31 മാർച്ച് 2011

ആത്മാംശം ഉള്ള കൃതിമികച്ച നോവലിനുള്ള പുരസ്കാരവും വാങ്ങി മടങ്ങുമ്പോള്‍ ആരോ തന്നെ പിന്തുടരുന്നതായി ദാസന് തോന്നി , അയാള്‍ നടത്തത്തിനു വേഗത കൂട്ടി . വീട്ടിലെത്തി ഒന്ന് കുളിച്ചു ചോറും ഉണ്ട്ട് നീണ്ട നിവര്‍ന്ന്‍ കിടന്നു .കണ്ണുകള്‍ പതിയെ അടഞ്ഞു .
പിന്തുടര്‍ന്ന്‍ വരുന്ന മനുഷ്യന്റെ മുഖം കൂടുതല്‍ വ്യക്തമാകുന്നു . എവിടയോ കണ്ട മറന്ന മുഖം . പുരസ്കാരദാന ചടങ്ങിലും ഇയാള്‍ ഉണ്ടായിരുന്നല്ലോ . പൊടി മീശ ,കുഴിഞ്ഞ കണ്ണുകള്‍ , പാറി പറക്കുന്ന്‍ തലമുടി , മുഷിന്ജ് ഷര്‍ട്ടും മുണ്ടും . "വേലായുധന്‍ കുട്ടി " ദാസന്‍ പിറുപിറുത്തു .
"നീ എന്തിനാണ് എന്നെ പിന്തുടരുന്നത് "
"നിങ്ങള്‍ , നിങ്ങള്‍ ആത്മവഞ്ചകനാണ് " ദേഷ്യവും വിഷമവും കലര്‍ന്ന്‍ സ്വരത്തില്‍ വേലായുധന്‍ കുട്ടി പറഞ്ഞു .ദാസന്‍ ഒന്നും മിണ്ടാതെ നിന്ന് .
"പുരസ്കാരദാനച്ചടങ്ങില്‍ താങ്കള്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു , ഈ നോവല്‍ നിങ്ങളുടെ തന്നെ ജീവിതം ആണെന്ന്‍ . വേലായുധന്‍ കുട്ടി നിങ്ങള്‍ ആണെന്ന്‍ . കുറെയധികം അറിവും നല്ല സ്വഭാവങ്ങളും നിങ്ങളെനിക്ക് നല്‍കി , പക്ഷെ പരാധീനതകിലൂടയും അവഗണനകിലുടയുമാണ് ഞാന്‍ കടന്ന്‍ പോയത് . ഒടുവില്‍ പ്രണയിച്ച് പെണ്‍കുട്ടിയും കൈ വിട്ടപ്പോള്‍ ഒരു കുന്നിനു മുകളില്‍ എന്നെ കൊണ്ട്ട് നിര്‍ത്തി നിങ്ങള്‍ ഒന്നും പറയാതെ പിന്‍വാങ്ങി . ഇതായിരുന്നോ നിങ്ങളുടെ ജീവിതം ..... എഴുതിയ കൃതികള്‍ എല്ലാം ആസ്വാദകഹൃദയങ്ങള്‍ കിഴടക്കി ..ഉന്നതങ്ങളിലേക്ക് മാത്രം സഞ്ചരിക്കുന്ന നിങ്ങളും ,പ്രതിക്ഷകളത്രയും നഷ്ടപെട്ട്ട് നിലം പതിച്ച ഞാനും എങ്ങനെ സമന്മാരകും . ആരാധകരെ കൈയിലെടുക്കാന്‍ പറഞ്ഞതാകും ഇല്ലെ ആ വാചകങ്ങള്‍ .മനസാക്ഷിയെ വഞ്ചിച്ച് എങ്ങനെ ഇങ്ങനെയൊരു കള്ളം പറയാന്‍ നിങ്ങള്ക്ക് കഴിയുന്നു " വേലായുധന്‍ കുട്ടിയുടെ തൊണ്ട ഇടറി .
"വേലായുധന്‍ കുട്ടി അത് ......" ദാസന് കുറ്റബോധം കാരണം വാക്കുകള്‍ കിട്ടാതെയായി .
ആയാല്‍ ഞെട്ടി എഴുന്നേട് , ജനാലയില്‍ നിന്ന് കടന്നു വരുന്ന സൂര്യരശ്മികള്‍ ആ ഇരുട്ട മുറിയില്‍ പ്രകാശം പരത്തുന്നത് പോലെ ദാസന്റെ മനസ്സില്‍ വേലായുധന്‍ കുട്ടിയുടെ വാക്കുകള്‍ പ്രതിധ്വനിക്കുന്നു . അയാള്‍ മെല്ലെ എഴുന്നേറ്റ് മേശക്കരുകിലെക്ക് നടന്നു അവിടെ വച്ചിരുന്ന തന്റെ നോവല്‍ എടുത്ത് താളുകള്‍ മറിച്ചു , അതില്‍ വരച്ചിട്ടിരിക്കുന്ന വേലായുധന്‍ കുട്ടിയുടെ രേഖാചിത്രം അയാള്‍ സൂക്ഷിച്ചു നോക്കി ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നു.

10 അഭിപ്രായങ്ങൾ:

 1. "..അയാള്‍ മെല്ലെ എഴുന്നേറ്റ് മേശക്കരികിലേയ്ക്ക് നടന്നു. അവിടെ വച്ചിരുന്ന തന്‍റെ നോവല്‍ എടുത്ത് താളുകള്‍ മറിച്ചു.അതിലെ വേലായുധന്‍ കുട്ടിയുടെ രേഖാചിത്രം അയാള്‍ സൂക്ഷിച്ചു നോക്കി.
  ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നു."

  അത് കലക്കി.

  മറുപടിഇല്ലാതാക്കൂ
 2. കൊള്ളാം ഡി പി കെ ...വക്കില്‍ ചോര പൊടിഞ്ഞിട്ടുണ്ട്‌

  മറുപടിഇല്ലാതാക്കൂ
 3. ഭാഷ കൊള്ളാം,അവതരണരീതിയും...
  അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക.. കഥക്കാവശ്യമെങ്കിലും ഇടക്കു കയറിയ ഒരു ഫാന്റസി ഇത്തിരി കൻഫ്യൂഷനുണ്ടാക്കി, എഴുത്ത് കൊള്ളാം.. തുടരുക...

  മറുപടിഇല്ലാതാക്കൂ
 4. എന്തോന്നിത്... :-O

  ശരിക്കും ബ്രൂസ്ലി കൃഷ്ണന്റെ ആരായിട്ടു വരും..?????

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാം .. ആത്മ കഥാംശം അല്ലെ ഉള്ളൂ .. അപ്പൊ ഇത്ര ഒക്കെയേ പറ്റൂ ..പാവം വേലായുധന്‍ കുട്ടി .. ബഷീറിന്റെ ഒട്ടുമിക്ക രചനകളും ആത്മകഥാംശം ഉള്ളവയാണ്. പക്ഷെ ഓരോന്നിന്റെയും അവസാനം നോക്കൂ ... :)

  മറുപടിഇല്ലാതാക്കൂ
 6. @hafeez - ബഷീറിന്റെ കഥകള്‍ ഒരുപാട് വായിച്ചിട്ടുണ്ട് , ഇപ്പോഴും അതൊക്കെ എടുത്തു ഒരു പത്തമ്പത് തവണ വായിച്ചാലും മടുക്കുല , അത്രയ്ക്ക് ഇഷ്ടമാണ് അവയോടു

  മറുപടിഇല്ലാതാക്കൂ
 7. അപ്പോ വേലായുധന്‍ കുട്ടിയുടെ ആത്മാവു കൊണ്ടാണ് ദാസന്‍ കളിച്ചതല്ലെ?.കൊള്ളാം കഥ അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ