എന്റെ പുതുവര്‍ഷം , എന്റെ 2012 ... തുടങ്ങുന്നത് "REVOLUTION 2020 " - ല്‍ നിന്നുമാണ് . ലോകം മുഴുവന്‍ , അല്ലെങ്കില്‍ ലോകത്തുള്ള മിക്കവാറും മനുഷ്യരെല്ലാം സ്കോച്ചും വിസ്കിയും ബീയറുമായി പുതു വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഞാന്‍ മാത്രം നിശബ്ദമായി ഒരു നോവല്‍ വായനയില്‍ മുഴുകിയിരിക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു .
ചേതന്‍ ഭഗത്തിനെ കുറിച്ച് ഒരുപാട് കേട്ടിരുന്നു , അദേഹത്തിന്റെ പുതിയ പുസ്തകം ഇറങ്ങിയെന്നു കേട്ടപ്പോള്‍ മുതല്‍ അതൊരെണ്ണം സ്വന്തമാക്കണം എന്ന ആഗ്രഹിച്ചിരുന്നു ... ഈയിടയ്ക്കാണ് അത് കൈയില്‍ വന്നു ചേര്‍ന്നത് .... ഇറങ്ങി ആറു മാസം ആയതേ ഒള്ളു ... ഇപ്പൊ എന്റെ കൈയില്‍ ഉള്ളത് പത്താമത്തെ എഡിഷന്‍ എന്ന് പറയുമ്പോള്‍ തന്നെ ... അദേഹത്തിന്റെ മുന്‍കാല സൃഷ്ടികള്‍ എത്ര മഹത്തരമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ ?.
"ഒരിക്കല്‍ ഇന്ത്യയിലെ ഒരു ചെറിയ ടൌണില്‍ ബുദ്ധിമാന്മാരായ രണ്ടു പിള്ളാരുണ്ടായിരുന്നു .
ഒരാള്‍ക്ക് തന്റെ ബുദ്ധി ഉപയോഗിച്ച് പണമുണ്ടാക്കണം ...
ഒരാള്‍ക്ക് തന്റെ ബുദ്ധി ഉപയോഗിച്ച് വിപ്ലവം സൃഷ്ടിക്കണം ....
പ്രശനം എന്താണെന്ന് വച്ചാല്‍ ഇരുവരും പ്രണയിക്കുന്നത് ഒരു പെണ്‍കുട്ടിയെ തന്നെ "
പുറന്താള്‍ക്കുറിപ്പ് വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു ത്രികോണ പ്രണയ കഥയാണെന്ന് തോന്നുമെങ്കിലും ... അങ്ങനെ ഒറ്റ വാക്കില്‍ പറഞ്ഞു ഈ നോവലിന്റെ മൂല്യം കളയാന്‍ ഞാന്‍ ഉദേഷിക്കുന്നില്ല . കാരണം ഭാരതത്തിലെ അല്ലെങ്കില്‍ ഈ ലോകത്തിലെ തന്നെ ഇന്നത്തെ ചെറുപ്പക്കാരെ പറ്റി , വിദ്യാഭ്യാസ വ്യവസ്ഥിതിയെ പറ്റി , പ്രണയത്തെ പറ്റി , പണത്തിനു വേണ്ടിയുള്ള ഓട്ടത്തെ പറ്റി , കളങ്കപൂരിതമായ ഓരോ ഇടാപാടുകളെ പറ്റി ... ചുരുക്കി പറഞ്ഞാല്‍ ഇന്നത്തെ നമ്മുടെ ലോകത്തെ പറ്റിയുള്ള കൃത്യമായ ചിത്രം ഈ നോവല്‍ തരുന്നു .... ഒരു നിമിഷം പോലും വായനക്കാരനെ ബോറടിപ്പിക്കാതെ കഥഗതിയോടൊപ്പം സഞ്ചരിക്കാന്‍ നമ്മുക്ക് തോന്നും ... അതാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ അദേഹത്തിന്റെ ഏറ്റവും നല്ല ഗുണം എന്ന് എനിക്ക് തോന്നുന്നു
മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥ , വാരണാസി എന്ന പുണ്ണ്യ പുരാതനമായ നഗരത്തില്‍ തങ്ങളുടെ പ്രണയവും സന്തോഷവും കണ്ടത്താന്‍ ശ്രമിക്കുന്ന മൂന്നു പേര്‍ " ഗോപാല്‍ , രാഘവ് , ആരതി " .എന്നാല്‍ കളങ്ക പൂരിതമായൊരു ചുറ്റുപാടില്‍ അതത്ര എളുപ്പമല്ല , വാരണാസിയില്‍ ഓരോരുത്തരും വരുന്നത് ഗംഗയില്‍ തന്റെ എല്ലാ പാപങ്ങളും കഴുകിക്കളയാനാണ് . അത് കൊണ്ട് തന്നെ വരാണാസി കളങ്കരഹിതമാക്കുക എന്നത് ശ്രമകരമായ കാര്യമാണ് . ഗോപാല്‍ തന്റെ ലക്ഷ്യത്തിനായി തെറ്റുകള്‍ ചെയ്യുമ്പോള്‍ , രാഘവ് അവയ്ക്കെതിരെ പൊരുതുന്നു ... ആറു ജയിക്കും എന്നതാണ് നോവല്‍ പറഞ്ഞു തരുന്നത് ...
തോല്‍വിയുടെയും വിജയത്തിന്റെയും കഥ ... വികാര നിര്‍ഭലമായ കുറെ മുഹുര്‍ത്തങ്ങള്‍ കൊണ്ട് മനോഹരമാണ് അതിന്റെ കഥാഗതി ... ചില സമയത്ത് എന്റെ ജീവിതമാണ് ഈ നോവല്‍ എന്ന് കൂടി എനിക്ക് തോന്നിപ്പോയി .... അത് കൊണ്ട് തന്നെ എനിക്ക് ഈ നോവലില്‍ ഒരു വാചകം എനിക്ക് ഈ ജന്മത്ത് മറക്കാന്‍ കഴിയില്ല " Losers , even if they do not have a brain , have a heart " .
എന്റെ ജീവിതത്തില്‍ പലപ്പോഴും ഞാന്‍ ഈ വരികള്‍ ചിന്തിച്ചിട്ടുണ്ട് , ഒരാള്‍ തോല്‍ക്കുമ്പോള്‍ അയാള്‍ക്ക് ബുദ്ധിയില്ല , അയാള്‍ ഒരു മണ്ടനാണെന്ന് എല്ലാവരും വിധിയെഴുതും .... ഒരിക്കല്‍ പോലും അയാള്‍ക്ക് വേദനിക്കുന്ന സ്നേഹിക്കാന്‍ കഴിയുന്ന ഒരു മനസുണ്ട് എന്ന് ആരും ചിന്തിക്കാറില്ല ....
അത് മാത്രമല്ല ആദ്യമായാണ് ഒരു ഇംഗ്ലീഷ് നോവല്‍ ഇടവേളകളില്ലാതെ വായിച്ചത് .... രണ്ടാമൂഴവും , ഒരു സങ്കീര്‍ത്തനം പോലെയും , മയ്യഴിപ്പുഴയുടെ തീരങ്ങളിലും ഒക്കെ വായിച്ചത് പോലെ ...
മറ്റുള്ളവരും ഈ നോവല്‍ വായിക്കണം അല്ലെങ്കില്‍ വായിക്കേണ്ടതാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്ടിടുന്നത് ..... ..(ഒരു വായനക്കുറിപ്പ് എങ്ങനെ ആവണം എന്ന് എനിക്കറിയില്ല പക്ഷെ മനസ്സില്‍ ഉണ്ടായിരുന്നത് ഒരു വിധം എഴുതിയിട്ടുണ്ട് )
ഈ പുതു വര്‍ഷത്തില്‍ ഒരു നല്ല നോവലിനെ ഞങ്ങള്‍ക് വിവരിച്ചു തന്നതിന് നന്ദി
മറുപടിഇല്ലാതാക്കൂനല്ല തുടക്കം ആശംസകള്‍ നേരുന്നു
മറുപടിഇല്ലാതാക്കൂനല്ല വായനയിലൂടെ നല്ല തുടക്കം..
മറുപടിഇല്ലാതാക്കൂഎല്ലാം ശുഭമാവട്ടെ!
പുതു വർഷം പുതുമകളും പുത്തൻ ഉണർവ്വുകളും നിറഞ്ഞതാവട്ടെ!! നല്ലൊരു പോസ്റ്റ് ഡാ
മറുപടിഇല്ലാതാക്കൂoru pakshe.. athu enneyum kurichaanennu enikkum thonnippoyi... Nice.. writing.. dear Gentilman.. thank you for the nice blog..
മറുപടിഇല്ലാതാക്കൂI read the novel,but five point to someone n three mistakes of my life is better than this(my opinion).
മറുപടിഇല്ലാതാക്കൂWish you a very happy new year 2012...
ചേതന്‍ ഭഗത്തിന്റെ എല്ലാ ബുക്സും ആദ്യം തന്നെ കരസ്ഥമാക്കി വായിച്ചിരുന്നു
മറുപടിഇല്ലാതാക്കൂREVOLUTION 2020 pdf കോപ്പി ആണ് കിട്ടിയത് വായിച്ചു കൊണ്ടിരിക്കുന്നു , തീര്‍ന്നിട്ടില്ല .
ഇങ്ങനെ ഒരു അസ്വോടനം എഴുതിയതിനു അഭിനന്ദനം
നോവൽ വായിച്ചിരുന്നു. ഇഷ്ടപ്പെട്ടില്ല. എന്തായാലും ഇനിയും വായിക്കൂ. നല്ലത് വല്ലതും കിട്ടിയെങ്കിൽ അറിയിക്കാൻ മറക്കല്ലേ!!
മറുപടിഇല്ലാതാക്കൂ@vinnie n @ abdul wadhood rehman :എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോള്‍ ... അതിനു മറ്റു ചില കാരണങ്ങള്‍ കൂടി ഉണ്ട് ഒന്നമാത്തത് ഞാന്‍ എന്ജിനീരിങ്ങിനു പോയി പകുതി വഴിയില്‍ വന്നവനാണ് ... അത് കൊണ്ട് തന്നെ ആ വിഷമവും വീട്ടുകാരുടെയും നാട്ടുകാരെടെയും അഭിപ്രായങ്ങളും അതിന്റെ പ്രഷറും തുടര്‍ന്നുള്ള ജീവിതവും എല്ലാ ഈ നോവല്‍ വായിച്ചപ്പോള്‍ ഓര്‍മ്മ വരുന്നു .... മറ്റൊന്ന് ... ഇദേഹത്തിന്റെ മറ്റു കൃതികള്‍ ഒന്നും തന്നെ വായിച്ചിട്ടില്ല ... പിന്നെ പറഞ്ഞല്ല്ലോ ആദ്യമായി ആണ് ഒരു ഇംഗ്ലീഷ് നോവല്‍ ഇത്രയും ആര്‍ത്തിയോടെ വായിക്കുന്നത് ....
മറുപടിഇല്ലാതാക്കൂinteresting post...
മറുപടിഇല്ലാതാക്കൂiT IS THE WORST NOVEL BY CB
മറുപടിഇല്ലാതാക്കൂകുറിപ്പ് നന്നായിരിക്കുന്നു. പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗില്‍ ഉള്‍പ്പെടുത്താമോ? താല്പര്യമെങ്കില്‍ മെയില്‍ ചെയ്യുക.. http://malayalambookreview.blogspot.in
മറുപടിഇല്ലാതാക്കൂthangaluda vykthi paramaya abhiprayam aanu r 20-20YA KURICHU Suchipichathu.. chethanta bakki shrishtikala vechu nookkumbol ithu verum thrikona painkili katha thannae aaanu..
മറുപടിഇല്ലാതാക്കൂadhehathinta ezhuthu shaily oru minute polum bore adipikkunathu allenkilum r-20-20.. pratheeksha ykku othu uyarnittilla ennanu enta abhiprayam