To
ഗോവിന്ദന്‍ കുട്ടി
റൂം നന്പര്‍ 206
വൃന്ദാവന്‍ ഹോട്ടല്‍
from
വിക്രം കൃഷ്ണ
റൂം നന്പര്‍ 206
വൃന്ദാവന്‍ ഹോട്ടല്‍
പ്രിയ സഹമുറിയ ,
നിങ്ങള്‍ എന്തിനാണ് ഇത്രമാത്രം ഇന്ലെന്റുകള്‍ കൊണ്ട് നടക്കുന്നത് ? ഉത്തരം ഞാന്‍ പ്രതിക്ഷിക്കുന്നില്ലാ . ഇത്രയും ഇന്ലെന്റുകള്‍ കണ്ടപ്പോള്‍ ഒന്ന് ചോദിച്ചു എന്നെ ഒള്ളു . ഒരു തരത്തില്‍ എനിക്കത് ഉപകാരപ്രദമായി . അത് കൊണ്ടാണെല്ലോ ഇപ്പൊ തനിക്കു ഇങ്ങനെ ഒരു കത്ത് എഴുതാന്‍ കഴിഞ്ഞത് . ഇന്നലെ വൈകിട്ട് നമ്മള്‍ പരിചയപ്പെട്ടപ്പോള്‍ മുതല്‍ ഞാന്‍ താങ്കളുടെ വിശേഷങ്ങ്ങ്ങള്‍ കേട്ട് , പക്ഷെ ഒരിക്കല്‍ പോലും എന്റെ കാര്യങ്ങ്ള്‍ താങ്കള്‍ തിരക്കിയില്ലാ .
ഇപ്പൊ തോന്നുന്നുണ്ടാവും അത് പറയാന്‍ വേണ്ടിയാണ് ഈ കത്ത് എഴുതുന്നത് എന്ന് , അല്ലാ . പിന്നെന്തു എന്ന്‍ പറയാം അതിനു മുന്പ് , താങ്കള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും വിഷമിച്ചിട്ടില്ല എന്ന്‍ പറഞ്ഞു . പക്ഷെ ഞാനോ സന്തോഷം എന്തെന്ന് അറിയാത്തവനും . ഇങ്ങനെ തമ്മില്‍ വൈരുധ്യങ്ങ്ങ്ങള്‍ മാത്രമുള്ള നമ്മള്‍ എന്തിനു പരിചയപ്പെട്ടു എന്ന് എനിക്ക് മനസിലാകുന്നില്ലാ .
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് മറൊരു കാര്യമാണ് , എന്ത് ധൈര്യത്തിലാണ് നിങ്ങള്‍ക്ക് അപരിചിതമായ ഈ നാട്ടില്‍ , ഭാഷ പോലും അറിയാതെ ജോലിക്ക് ~ വേണ്ടി ഇത്രയും കാശുമായി ഒറ്റക്ക് വന്നത് ?
നിങ്ങള്‍ ഒരു വിശാലമനസ്കന്‍ ആയതു കൊണ്ട് ഞാന്‍ ഇപ്പൊ പറഞ്ഞതിന്ടെ അര്‍ഥം മനസിലായി കാണില്ലാ . ആ പണം ഞാന്‍ എടുക്കുന്നു ,ഇത്രയും പണം എന്റെ തോല്‍ സഞ്ചിയില്‍ കൊണ്ട്ട് ~ പോകാന്‍ പാടില്ല അത് കൊണ്ട്ട് ഞാന്‍ താങ്കളുടെ സ്യൂട്ട്കേസ് കുടി എടുക്കുന്നു എന്റെയും താങ്കളുടെയും ഹോട്ടല്‍ ബില്‍ , തിരിച്ചു പോകാനുള്ള ട്രെയിന്‍ ഫെയര്‍ , റൂം ബോയിക്ക് നല്‍കാനുള്ള ടിപ്സ് , രാവിലത്തെ ഭക്ഷണത്തിനുള്ള പണം എന്നിവ മേശപ്പുറത്തിരിക്കുന്ന വിക്ക്സ് ഡപ്പയുടെ കീഴെ വച്ചിട്ടുണ്ട് . എന്റെ ബിസിനസ് വിജയിച്ചാല്‍ ഉറപ്പായും എടുത്ത കാശ് ഇരട്ടിയായി തിരിച്ച് തരുന്നതാണ് . എന്റെ വിജയത്തിനായി പ്രാര്‍ഥിക്കുക
എന്ന്‍ സ്നേഹപൂര്‍വ്വം വിക്രം കൃഷ്ണ
(ഒപ്പ്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ