19 മേയ് 2011

വരവേല്‍പ്പ്ക്ലോക്കില്‍ മണി ഒമ്പതടിച്ചു , രഞ്ജന് ഇരുപ്പുറയ്ക്കുന്നില്ല  . വല്ലാത്ത മൂകത , ഏകാന്തത അയാളെ ശരിക്കും ഭ്രാന്തു പിടിപ്പിച്ചു . ഒന്ന് രണ്ടു വട്ടം മുന്‍ വശത്ത് ചെന്ന് നോക്കി . അണികളോ , നിവേദനവുമായി വരാറുള്ള ജനങ്ങളോ ആരെങ്കിലുമൊക്കെ മുറ്റത്ത്‌ കാണുമെന്നു അയാള്‍ പ്രതിക്ഷിച്ചു . ആരും ഉണ്ടാവിലെന്ന യാഥാര്‍ത്ഥ്യം രണ്ജനുമറിയാം , പക്ഷെ മനസിനെ പറഞ്ഞു മനസിലാക്കാന്‍ പലപ്പോഴും അയാള്‍ക്ക്‌ കഴിയാറില്ല . ആ ഏകാന്തതയുമായി പൊരുത്തപ്പെടാന്‍ അയാള്‍ ശ്രമിച്ചു .
രണ്ടു മൂന്നു ദിവസത്തെ സംഭവവികാസങ്ങള്‍ കൊണ്ട് സാധാരണ ജനങ്ങള്‍ തന്നില്‍ നിന്നും ഒരുപാട് അകന്നിരിക്കുന്നു .എന്തിനേറെ പറയുന്നു , എന്തിനുമേതിനും കൂടെ നില്‍ക്കുന്ന വിശ്വസ്തരായ പ്രവര്‍ത്തകരെയും കാണുന്നില്ല .
                          ടി-പ്പോയില്‍ കിടന്ന പത്രത്തിന്റെ തലക്കെട്ടിലേക്കു ശ്രദ്ധ പതിഞ്ഞു , അതയാളുടെ മനസിനെ വല്ലാതെ അലോസരപ്പെടുത്തി  " കണ്ടവക്കാരെ അഴിമതി കേസില്‍ മുന്‍ മന്ത്രി രഞ്ജന്‍ മാത്യുവിനെ ഇന്ന് അറസ്റ്റു ചെയ്യും ". ന്യുസ് ചാനലുകള്‍ അയാള്‍ മാറ്റി മാറ്റി ഇട്ടു നോക്കി , തനിക്കനുകൂലമായി ഒരു വാക്ക് ആരെങ്കിലും പറയും എന്നയാള്‍ കരുതി . കൂടെ നിന്നവനും തന്നെ വാഴ്ത്തി സ്തുതിച്ചവനുമൊക്കെ ഇന്ന് തനിക്കെതിരെ കുരമ്പുകള്‍ തൊടുത്തു വിടുന്നു . ടി.വി ഓഫാക്കി അയാള്‍ സോഫയിലേക്ക് ചാഞ്ഞു . ഓര്‍മ്മകളിലേക്ക് ആ ദിവസം കടന്നു വരുന്നു . ജനങ്ങള്‍ രഞ്ജന്‍ മാത്യു എന്നാ യുവ നേതാവിനെ തോളിലേറ്റി നടന്ന ദിവസം ,ഹര്‍ഷാരവങ്ങളോടെ പൂമാലകളോടെ ജനം വരവേറ്റ ദിനം ,   പത്രമാധ്യമങ്ങള്‍ എഴുതിയുണ്ടാക്കിയ പൊന്‍ തൂവലുകളുമായി ജനമനസുകളില്‍ കിരിടവും ചെങ്കോലുമില്ലാതെ  അയാള്‍ നാട് വാണ സമയം . എതിര്‍കക്ഷിക്ക് കെട്ടി വച്ച കാശ് പോലും കിട്ടിയില്ല . അത്രയ്ക്കുണ്ടായിരുന്നു രഞ്ജന് അന്ന് ജനപിന്തുണ . ഓരോ അമ്മമാര് സ്വന്തം മകനെ പോലെ കരുതി . രാഷ്ട്രിയ പിതാമഹന്മാര്‍ മറ്റൊരു ഗാന്ധി എന്ന് വിശേഷിപ്പിച്ചു .
                                 ജീവന് തുല്യം തന്നെ സ്നേഹിച്ച പെണ്‍കുട്ടിയെ ത്വജിച്ചത് ഈ നാടിനും നാട്ടാര്‍ക്കും വേണ്ടിയായിരുന്നു . എന്നിട്ടും ശത്രുക്കള്‍ ചതിക്കുഴിയില്‍ വീഴ്ത്തിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലുമാരുമുണ്ടായിരുന്നില്ല . ഒന്ന് നേരമിരുട്ടി വെളുത്തപ്പോഴേക്കും താന്‍ ആര്‍ക്കും വേണ്ടാത്തവനായി മാറിയിര്ക്കുന്നു , അനാഥനായിരിക്കുന്നു .
വെളിയില്‍ ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം . രഞ്ജന്‍ എഴുനേറ്റു വെളിയിലേക്ക് ചെന്ന് , പോലീസാണ്  .
"അറസ്റ്റു വാറണ്ടുണ്ട്  "
സല്യുട്ട് ചെയ്ത കൈകള്‍ വിലങ്ങണിയിരിക്കുമ്പോഴും രഞ്ജന്‍ നിര്‍വികാരനായി നിന്ന് . വീടിനു ചുറ്റും തന്നെ ക്രൂശിക്കാന്‍ നില്‍ക്കുന്ന തന്റെ പ്രിയപ്പെട്ട ജനതയെ അയാള്‍ നോക്കി . എല്ലാവരുടെയും കണ്ണുകളില്‍ വെറുപ്പും ദേഷ്യവും . അസ്ഭ്യവര്‍ഷവും കൂക്കുവില്കളും ചെരുപ്പ് മാലകലുമായി അവര്‍ രനജനെ വരവേറ്റു . പോലിസ് അവരെ നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടു . ഒരു വിധം രോക്ഷകുലരായ  ജനങ്ങളുടെ ഇടയില്‍ നിന്നും രഞ്ജന്‍മായി ജീപ് വീട്ടുവളപ്പില്‍ നിന്നും പുറത്ത് കടന്നു . കല്ലേറില്‍ ഉണ്ടായ നെറ്റിയിലെ മുറിവില്‍ നിന്നും ചോര വാര്‍ന്നുകൊണ്ടിരുനു . ജീപ്പ് ജങ്ങ്ഷനിലെത്തി , ഒരു നേതാവിനെയും തോളിലേറ്റി ഒരു ജാഥ ആ ജീപ്പ് കടന്നു പോയി ഹര്‍ഷാരവങ്ങളോടെ പൂമാലകളോടെ വരവേറ്റു കൊണ്ട് പോകുന്നു ,  കുറച്ചു നാളത്തേക്ക് വാഴ്ത്തി പാടാനും പിന്നെ ക്രൂശിക്കപ്പെടുവാനും  ഒരാള്‍ കൂടി .  ആ പുതിയ നേതാവിനെ പറ്റി രഞ്ജന്‍ ചിന്തിച്ചില്ല ,  ജയിലില്‍ ചെല്ലുമ്പോള്‍ കിട്ടാന്‍ പോകുന്ന പുതിയ വരവേല്‍പ്പിനെ കുറിച്ചായിരുന്നു അപ്പോള്‍  അയാളുടെ ചിന്തകള്‍ മുഴുവനും

32 അഭിപ്രായങ്ങൾ:

 1. ഹ..ഹ..കൊള്ളാം....ഭാഷയുണ്ട്. ആശയവും ഭേതം. കുറച്ചൂടെ ശക്തമാക്കാം...

  പാമ്പള്ളി
  www.pampally.com

  മറുപടിഇല്ലാതാക്കൂ
 2. വായിച്ചു, അവതരണ ശൈലി നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. ഓരോ നേതാക്കന്മാരും അറിഞ്ഞിരിക്കേണ്ട കാര്യം. അവസരോചിതമായി.

  മറുപടിഇല്ലാതാക്കൂ
 4. @സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) - എന്റെ മിക്ക കഥകളും ഇങ്ങനെ ആകും , മനസ്സില്‍ വരുന്ന കാര്യങ്ങള്‍ എഴുതി വരുമ്പോള്‍ ശക്തി ചോര്‍ന്നു പോകും . എഴുതി തെളിയാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ്

  മറുപടിഇല്ലാതാക്കൂ
 5. ഒരു സ്ഥാനം കിട്ടീട്ടുവേണം ഒന്നു നന്നായിട്ട് അഴിമതിക്കാൻ.....

  നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 6. sorry, ഒരു കാര്യം വിട്ടു പോയി

  വല്ലാതെ തെളിയരുത് ട്ടോ........... എഴുതിയും, എഴുതാതെയും
  ന്നാ.. പോട്ടേ.................

  മറുപടിഇല്ലാതാക്കൂ
 7. എഴുത്തില്‍ നിന്ന് മനസിലാവുന്നത് നേതാവ്‌ നിരപാധിയാണെന്നാണ് .ചില പൊരുത്തക്കേട് ഉണ്ടോ?.

  മറുപടിഇല്ലാതാക്കൂ
 8. പ്രിയന്‍ ഹഫീസ് പറഞ്ഞതെ പറയാന്‍ ഒള്ളൂ

  മറുപടിഇല്ലാതാക്കൂ
 9. കൊള്ളാ‍ം. ഇനിയും എഴുതൂ, ഇയിനിയും വരാം.

  മറുപടിഇല്ലാതാക്കൂ
 10. കൊള്ളാം..രാഷ്ട്രീയക്കാർ ഇത്രേം പുണ്യാളന്മാരോ?

  മറുപടിഇല്ലാതാക്കൂ
 11. നന്നായി പറഞ്ഞു
  ഒരു തുറന്ന സത്യം, അത് കഥയിലൂടെ പറഞ്ഞപ്പോള്‍ പെട്ടന്ന് മനസ്സിലാകാന്‍ കഴിഞ്ഞു

  മറുപടിഇല്ലാതാക്കൂ
 12. അടുത്ത ഇലക്ഷന്‍ കഴുമ്പോ ശര്യാക്കും. ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 13. @yaachupattam , @തൂവലാൻ ,
  രാഷ്ടിയക്കാര്‍ നിരപരാധികളാണെന്നോ അല്ലെന്നോ ഞാന്‍ പറയുന്നില്ല .... ചില മനുഷരുടെ സ്വഭാവം ചൂണ്ടി കാട്ടുന്നു എന്നെ ഒള്ളു . ചിലരുണ്ട് ആദ്യമൊക്കെ നമ്മളെ കുറിച്ച് പുകഴ്ത്തിയടിക്കും ,ചെറിയ ആരോപണങ്ങളോ മറ്റോ നമ്മുക്കെതിരെ ഉണ്ടാകുമ്പോള്‍ അത് സത്യമെന്നോ നുണയെന്നോ ചിന്തിക്കാതെ നമ്മെ ക്രൂശിക്കാന്‍ വരുന്നവര്‍ . നമ്മളെ കളഞ്ഞു പുതിയ നേതാവിനെ വാഴ്ത്ത്തുന്നവര്‍ ... അതെ ഞാന്‍ ഉദേശിച്ചിട്ടുള്ളൂ ..

  @രമേശ്‌ അരൂര്‍ , കോപിറൈറ്റ് ഉള്ള ബ്ലോഗാ ഞാന്‍ കേസ് കൊടുക്കും :)
  --------------------------------------------------
  ഈ കഥ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 14. രഞ്ജന്‍മാത്യൂ...
  ജയിലില്‍ കിട്ടാന്‍പോകുന്ന വരവേല്‍പ്പിനെക്കുറിച്ചോര്‍ത്ത് താങ്കള്‍
  ബേജാറാകേണ്ട.വി.ഐ.പി ട്രീറ്റ്മെന്റ് തന്നെ കിട്ടും!മാത്രമല്ല
  അടുത്ത തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്യും.അഞ്ചാറ് കേസുകളില്‍ പ്രതിയായാല്‍ ജനപിന്തുണ കൂടുമെന്ന്
  കാലം കാണിച്ചു തന്നില്ലേ?
  ഡി.പി.കെ...കഥ നന്നായി.ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 15. കഥ നന്നായിട്ടുണ്ട്... രസകരമായി എഴുതി..

  മറുപടിഇല്ലാതാക്കൂ
 16. നല്ല ഉള്ളടക്കം ,പറഞ്ഞ രീതി ഒന്നൂടെ മെച്ചപ്പെടുത്തണമായിരുന്നോ
  എന്നൊരു സംശയം , തോന്നിയത് പറഞ്ഞെന്നേയുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 17. കഥ ആവശ്യപെടുന്ന ഭാഷയില്‍ നിന്നും വേറിട്ട്‌ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോയി.. എങ്കിലും ഇഷ്ടമായി ട്ടോ.. തെറ്റുകള്‍ കുറച്ചു ഇനിയും ഇനിയും എഴുതുക.. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 18. നല്ല കഥ. നിക്കിഷ്ടായി..ട്ടോ കുട്ട്യേ..

  മറുപടിഇല്ലാതാക്കൂ
 19. രഞ്ജി പണിക്കരുടെ ചിത്രത്തിന്റെ സ്ക്രീന്‍ തെളിഞ്ഞ പോലെ...
  വ്യക്തമാകുന്ന ലളിതമായ എഴുത്ത്‌ ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 20. hmmm... നിരപരാധികളും ക്രൂശിക്കപെടാറുണ്ട്...!

  മറുപടിഇല്ലാതാക്കൂ
 21. അയാള്‍ നിരപരാധി എങ്കില്‍ ഒരുസെന്റന്‍സിലെങ്കിലും അതുകൂടിവിവരിക്കാമായിരുന്നു...
  കഥയുടെ പൊരുള്‍ മാത്രം പറഞ്ഞുപോയപോലെ..
  കുറച്ചുകൂടിനന്നാക്കാന്‍ താ‍ങ്കള്‍ക്കു കഴിഞ്ഞേനേ..
  ഒത്തിരിയാശംസകള്‍....!!!

  വീണ്ടുംകാണാം...

  മറുപടിഇല്ലാതാക്കൂ
 22. ഈ നേതാവിനെ എനിക്ക് പരിചയമുണ്ടോ എന്നൊരു സംശയം... വെറും സംശയം ആയിരിക്കുമല്ലേ?

  എന്തായാലും നന്നായിട്ടുണ്ട്..

  മറുപടിഇല്ലാതാക്കൂ
 23. നേതാവിന് കാത്തു ഫുള്‍ ടീം അകത്തുണ്ട്, അവിടെ ഒരു കലക്ക് കലക്കും

  മറുപടിഇല്ലാതാക്കൂ
 24. >>കുറച്ചു നാളത്തേക്ക് വാഴ്ത്തി പാടാനും പിന്നെ ക്രൂശിക്കപ്പെടുവാനും ഒരാള്‍ കൂടി <<

  അതാണ് സത്യം !

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 25. Kuttam cheyyathawar kalleriyatte ennu wannaal kalleriyaan oraalu polum undaakilla..Nannaayirikkunnu.. Thudaruka

  മറുപടിഇല്ലാതാക്കൂ