15 മേയ് 2012

ഇന്നത്തെ കാരണം










                               



                                     പുതിയ ജീവിതം , പുത്തന്‍  പ്രതീക്ഷകള്‍  ...... ഇതൊന്നും അത്ര പെട്ടെന്ന് സ്വായത്തമാക്കാന്‍ കഴിയില്ലെന്ന് മറ്റാരേക്കാളും നന്നായിട്ട് ശിവരാമന് അറിയാം . എന്നിട്ടും അയാള്‍ രണ്ടും കല്‍പ്പിച്ചു തുനിഞ്ഞിറങ്ങി  . ഒരു രാത്രിയും പകലും ഇരുന്നു നല്ല പോലെ ചിന്തിച്ചെടുത്ത തീരുമാനമാണ് , ഇനി മദ്യപിക്കില്ല . ഇത്രയും നാളത്തെ ജീവിതത്തെ കുറിച്ചോര്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ അയാളോട് തന്നെ വെറുപ്പ്‌ തോന്നി . താനിന്നെ വരെ തന്റെ ഭാര്യെയെ കുറിച്ചോ മക്കളെ കുറിച്ചോ ചിന്തിച്ചിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞു  . അന്നാദ്യമായാണ് അയാള്‍ തന്റെ കുടുംബത്തിനു വേണ്ടി കരഞ്ഞത് . വിഷമം സഹിക്കാവുന്നതിനുമപ്പുറമായപ്പോള്‍   , ഒരു മുഷിഞ്ഞ ഷര്‍ട്ടും മേശയില്‍ കിടന്ന കുറച്ചു ചില്ലറയും എടുത്തു ബിവറേജസ് ക്യു ലക്ഷ്യമാകി അയാള്‍ നടന്നു

01 ജനുവരി 2012

2012- ല്‍ വായിച്ച ആദ്യ പുസ്തകം "REVOLUTION 2020"


എന്റെ പുതുവര്‍ഷം , എന്റെ 2012 ... തുടങ്ങുന്നത്  "REVOLUTION 2020 " - ല്‍ നിന്നുമാണ് . ലോകം മുഴുവന്‍ , അല്ലെങ്കില്‍ ലോകത്തുള്ള മിക്കവാറും മനുഷ്യരെല്ലാം സ്കോച്ചും വിസ്കിയും ബീയറുമായി പുതു വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഞാന്‍ മാത്രം നിശബ്ദമായി ഒരു നോവല്‍ വായനയില്‍ മുഴുകിയിരിക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു  .


ചേതന്‍ ഭഗത്തിനെ കുറിച്ച് ഒരുപാട് കേട്ടിരുന്നു , അദേഹത്തിന്റെ പുതിയ പുസ്തകം ഇറങ്ങിയെന്നു കേട്ടപ്പോള്‍ മുതല്‍ അതൊരെണ്ണം സ്വന്തമാക്കണം എന്ന ആഗ്രഹിച്ചിരുന്നു ... ഈയിടയ്ക്കാണ് അത് കൈയില്‍ വന്നു ചേര്‍ന്നത്‌ .... ഇറങ്ങി ആറു മാസം ആയതേ ഒള്ളു ... ഇപ്പൊ എന്റെ കൈയില്‍ ഉള്ളത് പത്താമത്തെ എഡിഷന്‍ എന്ന് പറയുമ്പോള്‍ തന്നെ ... അദേഹത്തിന്റെ   മുന്‍കാല   സൃഷ്ടികള്‍ എത്ര മഹത്തരമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ ?.


"ഒരിക്കല്‍ ഇന്ത്യയിലെ ഒരു ചെറിയ ടൌണില്‍ ബുദ്ധിമാന്മാരായ  രണ്ടു പിള്ളാരുണ്ടായിരുന്നു .

ഒരാള്‍ക്ക്‌ തന്റെ ബുദ്ധി ഉപയോഗിച്ച്  പണമുണ്ടാക്കണം ...

ഒരാള്‍ക്ക്‌ തന്റെ ബുദ്ധി ഉപയോഗിച്ച്  വിപ്ലവം സൃഷ്ടിക്കണം ....


പ്രശനം എന്താണെന്ന് വച്ചാല്‍ ഇരുവരും പ്രണയിക്കുന്നത്‌  ഒരു പെണ്‍കുട്ടിയെ തന്നെ "

പുറന്താള്‍ക്കുറിപ്പ്‌  വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു ത്രികോണ പ്രണയ കഥയാണെന്ന് തോന്നുമെങ്കിലും ... അങ്ങനെ ഒറ്റ വാക്കില്‍ പറഞ്ഞു ഈ നോവലിന്റെ മൂല്യം കളയാന്‍ ഞാന്‍ ഉദേഷിക്കുന്നില്ല . കാരണം ഭാരതത്തിലെ അല്ലെങ്കില്‍ ഈ ലോകത്തിലെ തന്നെ  ഇന്നത്തെ ചെറുപ്പക്കാരെ പറ്റി , വിദ്യാഭ്യാസ വ്യവസ്ഥിതിയെ പറ്റി , പ്രണയത്തെ പറ്റി , പണത്തിനു വേണ്ടിയുള്ള ഓട്ടത്തെ പറ്റി , കളങ്കപൂരിതമായ ഓരോ ഇടാപാടുകളെ പറ്റി ... ചുരുക്കി പറഞ്ഞാല്‍ ഇന്നത്തെ നമ്മുടെ ലോകത്തെ പറ്റിയുള്ള കൃത്യമായ ചിത്രം ഈ നോവല്‍ തരുന്നു .... ഒരു നിമിഷം പോലും വായനക്കാരനെ ബോറടിപ്പിക്കാതെ കഥഗതിയോടൊപ്പം സഞ്ചരിക്കാന്‍ നമ്മുക്ക് തോന്നും ... അതാണ്‌ എഴുത്തുകാരന്‍ എന്ന നിലയില്‍ അദേഹത്തിന്റെ ഏറ്റവും നല്ല ഗുണം എന്ന് എനിക്ക് തോന്നുന്നു 
മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ   കഥ , വാരണാസി എന്ന പുണ്ണ്യ പുരാതനമായ നഗരത്തില്‍ തങ്ങളുടെ പ്രണയവും സന്തോഷവും കണ്ടത്താന്‍ ശ്രമിക്കുന്ന മൂന്നു പേര്‍ " ഗോപാല്‍ , രാഘവ് , ആരതി " .എന്നാല്‍ കളങ്ക പൂരിതമായൊരു ചുറ്റുപാടില്‍ അതത്ര എളുപ്പമല്ല , വാരണാസിയില്‍ ഓരോരുത്തരും വരുന്നത് ഗംഗയില്‍ തന്റെ എല്ലാ പാപങ്ങളും കഴുകിക്കളയാനാണ് . അത് കൊണ്ട് തന്നെ വരാണാസി കളങ്കരഹിതമാക്കുക എന്നത് ശ്രമകരമായ  കാര്യമാണ് . ഗോപാല്‍ തന്റെ ലക്ഷ്യത്തിനായി തെറ്റുകള്‍ ചെയ്യുമ്പോള്‍ , രാഘവ് അവയ്ക്കെതിരെ പൊരുതുന്നു  ... ആറു ജയിക്കും എന്നതാണ് നോവല്‍ പറഞ്ഞു തരുന്നത് ...  
തോല്‍വിയുടെയും വിജയത്തിന്റെയും കഥ ... വികാര നിര്‍ഭലമായ കുറെ മുഹുര്‍ത്തങ്ങള്‍ കൊണ്ട് മനോഹരമാണ് അതിന്റെ കഥാഗതി ... ചില സമയത്ത് എന്റെ ജീവിതമാണ് ഈ നോവല്‍ എന്ന് കൂടി എനിക്ക് തോന്നിപ്പോയി .... അത് കൊണ്ട് തന്നെ എനിക്ക് ഈ നോവലില്‍ ഒരു വാചകം എനിക്ക് ഈ ജന്മത്ത് മറക്കാന്‍ കഴിയില്ല " Losers , even if they do not have a brain , have a heart " .


എന്റെ  ജീവിതത്തില്‍ പലപ്പോഴും ഞാന്‍ ഈ വരികള്‍ ചിന്തിച്ചിട്ടുണ്ട് , ഒരാള്‍ തോല്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ ബുദ്ധിയില്ല  , അയാള്‍ ഒരു മണ്ടനാണെന്ന് എല്ലാവരും വിധിയെഴുതും .... ഒരിക്കല്‍ പോലും അയാള്‍ക്ക്‌ വേദനിക്കുന്ന സ്നേഹിക്കാന്‍ കഴിയുന്ന ഒരു മനസുണ്ട് എന്ന് ആരും ചിന്തിക്കാറില്ല ....


അത് മാത്രമല്ല ആദ്യമായാണ്‌ ഒരു ഇംഗ്ലീഷ് നോവല്‍ ഇടവേളകളില്ലാതെ വായിച്ചത് .... രണ്ടാമൂഴവും , ഒരു സങ്കീര്‍ത്തനം  പോലെയും , മയ്യഴിപ്പുഴയുടെ തീരങ്ങളിലും ഒക്കെ വായിച്ചത് പോലെ ...


മറ്റുള്ളവരും ഈ നോവല്‍ വായിക്കണം അല്ലെങ്കില്‍ വായിക്കേണ്ടതാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്ടിടുന്നത്  ..... ..(ഒരു വായനക്കുറിപ്പ്‌ എങ്ങനെ ആവണം എന്ന് എനിക്കറിയില്ല പക്ഷെ മനസ്സില്‍ ഉണ്ടായിരുന്നത് ഒരു വിധം എഴുതിയിട്ടുണ്ട് )

02 ജൂലൈ 2011

കണ്ണ് തുറപ്പിച്ച നാലാം ക്ലാസുകാരന്‍

എന്റെ  സംഭവബഹുലമായ  ജീവിത  വീഥികളില്‍  ഏറ്റവും  പ്രധാനപ്പെട്ട  ഒരു  എടാണിത്  . കോയമ്പത്തുര്‍  ഹോസ്റല്‍ ജീവിതം അധികം നാളുണ്ടായിരുന്നില്ല ചില്ലറ പ്രശ്നങ്ങള്‍ കാരണം ഞങ്ങള്‍ വെളിയില്‍ ഒരു വീടെടുത്ത് താമസം തുടങ്ങി . കുത്തഴിഞ്ഞ ജീവിതത്തിന്റെ തുടക്കം ഇവിടുന്നങ്ങോട്ട്‌ ശക്തി പ്രാപിക്കുകയായിരുന്നു .ഞങ്ങള്‍ ബുദ്ധിജീവികള്‍ ആണോ എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നിയ നാളുകള്‍ . കാരണം ഉയര്‍ന്ന ചിന്താഗതികള്‍ ഒഴികെ ഒരു ബുദ്ധിജീവിക്ക് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നു ..... കുളിക്കില്ല , തുണി നനയ്ക്കില്ല  , ചീര്‍പ്പ് കാണാത്ത മുടി , അലങ്കോലമായി കിടക്കുന്ന മുറി .... മിക്കവാറും ദിവസങ്ങള്‍ പട്ടിണിയായിരുന്നു ... കാശോന്നുമില്ലാഞ്ഞിട്ടല്ല , കട വര പോകാനുള്ള മടി .... പിള്ളാരുടെ ഓരോ തമാശ എന്നും പറഞ്ഞു നാലായി ഒടിഞ്ഞു മടങ്ങി കിടന്ന വയറും കണ്ണടച്ച് ...കോളേജു ഗെയ്ട് പോലും കണ്ടിട്ട് രണ്ടു മൂന്നു ആഴ്ചയായി .... അവിടെ ആ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചിലവായിരുന്നത് പെര്‍ഫ്യും ആയിരുന്നു . ഒരു മടുപ്പുമില്ലാതെ ആ ചുവരുകള്‍ക്കുള്ളില്‍ ഞങ്ങള്‍ കഴിഞ്ഞു കൂടി .


 അങ്ങനെ ഒരു ദിവസം ഞാനും എന്റെ കൂട്ടുകാരന്‍ സഹിലും മാത്രം വീട്ടില്‍ , ബാക്കിയുള്ളവരെല്ലാം കോളേജില്‍ ആണെന്ന് തെറ്റുധരിക്കേണ്ട കറങ്ങാന്‍ എങ്ങോ പോയി എന്ന് തോന്നുന്നു . ഞാന്‍ ടി.വിയുടെ മുന്‍പിലും സാഹില്‍ മൊബൈലില്‍ ഫെയ്സ്ബുക്കിലുമായി സമയം തെള്ളിനീക്കികൊണ്ടിരിക്കുന്ന വേളയില്‍ . കോളിംഗ് ബെല്‍ ശബ്ദിച്ചു " റിംഗ് ടോംഗ് " ഞാന്‍ എഴുന്നേറ്റു ചെല്ലും മുമ്പേ ഒരു ചെറിയ പയ്യന്‍ വാതിലിനടുത്തെത്തി . ഞാന്‍ അവനെ അടിമുടി ഒന്ന് നോക്കി , സ്കൂള്‍ യുണിഫോം ആണെന്ന് തോന്നുന്നു വെള്ള ഉടുപ്പും നീല പാന്റും തോളത്തു അവനെക്കാള്‍  വലിയ ബാഗും .


           " അണ്ണാ വേല യേതാവത് ഇരുക്കിങ്ങള ? " 
" അതൊന്നും ഇവിടില്ല അപ്പുറത്തെങ്ങാനും  പോയി ചോദിക്ക്  "


" എന്ന വേലയാനാലും പണ്ണലാം , വീട് ക്ലീന്‍ പണ്ണലാം "
" ഊ വീടെങ്കെ ? "


"പക്കത്ത് താന്‍ '
" ഇന്ന് സ്കൂള്‍ ഇല്ലെയാ ? " 


" എക്സാം മുടിഞ്ഞത്  , അണ്ണാ വേലയെതാവത് ഇരുക്കിങ്ങള ? "
'ഇല്ല  വേലയെധുവും ഇല്ല "


" കൊഞ്ച നേരം ടിവി പാക്കലാമ ? '
" ഓക്കേ പാര്‍ "


അവന്‍ ടിവിയുടെ മുന്നിലിരുന്നു , ഞാന്‍ ഒരു തൈഴ്ഹ ചാനെലിട്ടു കൊടുത്തിട്ടു സഹിലിനെ നോക്കി 
സഹില്‍ " പുള്ളാരെ പിടിച്ചോണ്ട് പോയി എന്ന് പറഞ്ഞു പോലീസ് വരുമോടെ ? "

ആ പയ്യന്‍ ടിവിയില്‍ ശ്രദ്ധിക്കാതെ ആ മുറി മുഴുവനും കണ്ണോടിച്ചു , വാരിവലിച്ചിട്ടിരിക്കുന്ന തുണിമണികള്‍  , ആകെ അലങ്കോലം . അവന്‍ പതുക്കെ എഴുന്നേറ്റു ഓരോന്നായി അടുക്കിപെരുക്കാന്‍ തുടങ്ങി . വേണ്ട വേണ്ട എന്ന് ഞങ്ങള്‍ ആവുന്ന പറഞ്ഞു നോക്കി  . ചൂലെടുത്ത് തൂത്തു വാരി . ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ പരസ്പരം നോക്കി .


" ബാലവേല ക്രിമിനല്‍ കേസാടാ , തമിഴന്മാരുടെ ഇടിക്കു ഒരു മയവും കാണില്ല " സഹില്‍ ഓര്‍മ്മപ്പെടുത്തി . ഞാന്‍ അവനെ തടഞ്ഞു കൊണ്ട് paranju


" പോതും തമ്പി , ഇങ്കെ വേലക്കാരന്‍ ഇരുക്ക്‌ , നാളേക്ക് അവങ്കെ വന്നു എല്ലാമേ ക്ലീന്‍ പന്നുവാങ്കെ " 
"ഇതെല്ലം ഇപ്പുടി കൂടിയിടാമ , ഞാന്‍ ക്ലീന്‍ പണ്ണി കൊടുക്കേറെ അണ്ണാ " അവന്‍ ഞാന്‍ പറഞ്ഞത് ശ്രദ്ധിക്കാതെ  ഓരോന്ന് വൃത്തിയാക്കികൊണ്ടിരുന്നു  . ഒടുവില്‍ പോവാന്‍ ഇറങ്ങുമ്പോള്‍ അവന്റെ കൈയില്‍ ഇരുപതു രൂപ വച്ച് കൊടുത്തു . 


അവനു സന്തോഷം , കാശ് കിട്ടിയിട്ടും  പുറത്തിറങ്ങിയപ്പോള്‍ ചെരുപ്പുകള്‍ നന്നായി ഒതുക്കി വച്ചിട്ടാണ് അവന്‍ പോയത്  . അവന്‍ പോയി കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകളിലേക്കു ഒരു പ്രകാശം പരന്നു . പണ്ടേ മേലനങ്ങി പണിയെടുക്കാത്ത  ഞാന്‍ ആ ചെറിയ പയ്യന്റെ മുന്‍പില്‍ ചെറുതായി പോകുന്നതായി തോന്നി . സ്വന്തം വീട് വൃത്തിയാക്കാന്‍ പോലും നമ്മുക്ക് അയല്‍സംസ്ഥാനക്കാര്‍ വേണമെല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി പുച്ചിച്ചു . 


എന്നും വിചാരിച്ചു ഈ സംഭവത്തോടെ ഞാന്‍ കഠിനധ്വാനി  ആയെന്നു വിചാരിക്കേണ്ട ... പണ്ടുള്ളവര്‍ പറയും പോലെ " സിംഹത്തിന്റെ വാല് പന്തിരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നിവരില്ല "