01 ജനുവരി 2012

2012- ല്‍ വായിച്ച ആദ്യ പുസ്തകം "REVOLUTION 2020"


എന്റെ പുതുവര്‍ഷം , എന്റെ 2012 ... തുടങ്ങുന്നത്  "REVOLUTION 2020 " - ല്‍ നിന്നുമാണ് . ലോകം മുഴുവന്‍ , അല്ലെങ്കില്‍ ലോകത്തുള്ള മിക്കവാറും മനുഷ്യരെല്ലാം സ്കോച്ചും വിസ്കിയും ബീയറുമായി പുതു വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഞാന്‍ മാത്രം നിശബ്ദമായി ഒരു നോവല്‍ വായനയില്‍ മുഴുകിയിരിക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു  .


ചേതന്‍ ഭഗത്തിനെ കുറിച്ച് ഒരുപാട് കേട്ടിരുന്നു , അദേഹത്തിന്റെ പുതിയ പുസ്തകം ഇറങ്ങിയെന്നു കേട്ടപ്പോള്‍ മുതല്‍ അതൊരെണ്ണം സ്വന്തമാക്കണം എന്ന ആഗ്രഹിച്ചിരുന്നു ... ഈയിടയ്ക്കാണ് അത് കൈയില്‍ വന്നു ചേര്‍ന്നത്‌ .... ഇറങ്ങി ആറു മാസം ആയതേ ഒള്ളു ... ഇപ്പൊ എന്റെ കൈയില്‍ ഉള്ളത് പത്താമത്തെ എഡിഷന്‍ എന്ന് പറയുമ്പോള്‍ തന്നെ ... അദേഹത്തിന്റെ   മുന്‍കാല   സൃഷ്ടികള്‍ എത്ര മഹത്തരമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ ?.


"ഒരിക്കല്‍ ഇന്ത്യയിലെ ഒരു ചെറിയ ടൌണില്‍ ബുദ്ധിമാന്മാരായ  രണ്ടു പിള്ളാരുണ്ടായിരുന്നു .

ഒരാള്‍ക്ക്‌ തന്റെ ബുദ്ധി ഉപയോഗിച്ച്  പണമുണ്ടാക്കണം ...

ഒരാള്‍ക്ക്‌ തന്റെ ബുദ്ധി ഉപയോഗിച്ച്  വിപ്ലവം സൃഷ്ടിക്കണം ....


പ്രശനം എന്താണെന്ന് വച്ചാല്‍ ഇരുവരും പ്രണയിക്കുന്നത്‌  ഒരു പെണ്‍കുട്ടിയെ തന്നെ "

പുറന്താള്‍ക്കുറിപ്പ്‌  വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു ത്രികോണ പ്രണയ കഥയാണെന്ന് തോന്നുമെങ്കിലും ... അങ്ങനെ ഒറ്റ വാക്കില്‍ പറഞ്ഞു ഈ നോവലിന്റെ മൂല്യം കളയാന്‍ ഞാന്‍ ഉദേഷിക്കുന്നില്ല . കാരണം ഭാരതത്തിലെ അല്ലെങ്കില്‍ ഈ ലോകത്തിലെ തന്നെ  ഇന്നത്തെ ചെറുപ്പക്കാരെ പറ്റി , വിദ്യാഭ്യാസ വ്യവസ്ഥിതിയെ പറ്റി , പ്രണയത്തെ പറ്റി , പണത്തിനു വേണ്ടിയുള്ള ഓട്ടത്തെ പറ്റി , കളങ്കപൂരിതമായ ഓരോ ഇടാപാടുകളെ പറ്റി ... ചുരുക്കി പറഞ്ഞാല്‍ ഇന്നത്തെ നമ്മുടെ ലോകത്തെ പറ്റിയുള്ള കൃത്യമായ ചിത്രം ഈ നോവല്‍ തരുന്നു .... ഒരു നിമിഷം പോലും വായനക്കാരനെ ബോറടിപ്പിക്കാതെ കഥഗതിയോടൊപ്പം സഞ്ചരിക്കാന്‍ നമ്മുക്ക് തോന്നും ... അതാണ്‌ എഴുത്തുകാരന്‍ എന്ന നിലയില്‍ അദേഹത്തിന്റെ ഏറ്റവും നല്ല ഗുണം എന്ന് എനിക്ക് തോന്നുന്നു 
മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ   കഥ , വാരണാസി എന്ന പുണ്ണ്യ പുരാതനമായ നഗരത്തില്‍ തങ്ങളുടെ പ്രണയവും സന്തോഷവും കണ്ടത്താന്‍ ശ്രമിക്കുന്ന മൂന്നു പേര്‍ " ഗോപാല്‍ , രാഘവ് , ആരതി " .എന്നാല്‍ കളങ്ക പൂരിതമായൊരു ചുറ്റുപാടില്‍ അതത്ര എളുപ്പമല്ല , വാരണാസിയില്‍ ഓരോരുത്തരും വരുന്നത് ഗംഗയില്‍ തന്റെ എല്ലാ പാപങ്ങളും കഴുകിക്കളയാനാണ് . അത് കൊണ്ട് തന്നെ വരാണാസി കളങ്കരഹിതമാക്കുക എന്നത് ശ്രമകരമായ  കാര്യമാണ് . ഗോപാല്‍ തന്റെ ലക്ഷ്യത്തിനായി തെറ്റുകള്‍ ചെയ്യുമ്പോള്‍ , രാഘവ് അവയ്ക്കെതിരെ പൊരുതുന്നു  ... ആറു ജയിക്കും എന്നതാണ് നോവല്‍ പറഞ്ഞു തരുന്നത് ...  
തോല്‍വിയുടെയും വിജയത്തിന്റെയും കഥ ... വികാര നിര്‍ഭലമായ കുറെ മുഹുര്‍ത്തങ്ങള്‍ കൊണ്ട് മനോഹരമാണ് അതിന്റെ കഥാഗതി ... ചില സമയത്ത് എന്റെ ജീവിതമാണ് ഈ നോവല്‍ എന്ന് കൂടി എനിക്ക് തോന്നിപ്പോയി .... അത് കൊണ്ട് തന്നെ എനിക്ക് ഈ നോവലില്‍ ഒരു വാചകം എനിക്ക് ഈ ജന്മത്ത് മറക്കാന്‍ കഴിയില്ല " Losers , even if they do not have a brain , have a heart " .


എന്റെ  ജീവിതത്തില്‍ പലപ്പോഴും ഞാന്‍ ഈ വരികള്‍ ചിന്തിച്ചിട്ടുണ്ട് , ഒരാള്‍ തോല്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ ബുദ്ധിയില്ല  , അയാള്‍ ഒരു മണ്ടനാണെന്ന് എല്ലാവരും വിധിയെഴുതും .... ഒരിക്കല്‍ പോലും അയാള്‍ക്ക്‌ വേദനിക്കുന്ന സ്നേഹിക്കാന്‍ കഴിയുന്ന ഒരു മനസുണ്ട് എന്ന് ആരും ചിന്തിക്കാറില്ല ....


അത് മാത്രമല്ല ആദ്യമായാണ്‌ ഒരു ഇംഗ്ലീഷ് നോവല്‍ ഇടവേളകളില്ലാതെ വായിച്ചത് .... രണ്ടാമൂഴവും , ഒരു സങ്കീര്‍ത്തനം  പോലെയും , മയ്യഴിപ്പുഴയുടെ തീരങ്ങളിലും ഒക്കെ വായിച്ചത് പോലെ ...


മറ്റുള്ളവരും ഈ നോവല്‍ വായിക്കണം അല്ലെങ്കില്‍ വായിക്കേണ്ടതാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്ടിടുന്നത്  ..... ..(ഒരു വായനക്കുറിപ്പ്‌ എങ്ങനെ ആവണം എന്ന് എനിക്കറിയില്ല പക്ഷെ മനസ്സില്‍ ഉണ്ടായിരുന്നത് ഒരു വിധം എഴുതിയിട്ടുണ്ട് )