26 ഫെബ്രുവരി 2011

ഒരു വിശ്വസാഹിത്യകാരന്റെ ജനനവും മരണവും

ശാസ്ത്രമേളയുടെ തിരക്കിനിടയിലാണ്  അദ്ധ്യാപകന്‍ ആ കാര്യം പറഞ്ഞത് " കഥ രചന മത്സരത്തിനു പേര് ഉടന്‍ കൊടുക്കുക യുവജനോത്സവം അടുത്താഴ്ചയാണ് "
ഒന്ന് പയറ്റി നോക്കിയാലോ , മറ്റു മത്സരങ്ങളെ പോലെ അല്ല കഥാരചന . എന്ത് ചെയ്താലും അവ വിധികര്‍ത്താക്കള്‍ മാത്രമേ കാണു. അത് മാത്രമല്ല മങ്ങിയ പ്രതിച്ഛായ ഒന്ന് മിനുക്കിയെടുക്കയുമാവാം .അവന്‍ എഴുന്നെറ്റപ്പോള്‍ ക്ലാസ് നിശബ്ദം , എല്ലാവരുടെയും കണ്ണുകളില്‍ അത്ഭുതം . പേര് കൊടുത്തു തിരിച്ചു വന്നിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭുതി . ചുറ്റുമുള്ളവരുടെ ഉയരം കുറയുകയാണോ ? അതോ ഏതാണ്ടെ ഉയരം കൂടുകയോ ? ഇതാ ഒരു വിശ്വസാഹിത്യകാരന്‍ ജനിക്കുകയായി , ആശയത്രിവിക്രമന്‍ , കാല്പനികത നിറഞ്ഞൊഴുകുന്ന ഭൂപ്രകൃതിയുടെ ഉടയോന്‍ . മനസ്സില്‍ തന്നെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ഒരു കൊട്ടാരം കെട്ടാന്‍ അവന്‍ വാക്കുകള്‍ പരതി.ആതിരയുടെയും , ലക്ഷ്മിയുടെയും വന്ദനയുടെയും കണ്ണുകളില്‍ ബഹുമാനമോ ? അതിനുമപ്പുറമോ ?
ഛെ ! കഥാപാത്രത്തിന്റെ പേര് പറഞ്ഞില്ലലോ , മ് മ് ........ ബാലു . നമുക്കിവന്‍ ബാലു എന്ന് വിളിക്കാം .ബാലു തലയുയര്‍ത്തി പിടിച്ചു അല്പം പുച്ഛത്തോടെ ച്ചുട്ടുമിരുന്നവരെ നോക്കി . വീട്ടിലെത്തുന്നിടം വരെ അങ്ങനെ തന്നെ ശ്വാസം പിടിച്ചിരുന്നു .
" അമ്മെ ഞാന്‍ കഥരച്ചനയ്ക്ക് പേര് നല്‍കി "
" നീ എന്തേലും ചെയ് , നിക്കറും യുണിഫോമും അഴിച്ചു വാലെകോലെ ഇടാതെ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്ക് "
ശ്ശെടാ , ഈ നാട്ടിലെ ജനങ്ങള്‍ മൊത്തം ഇങ്ങനെ ആണെല്ലോ . ഒരു എഴുത്തുകാരന് എന്തെങ്കിലും മതിപ്പുണ്ടോ എന്ന് നോക്കണേ . ഒരിക്കല്‍ ഈ നാട് എന്നെ തിരിച്ചറിയും .പിന്നെയും എന്തൊക്കെയോ പിരുപിരുത്ത് കൊണ്ട് മുറിയിലേക്ക് നടന്നു .
...............................................................................
യുവജനോത്സവം അടുക്കുന്തോറും മനസിന്‌ വല്ലാത്ത വിമ്മിഷ്ടം , ഒരു പിരിമുറുക്കം . ഒരുമാതിരി പരീക്ഷയെ അഭിമുഖികരിക്കുന്ന പോലെ . കൈയില്‍ കിട്ടിയ പുസ്തകങ്ങള്‍ എല്ലാം ഒന്നൊഴിയാതെ എല്ലാം വായിച്ചു . ചില കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും വരികളും പത്ത് പതിനഞ്ചു തവണ എഴുതി മനപ്പാഠം ആക്കി  . എന്നിട്ടും ഓര്‍മ്മയില്‍ നില്‍ക്കാത്തവ ഒരു തുണ്ട് കടലാസ്സിലേക്ക് പകര്‍ത്തിയാലോ  എന്ന്   വരെ ചിന്തിച്ചു . ഒടുവില്‍ ആ സുദിനം സമാഗതമായി , ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വിശ്വസാഹിത്യകാരന്‍ , ആശയത്രി ....ആശയത്രി ... ഛെ മറന്നു .. ആ പോട്ടെ ആ മഹാ പ്രസ്ഥാനം ജന്മം കൊള്ളുകയായി . ബാലു മത്സരം നടക്കുന്ന ക്ലാസ് മുറിയില്‍ ചെന്നിരുന്നു, തൊട്ടപ്പുറത്തെ ബഞ്ചില്‍ വിഷ്ണു ഇരിക്കുന്നു . ഇവന് വല്ല വാര്‍ക്കപണിക്കും പോക്കുടെ എന്നോട് മത്സരിക്കാന്‍ വന്നിരിക്കുന്നു ഹും .
അധ്യാപാന്‍ വന്നു വിഷയം പറഞ്ഞു " മരുഭുമിയിലെ യാത്രക്കാര്‍ " വിഷയം പറഞ്ഞതും ബാലു പേനയുമായി മുന്നോട്ടഞ്ഞു പേപ്പറില്‍ 'ഒ' എന്നെഴുതി പിന്നെ നിവര്‍ന്നിരുന്നു ആലോചിച്ചു " മരുഭുമി , യാത്രക്കാര്‍.... വായിച്ച കഥകളില്‍ ഒന്നും മരുഭുമി പസ്ച്ചത്തലമാവിന്നല്ലലോ . എന്തിനാണ് ഞാന്‍ 'ഒ ' എന്നെഴുതിയത് . ഈശ്വര ഞാനെന്തു ചെയും എന്തെഴുതും " ബാലു നഖം കടിച്ചു കൊണ്ട് ചുറ്റും നോക്കി , എല്ലാവരും എഴുതി തുടങ്ങി . വിഷ്ണുവിന്റെ പേപ്പറില്‍ ആശയ പ്രളയം ആണെന്ന് തോന്നുന്നു . ഒന്നെത്തി നോക്കിയാലോ , അതാ സാറ് നോക്കുന്നു . ബാലു ബദ്ധപെട്ടു ഒന്ന് ചിരിച്ചു . മനപ്പാഠം ആക്കിയ  വാക്കുകളും വരികളും ഒന്നും ഓര്‍മ്മവരുന്നില്ല . ഒന്നുമെഴുതാതെ പേപ്പര്‍ തിരിച്ചു കൊടുത്താല്‍ സാറ് തെറി വിളിക്കും , നാണം കെടും .
വളരെ നേരം ഒഴിഞ്ഞ പേപ്പറുമായി ബാലു ഇരുന്നു ഇനിയെന്താണ് വഴി . ഒടുവിലൊരു വഴി തുറന്നു കിട്ടി . തലേന്ന് കണ്ട ഏതോ സിനിമയുടെ കഥ ഒരു തുടര്ച്ചയുമില്ലാതെ എഴുതിപ്പിടിപ്പിച്ചു  പേപ്പര്‍ തിരിച്ചു കൊടുത്തപ്പോള്‍ കൈ വിറച്ചു . സാര്‍ സംശയത്തോടെ അവനെ നോക്കി . അത് കണ്ടിട്ടും കാണാത്തെ പോലെ അവന്‍ നടന്നു . വെളിയിളിരങ്ങിയപ്പോഴേക്കും അവന്‍ വിയര്‍ത്തു കുളിച്ചിരുന്നു . ആ വിയര്‍പ്പില്‍ ഒരു വിശ്വസാഹിത്യകാരന്റെ മുഖംമൂടി ഒലിച്ചു പോകുന്നത് പക്ഷെ ആരും ശ്രദ്ധിച്ചില്ലാ.
(ലേബല്‍ : ബാലുവും ഞാനുമായി എന്തേലും സമാനതകളുണ്ടെങ്കില്‍ അത് യാദ്രിചികം മാത്രം )

19 അഭിപ്രായങ്ങൾ:

  1. ദാ എനിക്കും സാമ്യം ഉണ്ട് ബാലുവുമായി... ഹാ ഹാ... ഡാ നല്ല രചന..

    മറുപടിഇല്ലാതാക്കൂ
  2. Deepu kutta.. Ith kadhayallalo.. Anubhavamalle! Nannayittund ketto.. Nalla flow und vayikkan

    മറുപടിഇല്ലാതാക്കൂ
  3. ഇതാണെന്റെ ആദ്യ കഥ , ഇത് ആദ്യമായി വായിച്ചു കേള്‍പ്പിച്ചത് അമ്മയെ ആണ് . അത് രസകരമായ ഒരു സംഭവമാണ് . അത് വേറൊരു പോസ്റ്റ്‌ ആയി പ്രതിക്ഷിക്കാം

    മറുപടിഇല്ലാതാക്കൂ
  4. ദീപു കൊള്ളാം ആദ്യത്തെ കഥ ആയത് കൊണ്ട് ക്ഷമിച്ചു.. ഹി ഹി നല്ല അവതരണം.ഇഷ്ട്ടപെട്ടു.ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാവാം.. എനിക്ക് പോലും..ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  5. ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ ..നന്നായിരുന്നു ആദ്യം ആയത് കൊണ്ട് ചില പോരായ്മകള്‍ എഴുതി എഴുതി തെളിയും ...

    മറുപടിഇല്ലാതാക്കൂ
  6. ഞാന്‍ വിചാരിച്ചു “ഒ” എന്നെഴുതിയത് ഒട്ടകം എന്നെഴുതാനാവുമെന്നു.ഒട്ടകവും മരുഭൂമിയിലെ യാത്രക്കാരാണല്ലോ?

    മറുപടിഇല്ലാതാക്കൂ
  7. @ Mohamedkutty മുഹമ്മദുകുട്ടി
    ഒരിടത്തൊരിടത്ത് , എന്ന് ഒരിക്കല്‍ എന്ന് ആവാം

    മറുപടിഇല്ലാതാക്കൂ
  8. ദീപു, താന്‍ ആളൊരു പു... പു... ,ഛെ മറന്നു പോയി.. എന്തെങ്കിലും ആവട്ടെ, അങ്ങിനെയുള്ള ഒരു സംഭവമാണ്.
    നന്നായി.. ട്ടോ.

    മറുപടിഇല്ലാതാക്കൂ
  9. ഞാനുമായും സാമ്യമുണ്ട്... പക്ഷെ ഞാന്‍ കവിതയിലാണ് കൈ വെക്കാറ്...

    മറുപടിഇല്ലാതാക്കൂ
  10. എടാ ടി പി കെ ..
    സത്യം പറഞ്ഞോ ഇത് നിന്റെ അനുഭവമല്ലേ ?

    മറുപടിഇല്ലാതാക്കൂ
  11. @ ismail chemmad
    ഇക്ക ആയതു കൊണ്ട് പറയുവാ , ഇതില്‍ സ്വല്പം എന്റെ തന്നെ അനുഭവമാ . അല്പം എരിവും പുളിയും ചേര്‍ത്ത് ഒന്നലക്കിയതാ ....

    മറുപടിഇല്ലാതാക്കൂ
  12. പ്രിയ ഡി.പി.കെ, നന്നായിട്ടുണ്ട് എഴുത്ത്.. കൂടുതല്‍ നന്നായി എഴുതാന്‍ എല്ലാ ആശംസകളും..

    മറുപടിഇല്ലാതാക്കൂ
  13. അപ്പോൾ അങ്ങനെയാണ്‌ ഈ സാഹിത്യകാരൻ ഉണ്ടായതല്ലെ?

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  14. നാളെ എന്റെ ജീവചരിത്രം എഴുതന്നവര്‍ക്ക് .. എളുപ്പമാവട്ടെ എന്ന് കരുതി എഴുതിയതാ :)

    മറുപടിഇല്ലാതാക്കൂ
  15. നന്നായിട്ടുണ്ട് . ആസ്വദിച്ചു .
    ഈ ബാലുവിനെ പല പ്രാവശ്യം കണ്ടിട്ടുണ്ടല്ലോ !
    ഇങ്ങനെ തന്നെയാണോ എല്ലാ വിശ്യ സാഹിത്യകാരന്മാരും ജനിക്കുന്നത് ?
    എന്തായാലും ഭാവിയുണ്ട് , രണ്ടുപേര്‍ക്കും

    മറുപടിഇല്ലാതാക്കൂ