09 ജനുവരി 2011

ഞാന്‍ വാങ്ങിയ നാനോ

നാനോ കാറിന്റെ സവിശേഷതകള്‍ വര്‍ണ്ണിക്കാനാണ്   ഞാന്‍ ഒരുമ്പെടുന്നത് എന്ന് നിങ്ങള്‍ക്ക്  ഒരു വിചാരം ഉണ്ടെങ്കില്‍ അത് ആദ്യമേ തന്നെ മാറ്റിയേര്  .
പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നുമെങ്കിലും , ഞാന്‍ പറയാന്‍ തുടങ്ങുന്നത് നമ്മുടെ നാട്ടുകാരുടെ ഒരു സ്വഭാവത്തെ  പറ്റിയാണ് .
" ഒരു ലക്ഷത്തിന്റെ കാര്‍ " എന്നാ പരസ്യ വിളംബരം കേട്ടിട്ടാണ് ഒരു വിധം എല്ലാ ഇടത്തരക്കാരെയും പോലെ എന്റെ പിതാശ്രീയും നാനോ ബുക്ക് ചെയ്തത് . ബുക്ക് ചെയ്തത് മുതല്‍ പലരും അടുത്ത് വന്നു അതിന്റെ പോരായ്യമകളെ കുറിച്ചു വാതോരാതെ ഞങ്ങളോട് പറഞ്ഞു . എന്നാല്‍ ഇതൊന്നും കേട്ടിട്ട് അച്ഛനോ ഞാനോ വലിയ കാര്യമായിട്ടെടുത്തില്ല ( അമ്മയും ചേച്ചിയും അങ്ങനെ തന്നെ ).
കാറ് വന്നു , കാറ് കാണാന്‍ കുറെ അഭ്യുദയകാംഷികളും വന്നു . കാറ് അടിമുടി നോക്കി അവര്‍ മൊഴിഞ്ഞു "അകത്തു നല്ല സ്ഥലമുണ്ടല്ലിയോ ? , നല്ല ഉയരവുമുണ്ട് , മൈലേജു ഇരുപതിന് പുറത്തുണ്ട് "
പിന്നെ അല്പം പരിഹാസച്ചിരിയോടെ കൂട്ടിച്ചേര്‍ത്തു" ആപ്പേടെ എഞ്ചിനാ , ആട്ടോയുടെ ശബ്ദവും " എല്ലാ അഭ്യുദയകാംഷികളും ഇത് പറയുമ്പോള്‍ നാനോയേക്കുറിച്ചു എല്ലാം അറിയാവുന്നവരെ പോലെ വാചാലനവുന്നത് ഞാന്‍ കണ്ടു .

റോഡിലുടെ ഞങ്ങള്‍ നാനോയില്‍ കുടുംബസമേതം ഇങ്ങനെ യാത്ര പോകുമ്പോള്‍ ചില വഴിപോക്കര്‍ : " ദേണ്ടഡാ ഒരു ലക്ഷത്തിന്റെ കാറ് പോണു "
 കേള്‍ക്കുമ്പോ ചൊറിഞ്ഞു വരും , അതിന്റെ വീലുകള്‍ റോഡില്‍ മുട്ടിയപ്പോള്‍ തന്നെയായി രണ്ടു . എന്നിട്ടാ  ഇവനൊക്കെ പറയുന്നത് " ഒരു ലച്ചത്തിന്റെ കാറാന്നു" .
സ്ഥിതിഗതികള്‍ ഇതുപോലെ തന്നെ ഒരു ഒന്നരമാസത്തോളം കടന്നു പോയി .

ആയിടയ്ക്കാണ് , ഒരു ദൈവദൂതനെ പോലെ ഞങ്ങളുടെ ഭാഗത്തെ ഏറ്റവും വലിയ പണക്കാരനും , ഏക ബാറുടമയും, അതിലുപരി കുറയധികം വാഹനങ്ങള്‍ കൈവശം ഉള്ള പ്രമാണി . ഇപ്പറഞ്ഞ നാനോയെടുത്ത് . തുടര്‍ന്നരങ്ങേറിയ ഒരു സംഭവം താഴെ വിവരിക്കുന്നു .
--------------------------------------------------------------------------------------

വേലായുധന്‍ കുട്ടി ചേട്ടന്റെ ചായക്കടയിലെ വൈകുന്നേരത്തെ ചായയും കടിയും ഞാന്‍ ഒരിക്കലും ഒഴിവാക്കാറില്ല . അന്നും അതുപോലെ ഒരു ബോണ്ടയും ചായയുമായി ഞാന്‍ കൈയാംകളി നടത്തുന്ന സമയം .
"അല്ല ചേട്ടാ അറിഞ്ഞില്ലേ നമ്മുടെ ജോസഫ്  അച്ചായന്‍ നാനോയെടുത്തെന്നു " വന്ന പാടെ രാഘവന്‍ വേലായുധന്‍ കുട്ടി ചേട്ടനോട് പറഞ്ഞു .
" നേരാണോടെ  നീ പറഞ്ഞത് " വേലായുധന്‍ കുട്ടി ചേട്ടന്‍ ഒരു കട്ടന്‍ ചായ അയാള്‍ക്ക്‌ നേരെ നീട്ടിക്കൊണ്ടു ചോദിച്ചു 
" അല്ല കള്ളം , മുന്നില്‍ ആ മൂത്ത ചെറുക്കനേം വച്ചു അച്ചായന്‍ പോണത് ഞാന്‍ ഈ രണ്ടു കണ്ണുകൊണ്ട് കണ്ടതാ . വര്‍ഗ്ഗിസ്സേട്ടന്‍  ഇത് പറഞ്ഞപ്പോള്‍ ഞാന്‍ അയ്യട എന്നായിപ്പോയി " ഇത് കേട്ട് ബാര്‍ബര്‍ രമേശേട്ടന്‍ മൂക്കത്ത് വിരല്‍ വച്ചു ." വല്ല അബദ്ധവും പറ്റിയതാണോ "
" എങ്ങനെ അബദ്ധം പറ്റാനാ എന്റെ അപ്പന്‍ ജനിക്കുന്നതിനു  മുമ്പേ അവിടെ വാഹനങ്ങളുണ്ട് . പിന്നെ അബദ്ധം പറ്റുവോ ?" ഇത്രയും പറഞ്ഞിട്ട് എന്നോടായി തുടര്‍ന്ന് " ഞാന്‍ അന്നേ പറഞ്ഞില്ലേ നാനോ കൊള്ളാമെന്നു .
"പഭ് " വേലായുധന്‍കുട്ടി ചേട്ടന്‍ രാഘവന്റെ മുഖമടച്ചോന്നാട്ടി
" നിന്റെ അപ്പന്‍ ജനിക്കും മുമ്പേ അവിടെ പട്ടിയുണ്ടായിരുന്നു " രാഘവന്‍ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു അമ്പരപ്പോടെ വേലായുധന്‍കുട്ടി ചേട്ടനെ മുഖത്തേക്ക് നോക്കി നിന്നു .
" എന്റെ കുഞ്ഞേ നിങ്ങള് നാനോ വാങ്ങിയപ്പോ ഈ വിവരദോഷി പറഞ്ഞത് എന്താണെന്ന് അറിയാമോ ?" വേലായുധന്‍കുട്ടി ചേട്ടന്‍ എന്നോട് ചോദിച്ചു .
" നാനോയിക്ക് ആപ്പേടെ എഞ്ചിനാ , അതിലും ഭേദം ഒരു ആപ്പേ മേടിക്കുന്നതാ  ഒന്നുമില്ലെങ്കിലും വാഴക്കൊലയും ചേനയുമൊക്കെ ചന്തേ കൊണ്ടുപോയി വിക്കാല്ലോന്നു "
രാഘവന്‍ ഒരു ചമ്മലോടെ എന്നെ നോക്കി
"അല്ല പിന്നെ ഒരു പണിയും ചെയ്യാതെ ഇവിടക്കുടെ തേരാപ്പാര നടക്കുന്ന ഇവനൊക്കെ വാഴക്കൊലയും ചേനയും ചന്തയില്‍ കൊടുക്കണം പോലും , എന്തുവാടാ നിന്റെ വീട്ടില്‍ തന്നെ വാഴക്കൊലയും ചേനയും ഉണ്ടാവുമോ ? " ഒറ്റയിറക്കിനു ചൂട് ചായയും കുടിച്ചു പറ്റു പുസ്തകത്തില്‍ എഴുതി വച്ചു രാഘവന്‍ ഇറങ്ങി നടന്നു .

" രാഘവോ , നീ നാനോ വാങ്ങാന്‍ പോകുവാന്നു കേട്ട് ഒള്ളതാ " എതിരെ വന്ന പിള്ള ചേട്ടന്‍ ചോദിച്ചു
" ഇല്ല പിള്ള കൊച്ചാട്ടാ , അവന്‍ ആപ്പേ മേടിക്കാന്‍ പോകുവാ . വാഴക്കൊലേം ചേനേം ചന്തേ കൊണ്ട് പോണമെന്ന് "രമേശേട്ടന്‍ ഇത് പറയുമ്പോള്‍ കടയിലിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു സ്വരത്തില്‍ വിളിച്ചു "ആപ്പേ.....പൂയി.."

വാര്‍ത്ത : ഡ്രൈവിംഗ് പരിശിലത്തിനിടെ ഞാന്‍ ഇഷ്ടികപ്പുറത്ത് കയറ്റി , സാമാന്യം നല്ലൊരു ചളുക്ക്‌ പുതിയ വണ്ടിക്കു നല്‍കിയിട്ടുണ്ട് .
കമന്റു  :എന്തായാലെന്താ ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ

05 ജനുവരി 2011

സഹാമുറിയനെഴുതിയ കത്ത്

To
    ഗോവിന്ദന്‍ കുട്ടി  
    റൂം  നന്പര്‍  206
    വൃന്ദാവന്‍   ഹോട്ടല്‍ 
from
     വിക്രം  കൃഷ്ണ
    റൂം  നന്പര്‍  206
   വൃന്ദാവന്‍  ഹോട്ടല്‍
 
 പ്രിയ  സഹമുറിയ    ,
               നിങ്ങള്‍ എന്തിനാണ്  ഇത്രമാത്രം  ഇന്ലെന്റുകള്‍ കൊണ്ട് നടക്കുന്നത്   ? ഉത്തരം  ഞാന്‍    പ്രതിക്ഷിക്കുന്നില്ലാ  . ഇത്രയും  ഇന്ലെന്റുകള്‍  കണ്ടപ്പോള്‍  ഒന്ന്  ചോദിച്ചു  എന്നെ  ഒള്ളു  . ഒരു  തരത്തില്‍  എനിക്കത്  ഉപകാരപ്രദമായി . അത്  കൊണ്ടാണെല്ലോ ഇപ്പൊ  തനിക്കു  ഇങ്ങനെ  ഒരു  കത്ത്  എഴുതാന്‍  കഴിഞ്ഞത്  . ഇന്നലെ  വൈകിട്ട്  നമ്മള്‍  പരിചയപ്പെട്ടപ്പോള്‍  മുതല്‍  ഞാന്‍  താങ്കളുടെ  വിശേഷങ്ങ്ങ്ങള്‍  കേട്ട്  , പക്ഷെ  ഒരിക്കല്‍  പോലും  എന്റെ  കാര്യങ്ങ്ള്‍  താങ്കള്‍  തിരക്കിയില്ലാ  .
      ഇപ്പൊ  തോന്നുന്നുണ്ടാവും  അത്  പറയാന്‍  വേണ്ടിയാണ്  ഈ  കത്ത്  എഴുതുന്നത്‌  എന്ന്  , അല്ലാ  . പിന്നെന്തു  എന്ന്‍  പറയാം  അതിനു  മുന്പ്  , താങ്കള്‍  ജീവിതത്തില്‍  ഒരിക്കല്‍  പോലും  വിഷമിച്ചിട്ടില്ല  എന്ന്‍  പറഞ്ഞു  . പക്ഷെ  ഞാനോ  സന്തോഷം  എന്തെന്ന്  അറിയാത്തവനും  . ഇങ്ങനെ  തമ്മില്‍  വൈരുധ്യങ്ങ്ങ്ങള്‍  മാത്രമുള്ള  നമ്മള്‍  എന്തിനു  പരിചയപ്പെട്ടു  എന്ന്  എനിക്ക്  മനസിലാകുന്നില്ലാ .        എന്നെ  ഏറ്റവും  അത്ഭുതപ്പെടുത്തിയത്  മറൊരു  കാര്യമാണ്  , എന്ത്  ധൈര്യത്തിലാണ്  നിങ്ങള്‍ക്ക്   അപരിചിതമായ  ഈ  നാട്ടില്‍  , ഭാഷ  പോലും  അറിയാതെ  ജോലിക്ക് ~ വേണ്ടി  ഇത്രയും  കാശുമായി  ഒറ്റക്ക്   വന്നത്  ?
Let me brush       നിങ്ങള്‍  ഒരു  വിശാലമനസ്കന്‍    ആയതു  കൊണ്ട് ഞാന്‍  ഇപ്പൊ  പറഞ്ഞതിന്ടെ  അര്‍ഥം  മനസിലായി  കാണില്ലാ  . ആ  പണം  ഞാന്‍  എടുക്കുന്നു    ,ഇത്രയും  പണം  എന്റെ  തോല്‍ സഞ്ചിയില്‍  കൊണ്ട്ട് ~ പോകാന്‍  പാടില്ല  അത്  കൊണ്ട്ട്  ഞാന്‍  താങ്കളുടെ  സ്യൂട്ട്കേസ് കുടി  എടുക്കുന്നു  എന്റെയും  താങ്കളുടെയും  ഹോട്ടല്‍  ബില്‍  , തിരിച്ചു  പോകാനുള്ള  ട്രെയിന്‍  ഫെയര്‍  , റൂം  ബോയിക്ക്‌ നല്‍കാനുള്ള  ടിപ്സ്  , രാവിലത്തെ  ഭക്ഷണത്തിനുള്ള  പണം  എന്നിവ  മേശപ്പുറത്തിരിക്കുന്ന  വിക്ക്സ് ഡപ്പയുടെ   കീഴെ  വച്ചിട്ടുണ്ട്  . എന്റെ  ബിസിനസ്  വിജയിച്ചാല്‍  ഉറപ്പായും  എടുത്ത  കാശ്  ഇരട്ടിയായി  തിരിച്ച്  തരുന്നതാണ്  . എന്റെ  വിജയത്തിനായി  പ്രാര്‍ഥിക്കുക  
                                                                                  എന്ന്‍  സ്നേഹപൂര്‍വ്വം                                                                                                                                        വിക്രം  കൃഷ്ണ 
                                                                                             (ഒപ്പ്)