എന്റെ സംഭവബഹുലമായ ജീവിത വീഥികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു എടാണിത് . കോയമ്പത്തുര്‍ ഹോസ്റല്‍ ജീവിതം അധികം നാളുണ്ടായിരുന്നില്ല ചില്ലറ പ്രശ്നങ്ങള്‍ കാരണം ഞങ്ങള്‍ വെളിയില്‍ ഒരു വീടെടുത്ത് താമസം തുടങ്ങി . കുത്തഴിഞ്ഞ ജീവിതത്തിന്റെ തുടക്കം ഇവിടുന്നങ്ങോട്ട് ശക്തി പ്രാപിക്കുകയായിരുന്നു .ഞങ്ങള്‍ ബുദ്ധിജീവികള്‍ ആണോ എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നിയ നാളുകള്‍ . കാരണം ഉയര്‍ന്ന ചിന്താഗതികള്‍ ഒഴികെ ഒരു ബുദ്ധിജീവിക്ക് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നു ..... കുളിക്കില്ല , തുണി നനയ്ക്കില്ല , ചീര്‍പ്പ് കാണാത്ത മുടി , അലങ്കോലമായി കിടക്കുന്ന മുറി .... മിക്കവാറും ദിവസങ്ങള്‍ പട്ടിണിയായിരുന്നു ... കാശോന്നുമില്ലാഞ്ഞിട്ടല്ല , കട വര പോകാനുള്ള മടി .... പിള്ളാരുടെ ഓരോ തമാശ എന്നും പറഞ്ഞു നാലായി ഒടിഞ്ഞു മടങ്ങി കിടന്ന വയറും കണ്ണടച്ച് ...കോളേജു ഗെയ്ട് പോലും കണ്ടിട്ട് രണ്ടു മൂന്നു ആഴ്ചയായി .... അവിടെ ആ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചിലവായിരുന്നത് പെര്‍ഫ്യും ആയിരുന്നു . ഒരു മടുപ്പുമില്ലാതെ ആ ചുവരുകള്‍ക്കുള്ളില്‍ ഞങ്ങള്‍ കഴിഞ്ഞു കൂടി .
അങ്ങനെ ഒരു ദിവസം ഞാനും എന്റെ കൂട്ടുകാരന്‍ സഹിലും മാത്രം വീട്ടില്‍ , ബാക്കിയുള്ളവരെല്ലാം കോളേജില്‍ ആണെന്ന് തെറ്റുധരിക്കേണ്ട കറങ്ങാന്‍ എങ്ങോ പോയി എന്ന് തോന്നുന്നു . ഞാന്‍ ടി.വിയുടെ മുന്‍പിലും സാഹില്‍ മൊബൈലില്‍ ഫെയ്സ്ബുക്കിലുമായി സമയം തെള്ളിനീക്കികൊണ്ടിരിക്കുന്ന വേളയില്‍ . കോളിംഗ് ബെല്‍ ശബ്ദിച്ചു " റിംഗ് ടോംഗ് " ഞാന്‍ എഴുന്നേറ്റു ചെല്ലും മുമ്പേ ഒരു ചെറിയ പയ്യന്‍ വാതിലിനടുത്തെത്തി . ഞാന്‍ അവനെ അടിമുടി ഒന്ന് നോക്കി , സ്കൂള്‍ യുണിഫോം ആണെന്ന് തോന്നുന്നു വെള്ള ഉടുപ്പും നീല പാന്റും തോളത്തു അവനെക്കാള്‍ വലിയ ബാഗും .
" അണ്ണാ വേല യേതാവത് ഇരുക്കിങ്ങള ? "
" അതൊന്നും ഇവിടില്ല അപ്പുറത്തെങ്ങാനും പോയി ചോദിക്ക് "
" എന്ന വേലയാനാലും പണ്ണലാം , വീട് ക്ലീന്‍ പണ്ണലാം "
" ഊ വീടെങ്കെ ? "
"പക്കത്ത് താന്‍ '
" ഇന്ന് സ്കൂള്‍ ഇല്ലെയാ ? "
" എക്സാം മുടിഞ്ഞത് , അണ്ണാ വേലയെതാവത് ഇരുക്കിങ്ങള ? "
'ഇല്ല വേലയെധുവും ഇല്ല "
" കൊഞ്ച നേരം ടിവി പാക്കലാമ ? '
" ഓക്കേ പാര്‍ "
അവന്‍ ടിവിയുടെ മുന്നിലിരുന്നു , ഞാന്‍ ഒരു തൈഴ്ഹ ചാനെലിട്ടു കൊടുത്തിട്ടു സഹിലിനെ നോക്കി
സഹില്‍ " പുള്ളാരെ പിടിച്ചോണ്ട് പോയി എന്ന് പറഞ്ഞു പോലീസ് വരുമോടെ ? "
ആ പയ്യന്‍ ടിവിയില്‍ ശ്രദ്ധിക്കാതെ ആ മുറി മുഴുവനും കണ്ണോടിച്ചു , വാരിവലിച്ചിട്ടിരിക്കുന്ന തുണിമണികള്‍ , ആകെ അലങ്കോലം . അവന്‍ പതുക്കെ എഴുന്നേറ്റു ഓരോന്നായി അടുക്കിപെരുക്കാന്‍ തുടങ്ങി . വേണ്ട വേണ്ട എന്ന് ഞങ്ങള്‍ ആവുന്ന പറഞ്ഞു നോക്കി . ചൂലെടുത്ത് തൂത്തു വാരി . ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ പരസ്പരം നോക്കി .
" ബാലവേല ക്രിമിനല്‍ കേസാടാ , തമിഴന്മാരുടെ ഇടിക്കു ഒരു മയവും കാണില്ല " സഹില്‍ ഓര്‍മ്മപ്പെടുത്തി . ഞാന്‍ അവനെ തടഞ്ഞു കൊണ്ട് paranju
" പോതും തമ്പി , ഇങ്കെ വേലക്കാരന്‍ ഇരുക്ക് , നാളേക്ക് അവങ്കെ വന്നു എല്ലാമേ ക്ലീന്‍ പന്നുവാങ്കെ "
"ഇതെല്ലം ഇപ്പുടി കൂടിയിടാമ , ഞാന്‍ ക്ലീന്‍ പണ്ണി കൊടുക്കേറെ അണ്ണാ " അവന്‍ ഞാന്‍ പറഞ്ഞത് ശ്രദ്ധിക്കാതെ ഓരോന്ന് വൃത്തിയാക്കികൊണ്ടിരുന്നു . ഒടുവില്‍ പോവാന്‍ ഇറങ്ങുമ്പോള്‍ അവന്റെ കൈയില്‍ ഇരുപതു രൂപ വച്ച് കൊടുത്തു .
അവനു സന്തോഷം , കാശ് കിട്ടിയിട്ടും പുറത്തിറങ്ങിയപ്പോള്‍ ചെരുപ്പുകള്‍ നന്നായി ഒതുക്കി വച്ചിട്ടാണ് അവന്‍ പോയത് . അവന്‍ പോയി കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകളിലേക്കു ഒരു പ്രകാശം പരന്നു . പണ്ടേ മേലനങ്ങി പണിയെടുക്കാത്ത ഞാന്‍ ആ ചെറിയ പയ്യന്റെ മുന്‍പില്‍ ചെറുതായി പോകുന്നതായി തോന്നി . സ്വന്തം വീട് വൃത്തിയാക്കാന്‍ പോലും നമ്മുക്ക് അയല്‍സംസ്ഥാനക്കാര്‍ വേണമെല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി പുച്ചിച്ചു .
എന്നും വിചാരിച്ചു ഈ സംഭവത്തോടെ ഞാന്‍ കഠിനധ്വാനി ആയെന്നു വിചാരിക്കേണ്ട ... പണ്ടുള്ളവര്‍ പറയും പോലെ " സിംഹത്തിന്റെ വാല് പന്തിരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നിവരില്ല "