19 മേയ് 2011

വരവേല്‍പ്പ്



ക്ലോക്കില്‍ മണി ഒമ്പതടിച്ചു , രഞ്ജന് ഇരുപ്പുറയ്ക്കുന്നില്ല  . വല്ലാത്ത മൂകത , ഏകാന്തത അയാളെ ശരിക്കും ഭ്രാന്തു പിടിപ്പിച്ചു . ഒന്ന് രണ്ടു വട്ടം മുന്‍ വശത്ത് ചെന്ന് നോക്കി . അണികളോ , നിവേദനവുമായി വരാറുള്ള ജനങ്ങളോ ആരെങ്കിലുമൊക്കെ മുറ്റത്ത്‌ കാണുമെന്നു അയാള്‍ പ്രതിക്ഷിച്ചു . ആരും ഉണ്ടാവിലെന്ന യാഥാര്‍ത്ഥ്യം രണ്ജനുമറിയാം , പക്ഷെ മനസിനെ പറഞ്ഞു മനസിലാക്കാന്‍ പലപ്പോഴും അയാള്‍ക്ക്‌ കഴിയാറില്ല . ആ ഏകാന്തതയുമായി പൊരുത്തപ്പെടാന്‍ അയാള്‍ ശ്രമിച്ചു .
രണ്ടു മൂന്നു ദിവസത്തെ സംഭവവികാസങ്ങള്‍ കൊണ്ട് സാധാരണ ജനങ്ങള്‍ തന്നില്‍ നിന്നും ഒരുപാട് അകന്നിരിക്കുന്നു .എന്തിനേറെ പറയുന്നു , എന്തിനുമേതിനും കൂടെ നില്‍ക്കുന്ന വിശ്വസ്തരായ പ്രവര്‍ത്തകരെയും കാണുന്നില്ല .
                          ടി-പ്പോയില്‍ കിടന്ന പത്രത്തിന്റെ തലക്കെട്ടിലേക്കു ശ്രദ്ധ പതിഞ്ഞു , അതയാളുടെ മനസിനെ വല്ലാതെ അലോസരപ്പെടുത്തി  " കണ്ടവക്കാരെ അഴിമതി കേസില്‍ മുന്‍ മന്ത്രി രഞ്ജന്‍ മാത്യുവിനെ ഇന്ന് അറസ്റ്റു ചെയ്യും ". ന്യുസ് ചാനലുകള്‍ അയാള്‍ മാറ്റി മാറ്റി ഇട്ടു നോക്കി , തനിക്കനുകൂലമായി ഒരു വാക്ക് ആരെങ്കിലും പറയും എന്നയാള്‍ കരുതി . കൂടെ നിന്നവനും തന്നെ വാഴ്ത്തി സ്തുതിച്ചവനുമൊക്കെ ഇന്ന് തനിക്കെതിരെ കുരമ്പുകള്‍ തൊടുത്തു വിടുന്നു . ടി.വി ഓഫാക്കി അയാള്‍ സോഫയിലേക്ക് ചാഞ്ഞു . ഓര്‍മ്മകളിലേക്ക് ആ ദിവസം കടന്നു വരുന്നു . ജനങ്ങള്‍ രഞ്ജന്‍ മാത്യു എന്നാ യുവ നേതാവിനെ തോളിലേറ്റി നടന്ന ദിവസം ,ഹര്‍ഷാരവങ്ങളോടെ പൂമാലകളോടെ ജനം വരവേറ്റ ദിനം ,   പത്രമാധ്യമങ്ങള്‍ എഴുതിയുണ്ടാക്കിയ പൊന്‍ തൂവലുകളുമായി ജനമനസുകളില്‍ കിരിടവും ചെങ്കോലുമില്ലാതെ  അയാള്‍ നാട് വാണ സമയം . എതിര്‍കക്ഷിക്ക് കെട്ടി വച്ച കാശ് പോലും കിട്ടിയില്ല . അത്രയ്ക്കുണ്ടായിരുന്നു രഞ്ജന് അന്ന് ജനപിന്തുണ . ഓരോ അമ്മമാര് സ്വന്തം മകനെ പോലെ കരുതി . രാഷ്ട്രിയ പിതാമഹന്മാര്‍ മറ്റൊരു ഗാന്ധി എന്ന് വിശേഷിപ്പിച്ചു .
                                 ജീവന് തുല്യം തന്നെ സ്നേഹിച്ച പെണ്‍കുട്ടിയെ ത്വജിച്ചത് ഈ നാടിനും നാട്ടാര്‍ക്കും വേണ്ടിയായിരുന്നു . എന്നിട്ടും ശത്രുക്കള്‍ ചതിക്കുഴിയില്‍ വീഴ്ത്തിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലുമാരുമുണ്ടായിരുന്നില്ല . ഒന്ന് നേരമിരുട്ടി വെളുത്തപ്പോഴേക്കും താന്‍ ആര്‍ക്കും വേണ്ടാത്തവനായി മാറിയിര്ക്കുന്നു , അനാഥനായിരിക്കുന്നു .
വെളിയില്‍ ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം . രഞ്ജന്‍ എഴുനേറ്റു വെളിയിലേക്ക് ചെന്ന് , പോലീസാണ്  .
"അറസ്റ്റു വാറണ്ടുണ്ട്  "
സല്യുട്ട് ചെയ്ത കൈകള്‍ വിലങ്ങണിയിരിക്കുമ്പോഴും രഞ്ജന്‍ നിര്‍വികാരനായി നിന്ന് . വീടിനു ചുറ്റും തന്നെ ക്രൂശിക്കാന്‍ നില്‍ക്കുന്ന തന്റെ പ്രിയപ്പെട്ട ജനതയെ അയാള്‍ നോക്കി . എല്ലാവരുടെയും കണ്ണുകളില്‍ വെറുപ്പും ദേഷ്യവും . അസ്ഭ്യവര്‍ഷവും കൂക്കുവില്കളും ചെരുപ്പ് മാലകലുമായി അവര്‍ രനജനെ വരവേറ്റു . പോലിസ് അവരെ നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടു . ഒരു വിധം രോക്ഷകുലരായ  ജനങ്ങളുടെ ഇടയില്‍ നിന്നും രഞ്ജന്‍മായി ജീപ് വീട്ടുവളപ്പില്‍ നിന്നും പുറത്ത് കടന്നു . കല്ലേറില്‍ ഉണ്ടായ നെറ്റിയിലെ മുറിവില്‍ നിന്നും ചോര വാര്‍ന്നുകൊണ്ടിരുനു . ജീപ്പ് ജങ്ങ്ഷനിലെത്തി , ഒരു നേതാവിനെയും തോളിലേറ്റി ഒരു ജാഥ ആ ജീപ്പ് കടന്നു പോയി ഹര്‍ഷാരവങ്ങളോടെ പൂമാലകളോടെ വരവേറ്റു കൊണ്ട് പോകുന്നു ,  കുറച്ചു നാളത്തേക്ക് വാഴ്ത്തി പാടാനും പിന്നെ ക്രൂശിക്കപ്പെടുവാനും  ഒരാള്‍ കൂടി .  ആ പുതിയ നേതാവിനെ പറ്റി രഞ്ജന്‍ ചിന്തിച്ചില്ല ,  ജയിലില്‍ ചെല്ലുമ്പോള്‍ കിട്ടാന്‍ പോകുന്ന പുതിയ വരവേല്‍പ്പിനെ കുറിച്ചായിരുന്നു അപ്പോള്‍  അയാളുടെ ചിന്തകള്‍ മുഴുവനും