05 മാർച്ച് 2011

ഒളിച്ചോടിയ പയ്യന്‍സ്



എന്റെ ജീവിതത്തിലെ സംഭവബഹുലമായ നിമിഷങ്ങളില്‍ ഒന്നാണ് ഞാന്‍ ഇവിടെ എഴുതാന്‍ പോകുന്നത് .ഈ സംഭവം ആദ്യം വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് പാട് കാണും . പക്ഷെ എന്റെ കൂട്ടുകാര്‍ക്ക് എന്നെ ( അരക്കിറുക്കന്‍ ) എന്ന് നല്ല പോലെ അറിയാമെന്നുള്ളത്‌ കൊണ്ട് വിശ്വസിക്കും .
സിനിമ എന്ന് പറയുന്നത് എനിക്ക് ഒരു തരാം ഭ്രാന്താണ് , അതിനായി എന്തും ചെയ്യും . ഇത് അതുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് . പ്ലസ് വണ്‍ കാലഘട്ടം ,(ഈ പ്രാന്ത് മൂത്ത് അമ്പതോളം സിനിമകള്‍ ക്ലാസ് കട്ട് ചെയ്തു കണ്ടു പ്ലസ്‌ വണ്ണിലും ടൂവിലുമായി ) എന്റെ വീട്ടില്‍ നിന്നും ഏതാണ്ട് പതിമൂന്നു കിലോമീറ്റര്‍ ദൂരം ഉണ്ട് സ്കൂളിലേക്ക് . ആ സമയം തന്നെയാണ് എന്ട്രന്‍സ് കോചിന്ഗിനു കൊണ്ട് ചേര്‍ത്തത് . അതും ആകെ കിട്ടുന്ന ഞായറാഴ്ച അവധി ദിവസം . ഏതാണ്ട് പതിനേഴു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോകണം ടാണ്ടെം എന്നാ എന്ട്രന്‍സ് കോച്ചിംഗ് സെന്റരിലേക്ക് . അതായത് സ്കൂളും കോച്ചിംഗ് സെന്ററും തമ്മില്‍ ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ ദൂരമുണ്ടെന്നു സാരം . ഈ ദൂരത്തിനു ഈ സംഭവുമായി നല്ല ബന്ധമുണ്ട് .

ആദ്യ രണ്ടുമൂന്നു കോച്ചിംഗ് ക്ലാസ്സുകളില്‍ കയറിയതൊഴിച്ചാല്‍ ബാക്കിയെല്ലാ ദിവസവും ഒരു ഇരുപതു രൂപ കൂടി കൈയില്‍ കരുതും , ഒരു സിനിമ കാണാന്‍ . ഇങ്ങനെ കോച്ചിംഗ് ക്ലാസ്സുകളുടെ പേരില്‍ ഞാന്‍ കുറെ സിനിമകള്‍ കണ്ടു നടന്നു . അങ്ങനെയിരിക്കെ ഒരു ദിവസം , കൈയില്‍ ആകെ ഒരു പത്ത് രൂപ എക്സ്ട്ര , തിരിച്ചു വരാനുള്ള പത്തുരൂപയും അതിനോടൊപ്പം ഉണ്ട് . അത് കൊണ്ട് സിനിമ കണ്ടാല്‍ തിരിച്ചു വരാനുള്ള കാശ് കൈയില്‍ ഉണ്ടാവില്ല . പതിയെ സാറെന്മാര്‍ കാണാതെ അന്നത്തെ ക്ലാസ് എന്താണെന്നു നോക്കി ഗണിതം . ഇശ്വരാ ഇതിലും ഭേദം ആത്മഹത്യ തന്നെ , നല്ല അധ്യാപകര്‍ പഠിപ്പിച്ചിരുന്ന കാലത്ത് ഈ വിഷയം എനിക്ക് വളരെ ഇഷ്ടമായിരുന്നു എന്ന് മറക്കരുത് . ഒടുവില്‍ വണ്ടികൂലി കൂടി എടുത്തു പടം കാണാമെന്നു നിരുപിച്ചു .കണ്ടു സൊയമ്പന്‍ പടം , ഇനിയെന്ത് ചെയ്യും .... ആരോടേലും ചോദിച്ചാലോ , വേണ്ട നാണക്കേടാ...നടക്കാം .

നടന്നു ! നോക്കണം , പതിനേഴു കിലോമീറ്റര്‍ നടക്കാന്‍ , അതും നട്ടുച്ചയ്ക്ക് . ഇപ്പൊ നിങ്ങള്‍ക്കും തോന്നി തുടെങ്ങി കാണും എനിക്ക് കിറുക്കാണെന്ന് . അങ്ങനെ നടന്നു ഒരു അഞ്ചു കിലോമീറ്റര്‍ , ക്ഷീണിച്ചു ഇനി വയ്യ ( മേലനങ്ങി ഒരു പണിയും എടുക്കാത്തവനാണെന്നു ഓര്‍ക്കണം ) . ഇനിയെങ്കിലും ആരോടെങ്കിലും ചോദ്യച്ചേ പറ്റു . അതാ ആ ബസ് സ്റ്റോപ്പില്‍ ഒരു ചേട്ടന്‍ നില്‍ക്കുന്നു .

" ചേട്ടാ ഒരു ആറ രൂപയുണ്ടോ എടുക്കാന്‍ ? "

അയാള്‍ പോക്കറ്റില്‍ കൈയിട്ടു കൊണ്ട് തന്നെ " എന്തിനാ മോനെ ? "

" എന്ട്രന്‍സ് കോച്ചിംഗ് -നു പോയിട്ട് വരുകയാ , വണ്ടിക്കൂലി കളഞ്ഞു പോയി "

" എവിടാ കോച്ചിംഗ് ?"

" അടൂര്‍ " ( നില്‍ക്കുന്നിടത്ത് നിന്നും അഞ്ചു കിലോമീറ്റര്‍ പിറകിലോട്ടു )

" സ്കൂള്‍ ? "

" പുനലൂര്‍ " ( നില്‍ക്കുന്നിടത്ത് നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ മുന്നോട്ടു )

" വീട് ? "

" പത്തനാപുരം " (നില്‍ക്കുന്നിടത്ത് നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ മുന്നോട്ടു )
ഈ സംഭാഷനത്തിനിടയില്‍ തന്നെ അദ്ദേഹം ആറു രൂപ തന്നിരുന്നു .സ്ഥലങ്ങളുടെ ദൂര വ്യത്യാസത്തില്‍ ഒരു പന്തികേട്‌ അയാളുടെ മുഖത്ത് ഞാന്‍ ശ്രദ്ധിച്ചു .

" നടന്നു ആകെ ക്ഷീണിച്ചു അല്ലെ , ഇന്ന അഞ്ചു രൂപ ഒരു സോഡാ കുടിച്ചോ "

വേണ്ട എന്ന് പറഞ്ഞെങ്കിലും പുള്ളി നിര്‍ബന്ധിച്ചു തന്നു . ഞാന്‍ അടുത്ത് കണ്ട ഒരു കടയില്‍ കയറി സോഡാ കുടിച്ചു . പിറകില്‍ എന്തോ ബഹളം , ആ എന്തായാലും കുടിച്ചിട്ട് നോക്കാം . കുടിച്ചു കാശും കൊടുത്തു തിരിഞ്ഞു നോക്കി , അതാ ആ നാട് മുഴുവന്‍ ഇളകി നില്‍ക്കുന്നു . എനിക്കൊന്നും മനസിലായില്ല , കുഴിലോട്ടു കാലും നിട്ടിയിരിക്കുന്ന വല്യമ്മ മുതല്‍ മൂക്കള ഒലിപ്പിച്ചു കൊണ്ട് നില്‍ക്കുന്ന പേര് ചെറുക്കന്മാര്‍ വരെ അടങ്ങുന്ന വലിയൊരു കൂട്ടം .

ഒടുവില്‍ കാര്യം പിടികിട്ടി , ഞാന്‍ വീട്ടുകാരുമായി പിണങ്ങി വന്നതാണ് പോലും . ഞാനൊന്ന് ഞെട്ടി .
അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല ഇന്നെത്താക്കളും കഷ്ടമായിരുന്നു അന്നെത്തെ എന്റെ മീശ , ഭൂതക്കണ്ണാടി വച്ചുനോക്കിയാല്‍ കണ്ടാലായി .

" പോലിസിനെ വിളി " ഒരു പേട്ടു ചെറുക്കന്‍ ( ഒറ്റ ഞെക്കിനു അവനെ അങ്ങ് കൊന്നാലോ )
" മോനെ ഇത് ഒന്നിനും പരിഹാരമല്ല " ഒരു ബുദ്ധിജീവി മാമന്‍ ( കള്ളാ കിളവാ , ഒരെണ്ണം അങ്ങ് വച്ച് തന്നാലുണ്ടല്ലോ )

അങ്ങനെ ഒരുപാട് അഭിപ്രായങ്ങള്‍ , ഞാന്‍ എന്ത് പറഞ്ഞിട്ടും അവര്‍ക്ക് വിശ്വാസം വരുന്നില്ല . ഞാന്‍ ദയനിയതയോടെ എല്ലാവരുടെയും മുഖത്തേക്കും നോക്കി ഒരു രക്ഷയുമില്ല .

" നീ വീട്ടിലോട്ടു വിളിച്ചു സംസാരിച്ചാലേ ഞങ്ങള്‍ക്ക് വിശ്വാസം വരൂ " ഒരാള്‍ പറഞ്ഞു .
വീട്ടുകാരറിയാതെ ക്ലാസ് കട്ട് ചെയ്തു സിനിമ കണ്ടു നടന്നവന്‍ ഞാന്‍ വീട്ടിലോട്ടു വിളിച്ചാല്‍ ആകെ പൊളിയും . അവര്‍ എന്നെയും കൂട്ടി ഒരു വീട്ടില്‍ കയറി . സിനിമക്ക് പോയതാണെന്ന് പറഞ്ഞാല്‍ അതിലും വലിയ പ്രശ്നം ആകും . ഹോ ദൈവമേ ഇതോ പോലൊരു അനുഭവം ശത്രുക്കള്‍ക്ക് പോലും ഉണ്ടാവരുതേ എന്ന് പ്രാര്‍ഥിച്ച നിമിഷങ്ങള്‍ .
ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഞാന്‍ എന്റെ ചോറ് പൊതി എടുത്തു കാണിച്ചു . അതേറ്റു , അതില്‍ ഒരു ചേട്ടന് കാര്യം കുറെയേറെ മനസിലായി എന്ന് തോന്നി .

" എനിക്കും പണ്ട് ഇതേ പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് " അയാള്‍

" അത് നീ സിനിമ കാണാന്‍ പോയിട്ടല്ലേ , ഇവന്‍ പഠിക്കാന്‍ പോയതാ " അയാളുടെ അമ്മ .
ഞാന്‍ മുഖമുയര്‍ത്തിയില്ല , മനസില്ല് ഒരു കൊള്ളിമീന്‍ . ഒടുവില്‍ അവര്‍ എന്നെ വെറുതെ വിട്ടു (ബോണസ്സും കിട്ടി ,എല്ലാവരും അഞ്ചു പത്തുമായി കുറച്ചു ചില്ലറകള്‍ തന്നു  ഒരു വലിയ  സ്നേഹപ്രകടനം എന്ന് വേണമെങ്കില്‍ പറയാം )

അവര്‍ എന്നെ ഒരു വണ്ടിയില്‍ കയറ്റി വിട്ടു . മനസ്സില്‍ ഒരു കുറ്റബോധം , ഞാന്‍ പത്തനാപുരത്ത് ഇറങ്ങി കൈയില്‍ മുപ്പതു രൂപയോളം ബാക്കി . അടുത്തുള്ള തീയറ്ററില്‍ ലാലേട്ടന്റെ പടം . ഒന്നും നോക്കിയില്ലാ കയറി അതും കണ്ടിട്ടാ അന്ന്  ഞാന്‍ മടങ്ങിയത് .

ലേബല്‍ ( തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ലാ )

23 അഭിപ്രായങ്ങൾ:

  1. ഹം ഇഷ്ട്ടപെട്ടു പണ്ട് ഞാനും ഏട്ടനും പടം കാണാന്‍ പോയ പോലെ തന്നെ.. ആ കഥ ഞാന്‍ പിന്നീട് എഴുതാം..

    മറുപടിഇല്ലാതാക്കൂ
  2. ഈ കള്ള കിളവന്മാര്‍ എല്ലായിടത്തും പാരയാണ്! നന്നായിടുന്ടെടാ :)

    മറുപടിഇല്ലാതാക്കൂ
  3. "ക്ലാസ്സ്‌ കട്ടിംഗ് മാനിയ" അന്നേ ഉണ്ടല്ലേ ?

    മറുപടിഇല്ലാതാക്കൂ
  4. സമീര്‍ ചോദിച്ച മാതിരി മോനിപ്പോ എവിടെയെത്തി?

    മറുപടിഇല്ലാതാക്കൂ
  5. @sameer & Mohamedkutty മുഹമ്മദുകുട്ടി , മുക്കാലിട്ടടിച്ചോണ്ടിരിക്കായ , ഏതേലും കരയില്‍ നീന്തിക്കയറും :)

    മറുപടിഇല്ലാതാക്കൂ
  6. ഈ ഒളിച്ചോടിയ പയ്യനെ എനിക്ക് നല്ല പരിചയമുള്ളപോലെ ഒരു തോന്നല്‍ ...എവിടെ തിരഞ്ഞാലും ഇത്തരക്കാര്‍ വേണ്ടുവോളമുണ്ടല്ലോ..! അതായിരിക്കാം ..

    മറുപടിഇല്ലാതാക്കൂ
  7. " നല്ല അധ്യാപകര്‍ പഠിപ്പിച്ചിരുന്ന കാലത്ത് ഈ വിഷയം എനിക്ക് വളരെ ഇഷ്ടമായിരുന്നു എന്ന് മറക്കരുത് "

    Ee dialog super !

    മറുപടിഇല്ലാതാക്കൂ
  8. ഇത് വായിച്ചപ്പോള്‍ പണ്ട് ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ "മണിച്ചിത്രത്താഴു" സിനിമയുടെ ഷൂട്ടിംഗ് ഹില്‍പാലസില്‍ കാണുവാന്‍ പോയത് ഓര്‍മ്മ വരുന്നു. നാട്ടുകാര് പിടിച്ചില്ലങ്കിലും സ്കൂളില്‍ സാറന്മാര്‍ പൊക്കി. എന്തായാലും ദീപക്കേ കൊള്ളാം...നല്ല വിവരണം.

    മറുപടിഇല്ലാതാക്കൂ
  9. ദീപക്കേ കൊള്ളാം, സ്കൂള്‍ കാലത്തേ ക്ലാസ് കട്ട്‌ ചെയ്തു സിനിമക്ക് പോയ എല്ലാവര്‍ക്കും ഓരോ അനുഭവങ്ങള്‍ ഓര്മ വന്നു കാണണം.

    മറുപടിഇല്ലാതാക്കൂ
  10. ഹ ഹ ... ഡാ കൊള്ളാം... സൂപ്പര്‍ ആവുന്നുണ്ട്..... :-)

    മറുപടിഇല്ലാതാക്കൂ
  11. @കിങ്ങിണിക്കുട്ടി ഒരു തമിഴ് പടം ചെന്നൈ 600028

    മറുപടിഇല്ലാതാക്കൂ
  12. കൊള്ളാം നല്ല അനുഭവം... നന്നായിട്ടുണ്ട്...

    മറുപടിഇല്ലാതാക്കൂ
  13. Kollam - Poli anenkilum vaiekkan rasamund. School kazhinnu munnoottu pokunna ellavarilum kanum endenkilum okke anubavangal.

    മറുപടിഇല്ലാതാക്കൂ
  14. ഹ ഹ ഹ
    ടാ നീ എനിട്ട് പിന്നേം കേറില്ലേ സിനിമക്ക്, നിനക്ക് കിറുക്കല്ല ഒറിജിനല്‍ സിനിമ മെന്റ്ലാണ്...:)
    അടിപോളി എഴുത്ത് ,,, നല്ല രസമുണ്ട് വായിക്കാന്‍, ഒന്നുകൂടി വായിക്കാം

    മറുപടിഇല്ലാതാക്കൂ
  15. അവര്‍ എന്നെ ഒരു വണ്ടിയില്‍ കയറ്റി വിട്ടു . മനസ്സില്‍ ഒരു കുറ്റബോധം , ഞാന്‍ പത്തനാപുരത്ത് ഇറങ്ങി കൈയില്‍ മുപ്പതു രൂപയോളം ബാക്കി . അടുത്തുള്ള തീയറ്ററില്‍ ലാലേട്ടന്റെ പടം . ഒന്നും നോക്കിയില്ലാ കയറി അതും കണ്ടിട്ടാ അന്ന് ഞാന്‍ മടങ്ങിയത് .kollam

    മറുപടിഇല്ലാതാക്കൂ
  16. അനുഭവങ്ങള്‍ ഉണ്ട് എനിക്കും, പക്ഷെ ഇത്രേം ഇല്ല, എന്റമ്മേ, എനിക്കലോചിക്കാന്‍ കൂടി വയ്യ

    മറുപടിഇല്ലാതാക്കൂ
  17. @ambalath അയ്യോ ഇത് പൊളി അല്ല , തമാശ ആയിട്ട് എഴുതി എന്നും വച്ച് .. ഇത് പൊളി ആണ് വിചാരിക്കരുത് . ഞാന്‍ അനുഭവിച്ച മനപ്രയാസം എനിക്കെ അറിയൂ

    മറുപടിഇല്ലാതാക്കൂ
  18. എതായാലും നന്നായിട്ടുണ്ട്...

    മറുപടിഇല്ലാതാക്കൂ