കൊല്ലത്ത് ട്രെയിന്‍ പന്ത്രണ്ടരക്ക് എത്തും , പിന്നെ അതില്‍ ഇരുന്നു ചോറ് കഴിച്ചു ഒരു മണിക്കുള്ള ക്ലാസ്സിനു പോകും കുറെ നാളായുള്ള എന്റെ ദിനചര്യ ആണത് . മിക്കവാറും കൂട്ടുകാര്‍ കാണും , ചോറ് കഴിച്ചു കഴിഞ്ഞു പൊതി റെയില്‍വേ പാളത്തില്‍ ഇടരുത് എന്ന് പണിക്കാരും പോലീസുകാരും പലപ്പോഴും ഞങ്ങള്‍ക്ക് വാണിംഗ് തരാറുണ്ട് . നല്ല സത്സോഭാവികളായ കൂട്ടുകാര്‍ കാരണം എനിക്ക് പല തവണ പണിക്കാരുടെ കൈയില്‍ നിന്നും ലാസ്റ്റ് വാണിംഗ് കിട്ടാറുണ്ട് .
ഇനി ആ സംഭവ ദിവസത്തിലേക്ക് കടക്കാം , അന്ന് ഞാന്‍ മാത്രമേ ഉള്ളു ..... ഏകാന്തതയില്‍ പുതിയ മാനങ്ങള്‍ തേടി സാഹിത്യ ലോകത്ത് ഇങ്ങനെ വിരാജിച്ചു നടക്കുകയായിരുന്നു . ( എന്റെ ഒരു വിശ്വാസം കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ - ഒറ്റയാവുമ്പോള്‍ എനിക്കെന്തോ ഭയങ്കര ആത്മവിശ്വാസമാണ് , ആ സമയത്ത് എന്നെ ആരാലും തോല്‍പ്പിക്കാന്‍ പറ്റില്ല എന്നൊരു വിശ്വാസം .... ഒരു കിറുക്കന്റെ കിറുക്ക് എന്ന് കരുതി ക്ഷമിക്കുക )
അന്നും പതിവ് പോലെ പന്ത്രണ്ടരക്ക് കൊല്ലത്ത് ട്രെയിന്‍ എത്തി , ട്രെയിനില്‍ ഇരുന്നു ഞാന്‍ ചോറ് കഴിച്ചു . പൊതി കളയാന്‍ വെളിയിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഒരു തല തെറിച്ച ആലോചന " ഇന്ന് റെയില്‍വേ പാളത്തില്‍ ഇട്ടാലോ " . ഒരു തല തെറിച്ച ആലോചന വന്നാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടില്ല . ഞാന്‍ അലക്ഷ്യമായി റെയില്‍വേ പാളത്തിലേക്ക് വലിച്ചെറിഞ്ഞു . ആഹാ ! എന്തൊരു ഉന്മേഷം , നിയമം ലംഘിച്ചപ്പോള്‍ എന്തൊരു മനസുഖം , വല്ലാത്തൊരു നിര്‍വൃതി . കൈ കഴുകി ട്രെയിനിനു വെളിയിലേക്കിറങ്ങി ... .
രണ്ടു ചുവടു വച്ചില്ല ദെ നിക്കുന്നു ഒരു പോലീസുകാരനും ഒരു ചേട്ടനും കുറച്ചപ്പുറത്ത് .

പോലീസുകാരന് : " ഇവനാന്നോ ? ഇവനാന്നോ ?"
ചേട്ടന് : " ഇവനാന്നോ എന്നൊരു സംശയം ."
ഇശ്വര ഞാന്‍ പൊതി റെയില്‍വേ പാളത്തില്‍ കളഞ്ഞത് കണ്ടുന്ന തോന്നുന്നേ . തീര്‍ന്നു , പെറ്റിയടിക്കുമോ അതോ തെറി വിളിക്കുമോ ? രണ്ടു തല്ലോ തെറിയോ വല്ലതും ആയിരുന്നെങ്കില്‍ പിന്നെയും സഹിക്കാം പെറ്റിയടിച്ചാല്‍ എവിടെന്നെടുത്ത് കൊടുക്കും .
"ഇങ്ങോട്ട് മാറി നിക്കട " അയാള്‍ ആക്രോശിച്ചു . ഞാന്‍ അടുത്തോട്ടു അല്പം വിറയലോടെ മാറി നിന്ന് .
"നീ എവിടുന്നു വരുന്നെട ? "
"ഞാന്‍ അപ്പുറത്തെ ബോഗി ......."
"എന്ത് ? "
"അല്ല പത്തനാപുരം ...ആവണിശരം അപ്പുറത്തെ ബോഗിയില്‍ കഴിക്കുകയായിരുന്നു "
" സത്യം പറയെടാ ഈ ബാഗ് നിന്റെ അല്ലെ " ഒരു സ്കൂബി ടെ ബാഗ് ചൂണ്ടി കാണിച്ചു അയാള്‍ കോപം കൊണ്ട് വിറച്ചു .
ങേ ബാഗോ , ഓ അപ്പൊ പൊതി കേസല്ല ബാഗാ . അപ്പൊ പിന്നെ പേടിക്കാനൊന്നുമില്ല .
" എനിക്കറിയാംപാടില്ല..." എന്റെ സ്വരത്തില്‍ അല്പം ധൈര്യിം ഉണ്ടായി എന്ന് തോന്നുന്നു .
" നിന്റെ കൂടെ വേറെ ആരേലും ഉണ്ടോ "
" ഇല്ല ഞങ്ങള്‍ ... ഞാന്‍ ഒറ്റക്ക "
"ആ ബോഗിയില്‍ വേറെ ആരേലും ?"
"ഇല്ല "
അപ്പൊ മറ്റേ ചേട്ടന് ഇടയില്‍ കയറി പറഞ്ഞു " ദാണ്ടേ സാറേ ലോ ലവനാ " ഞാനും പോലീസുകാരനും അയാള്‍ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കി ലുസായ പാന്റും വലിച്ചു കയറ്റി ഒരു പൊടിപ്പയ്യന്‍ വരുന്നു .
എന്നോട് കയര്‍ത്തു പോലെ തന്നെ ആ പയ്യന്റെ മേലെയും ഈ വിദ്വാന് കുതിര കയറി .
അവന് കരയാറായി " സാറേ അപ്പുറത്ത് മുള്ളാന്‍ പോയതാ " .
"ഈ ട്രെയിനില്‍ ഉള്ളതൊന്നും മൂത്രപുര അല്ലേട നിനക്കാ കാട്ടില്‍ തന്നെ പോണോ ? " പോലീസുകാരന്റെ തുള്ളല്‍ കണ്ടപ്പോ കരുതി ആ കപ്പട മീശ ഇളകി വീഴുമെന്നു .
"അത് സ്റെഷനില് നിര്‍ത്തിയിടുമ്പോള്‍ മുള്ളരുത് എന്നല്ലേ പറഞ്ഞെക്കുന്നു " അവന് വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു .

അവന് തലയാട്ടി .
"ദെ ഇവന് എടുത്തോണ്ട് പോവാന്‍ തുടങ്ങുകയായിരുന്നു ( അയാള്‍ എന്നെ ചൂണ്ടി പറഞ്ഞു ) ഞാന്‍ പിടിച്ചു നിര്‍ത്തിയേക്കുവാ ".
( ദെ മനുഷ്യ അനാവശ്യം പറയരുത് അപ്പി പാപം കിട്ടും ) ഞാന്‍ അയാളെ നോക്കി . അയാള്‍ ഒന്ന് കണ്ണിറുക്കി .
ഞാന്‍ അതെ എന്ന മട്ടില്‍ നെഞ്ച് വിരിച്ചു നിന്ന് ..
അയാള്‍ അവനോടു തുടര്‍ന്ന് " ഇവന് ഇതൊക്കെ എടുത്ത്തിരുന്നെകിലോ , പ്രായം ഇത്രേ ഒള്ളല്ലോ നിനക്ക് അല്പം വീണ്ടുവിചാരം വേണ്ടട ? " ആ ചോദ്യം റെയില്‍വേ സ്റേഷന് ഒന്ന് നടുക്കി .
ഒരു നിമിഷത്തെ കനത്ത നിശബ്ദതക്ക് ശേഷം ,ആ പിഞ്ചു ഹൃദയം പൊട്ടിക്കരഞ്ഞു .....എങ്ങി എങ്ങി അവന് നിലവിളിച്ചു . പോലീസുകാരന്റെ കരണത്ത് ഒന്ന് പൊട്ടിച്ചാലോ എന്ന് വിചാരിച്ച നിമിഷങ്ങള്‍ , ഇതാണോ ജനകിയ പോലിസ് ഒരു പൊടിപ്പയ്യനോട് ഇടപഴകാന്‍ അറിയാത്ത ഇവന്മാരൊക്കെ എങ്ങനെ ബാക്കിയുള്ളവരോട് സ്നേഹത്തോടെ ഇടപ്ഴകാനാണ് . ഒടുവില്‍ അവനു മുട്ടായിയും വെള്ളവും മേടിച്ചു കൊടുത്തു സമധാനിപ്പിച്ചിട്ടും എന്നോട് ദേഷ്യം - അവന്റെ ബാഗ് കൊണ്ട് പോകാന്‍ വന്ന കള്ളനല്ലേ ....ഭഗവാനെ ഇതിലും നല്ലത് ചോറ് പൊതി റെയില്‍വേ പാളത്തില്‍ ഇട്ടതിനുള്ള പെറ്റിയായിരുന്നു.
നന്നായിട്ടുണ്ട് ആശംസകള്‍...........
മറുപടിഇല്ലാതാക്കൂhi hi.. നമ്മുടെ പോലീസ് ഇങ്ങനെയാ
മറുപടിഇല്ലാതാക്കൂഹ ഹ കോള്ളാമെടാ... എനിക്കിഷ്ടമായി....
മറുപടിഇല്ലാതാക്കൂചില പ്രയോഗങ്ങൾ ഒക്കെ ഒരുപാട് രസിച്ചു
കൊള്ളാട്ടോ.. ആശംസകൾ..
മറുപടിഇല്ലാതാക്കൂഅപ്പോ പിടിച്ചു പറി തുടങ്ങിയില്ല!,തുടങ്ങാന്‍ പോകുന്നേയുള്ളുവല്ലെ?
മറുപടിഇല്ലാതാക്കൂസംഭവം കൊള്ളാം..അക്ഷരപ്പിശാചുകള്‍ വല്ലാതെ ഉപദ്രവമായുണ്ട്..ശ്രദ്ധിക്കണം..ആശംസകള്‍ .
മറുപടിഇല്ലാതാക്കൂകൊള്ളാം കൊള്ളാം നന്നായി പറഞ്ഞു :)
മറുപടിഇല്ലാതാക്കൂNice narration. Keep it up. Samgathi chirippichu:)
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് .ആശംസകൾ…………
മറുപടിഇല്ലാതാക്കൂനന്നായി പറഞ്ഞു കൊള്ളാം.
മറുപടിഇല്ലാതാക്കൂനന്നായി തല്ലു കൊണ്ടോ..നമ്മുടെ പോലീസല്ലേ ആദ്യം ഇടിയാണ് പിന്നെ ചോദ്യവും..ഗള്‍ഫിലോക്കെ കാണണം ..ബെന്‍സ് കാറിലാണ് കള്ളന്മാരെ കൊണ്ട് പോകുന്നത് കേട്ടാ..ഹ ഹ
മറുപടിഇല്ലാതാക്കൂ@കണ്ണന് | Kannan - അപ്പി പാപം അല്ലെ മികച്ച പ്രയോഗം ഇയിടക്ക് പരിചയപ്പെട്ട ഒരുത്തന്റെ കൈയില്‍ നിന്നും കിട്ടിയതാ
മറുപടിഇല്ലാതാക്കൂ@ആചാര്യന് - രണ്ടു അടി കിട്ടിയാല്‍ എന്താ ബെന്‍സ് കാറില്‍ കയറാമെല്ലോ
മറുപടിഇല്ലാതാക്കൂആശംസകള്..
മറുപടിഇല്ലാതാക്കൂവെറുതെ പേരുദോഷം ഉണ്ടാക്കരുതെ, ബാഗു നോക്കുമ്പോള്‍ മിനിമം ഒരു നല്ല ബാഗ് എങ്കിലും നോക്കട്ണ്ടേ, ഇത് വെറുതെ സ്കൂബി ടെ. അല്ലെങ്കില്‍ മിനിമം ഒരു ലേഡീസ് ബാഗ്.
മറുപടിഇല്ലാതാക്കൂ:-)
നന്നായിട്ടുണ്ട്.ആശംസകള്‍........
മറുപടിഇല്ലാതാക്കൂഹി..ഹി.. ഏമാന്മാരുടെ ഓരൊ അഭ്യാസങ്ങളെ
മറുപടിഇല്ലാതാക്കൂനന്നായി എഴുതി
ആശംസകൾ!
@mottamanoj നന്നായി ഇനി ലേടിസിന്റെ ചെരുപ്പുകൊണ്ട് അടിയൂടെ മേടിച്ചു തരും അല്ലെ
മറുപടിഇല്ലാതാക്കൂvalare nannayittund...thanks for sharing...
മറുപടിഇല്ലാതാക്കൂഒടുവില് അവനു മുട്ടായിയും വെള്ളവും മേടിച്ചു കൊടുത്തു സമധാനിപ്പിച്ചിട്ടും എന്നോട് ദേഷ്യം - അവന്റെ ബാഗ് കൊണ്ട് പോകാന്‍ വന്ന കള്ളനല്ലേ ....ഭഗവാനെ ഇതിലും നല്ലത് ചോറ് പൊതി റെയില്‍വേ പാളത്തില്‍ ഇട്ടതിനുള്ള പെറ്റിയായിരുന്നു.
മറുപടിഇല്ലാതാക്കൂഅപ്പോള് അതാണ് കാര്യം അല്ലെ...
വളരെ നല്ല എഴുത്ത്.
എനിക്ക് തന്റെ ബ്ലോഗ് ഇഷ്ടമായി... ഇനിയും വരാം..
@Vinnie , @കാഴ്ചക്കാരന് , @moideen angadimugar ,@shansiya - പുതിയ വായനക്കാരെ സ്വാഗതം ,
മറുപടിഇല്ലാതാക്കൂഅത് പോലെ ഇവിടെ അഭിപ്രായങ്ങള്‍ പങ്കു വച്ച എല്ലാവര്ക്കും നന്ദി