിശ്വസാഹിത്യകാരന്‍ ജനിക്കുകയായി , ആശയത്രിവിക്രമന്‍ , കാല്പനികത നിറഞ്ഞൊഴുകുന്ന ഭൂപ്രകൃതിയുടെ ഉടയോന്‍ . മനസ്സില്‍ തന്നെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ഒരു കൊട്ടാരം കെട്ടാന്‍ അവന്‍ വാക്കുകള്‍ പരതി.ആതിരയുടെയും , ലക്ഷ്മിയുടെയും വന്ദനയുടെയും കണ്ണുകളില്‍ ബഹുമാനമോ ? അതിനുമപ്പുറമോ ?
ഛെ ! കഥാപാത്രത്തിന്റെ പേര് പറഞ്ഞില്ലലോ , മ് മ് ........ ബാലു . നമുക്കിവന്‍ ബാലു എന്ന് വിളിക്കാം .ബാലു തലയുയര്‍ത്തി പിടിച്ചു അല്പം പുച്ഛത്തോടെ ച്ചുട്ടുമിരുന്നവരെ നോക്കി . വീട്ടിലെത്തുന്നിടം വരെ അങ്ങനെ തന്നെ ശ്വാസം പിടിച്ചിരുന്നു .
" അമ്മെ ഞാന്‍ കഥരച്ചനയ്ക്ക് പേര് നല്‍കി "
" നീ എന്തേലും ചെയ് , നിക്കറും യുണിഫോമും അഴിച്ചു വാലെകോലെ ഇടാതെ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്ക് "
ശ്ശെടാ , ഈ നാട്ടിലെ ജനങ്ങള്‍ മൊത്തം ഇങ്ങനെ ആണെല്ലോ . ഒരു എഴുത്തുകാരന് എന്തെങ്കിലും മതിപ്പുണ്ടോ എന്ന് നോക്കണേ . ഒരിക്കല്‍ ഈ നാട് എന്നെ തിരിച്ചറിയും .പിന്നെയും എന്തൊക്കെയോ പിരുപിരുത്ത് കൊണ്ട് മുറിയിലേക്ക് നടന്നു .
...............................................................................
യുവജനോത്സവം അടുക്കുന്തോറും മനസിന്‌ വല്ലാത്ത വിമ്മിഷ്ടം , ഒരു പിരിമുറുക്കം . ഒരുമാതിരി പരീക്ഷയെ അഭിമുഖികരിക്കുന്ന പോലെ . കൈയില്‍ കിട്ടിയ പുസ്തകങ്ങള്‍ എല്ലാം ഒന്നൊഴിയാതെ എല്ലാം വായിച്ചു . ചില കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും വരികളും പത്ത് പതിനഞ്ചു തവണ എഴുതി മനപ്പാഠം ആക്കി  . എന്നിട്ടും ഓര്‍മ്മയില്‍ നില്‍ക്കാത്തവ ഒരു തുണ്ട് കടലാസ്സിലേക്ക് പകര്‍ത്തിയാലോ  എന്ന്   വരെ ചിന്തിച്ചു . ഒടുവില്‍ ആ സുദിനം സമാഗതമായി , ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വിശ്വസാഹിത്യകാരന്‍ , ആശയത്രി ....ആശയത്രി ... ഛെ മറന്നു .. ആ പോട്ടെ ആ മഹാ പ്രസ്ഥാനം ജന്മം കൊള്ളുകയായി . ബാലു മത്സരം നടക്കുന്ന ക്ലാസ് മുറിയില്‍ ചെന്നിരുന്നു, തൊട്ടപ്പുറത്തെ ബഞ്ചില്‍ വിഷ്ണു ഇരിക്കുന്നു . ഇവന് വല്ല വാര്‍ക്കപണിക്കും പോക്കുടെ എന്നോട് മത്സരിക്കാന്‍ വന്നിരിക്കുന്നു ഹും .
അധ്യാപാന്‍ വന്നു വിഷയം പറഞ്ഞു " മരുഭുമിയിലെ യാത്രക്കാര്‍ " വിഷയം പറഞ്ഞതും ബാലു പേനയുമായി മുന്നോട്ടഞ്ഞു പേപ്പറില്‍ 'ഒ' എന്നെഴുതി പിന്നെ നിവര്‍ന്നിരുന്നു ആലോചിച്ചു " മരുഭുമി , യാത്രക്കാര്‍.... വായിച്ച കഥകളില്‍ ഒന്നും മരുഭുമി പസ്ച്ചത്തലമാവിന്നല്ലലോ . എന്തിനാണ് ഞാന്‍ 'ഒ ' എന്നെഴുതിയത് . ഈശ്വര ഞാനെന്തു ചെയും എന്തെഴുതും " ബാലു നഖം കടിച്ചു കൊണ്ട് ചുറ്റും നോക്കി , എല്ലാവരും എഴുതി തുടങ്ങി . വിഷ്ണുവിന്റെ പേപ്പറില്‍ ആശയ പ്രളയം ആണെന്ന് തോന്നുന്നു . ഒന്നെത്തി നോക്കിയാലോ , അതാ സാറ് നോക്കുന്നു . ബാലു ബദ്ധപെട്ടു ഒന്ന് ചിരിച്ചു . മനപ്പാഠം ആക്കിയ  വാക്കുകളും വരികളും ഒന്നും ഓര്‍മ്മവരുന്നില്ല . ഒന്നുമെഴുതാതെ പേപ്പര്‍ തിരിച്ചു കൊടുത്താല്‍ സാറ് തെറി വിളിക്കും , നാണം കെടും .
വളരെ നേരം ഒഴിഞ്ഞ പേപ്പറുമായി ബാലു ഇരുന്നു ഇനിയെന്താണ് വഴി . ഒടുവിലൊരു വഴി തുറന്നു കിട്ടി . തലേന്ന് കണ്ട ഏതോ സിനിമയുടെ കഥ ഒരു തുടര്ച്ചയുമില്ലാതെ എഴുതിപ്പിടിപ്പിച്ചു  പേപ്പര്‍ തിരിച്ചു കൊടുത്തപ്പോള്‍ കൈ വിറച്ചു . സാര്‍ സംശയത്തോടെ അവനെ നോക്കി . അത് കണ്ടിട്ടും കാണാത്തെ പോലെ അവന്‍ നടന്നു . വെളിയിളിരങ്ങിയപ്പോഴേക്കും അവന്‍ വിയര്‍ത്തു കുളിച്ചിരുന്നു . ആ വിയര്‍പ്പില്‍ ഒരു വിശ്വസാഹിത്യകാരന്റെ മുഖംമൂടി ഒലിച്ചു പോകുന്നത് പക്ഷെ ആരും ശ്രദ്ധിച്ചില്ലാ.
(ലേബല്‍ : ബാലുവും ഞാനുമായി എന്തേലും സമാനതകളുണ്ടെങ്കില്‍ അത് യാദ്രിചികം മാത്രം )

07 ഡിസംബർ 2010

കറണ്ട് സ്റ്റാറ്റസ് - വിവാഹ മോചനം

         തിരക്ക് പിടിച്ച ജോലി കഴിഞ്ഞു വീട്ടിലെത്തിയല് ഡ്രസ്സ്‌ പോലും മാറ്റാതെ നേരെ കമ്പ്യുട്ടറിനു മുന്നിലേക്ക് . മുന്നില്‍ തുറന്ന വരുന്ന വലിയ ജാലകങ്ങള്‍ . സ്വയം മറന്ന അയാള്‍ അതിലേക്കു അലിഞ്ഞു ചേര്‍ന്ന് .സമയം കുറെ കടന്നു പോയി , നാഴിക സൂചി വട്ടം കറങ്ങി .
 അതിനിടയില്‍ അമ്മയും അച്ഛനും ഭാര്യയും എന്തൊക്കെയോ വന്നു പറഞ്ഞു .
ഓര്‍ക്കുട്ടിലും ഫേസ്ബുക്കിലും ബ്ലോഗ്ഗെറിലും അയാള്‍ ഒരേ സമയത്ത് സഞ്ചരിച്ചു . തലകുനിച്ച് , കമ്പ്യുട്ടറിനടുത്ത് പിടിച്ചു  , വിടര്‍ന്ന കണ്ണുകളോടെ കീബോര്‍ഡ് മിഴുവാന്‍ അയാളുടെ കൈവിരലുകള്‍ ഓടി നടന്നു .

 കമ്പ്യുട്ടര്‍യുഗത്തിലെ ഒഴിവാകാന്‍ പറ്റാത്തൊരു അദ്ധ്യായം താനും അവതരിപ്പിക്കുന്നുണ്ട്  എന്ന ചിന്ത ഒരു മിന്നായം പോലെ കടന്നു പോയപ്പോള്‍ അവന്‍ ഒന്ന് പുളകിതനായി . ഓരോ അരമണിക്കൂര്‍ ഇടവിട്ടും ഭാര്യ എന്തോ വന്നു പറയുന്നുണ്ട് , " മ് മ് ...." എന്ന് എല്ലാം മൂളി കേട്ട് അയാള്‍ യുഗ പരിണാമങ്ങളെ കുറിച്ച ഓര്‍ത്ത് സന്തോഷിച്ചു .
 ഫേസ്ബുക്കിലെ കറണ്ട് സ്റ്റാറ്റസും വായിച്ച്, അതിനു കമന്റും നല്‍കി അയാള്‍ അവിടമാകെ ഒന്ന് ചുറ്റിയടിച്ചു .പക്ഷെ കുടുംബ വക്കിലിന്റെ കറണ്ട്  സ്റ്റാറ്റസ് കണ്ട് അയാള്‍ ഒന്ന് ഞെട്ടി . "രഘുവിന്റെ ഭാര്യ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്തു ..."

 ഒരു നിമിഷത്തെ അങ്കലാപ്പിനു ശേഷം അയാള്‍ അതിനു കുസൃതി നിറഞ്ഞ ഒരു കമന്റും പോസ്റ്റ്‌ ചെയ്ത് ബ്ലോഗ്ഗെറിലേക്ക്   കടന്നു