02 ഏപ്രിൽ 2011

ജയ് ഹനുമാനും ശക്തിമാനും പിന്നെ സച്ചിനും

ഈ തലക്കെട്ട്‌ തന്നെ ധാരാളം നിങ്ങളെ ആ കാലത്തേക്ക് കൊണ്ട് പോകാന്‍ . എന്റെ സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുന്‍പേ , ഞങ്ങള്‍ പത്തിരുപതോളം പിള്ളാരുണ്ടായിരുന്നു . അതില്‍ ഏറ്റവും ചെറിയ കുട്ടികള്‍ ഞങ്ങള്‍ രണ്ടു പേര്‍ .
 സച്ചിന്റെ കളിയും കണ്ടു , ഓലമടല് വെട്ടിയുണ്ടാക്കിയ ബാറ്റിനു മുകളില്‍ M.R.F എന്നും എഴുതി രാവിലെയിറങ്ങും . ഉച്ചയ്ക്ക് ചോറാകുമ്പോള്‍  അമ്മ വിളി തുടങ്ങും , അത്  മിക്കവാറും എനിക്ക് ബാറ്റിങ്ങിന് അവസരമാകുമ്പോഴാകും . മിക്കപ്പോഴും രണ്ടു രണ്ടാരയാകും ചോറുണ്ണാന്‍ , ചെറിയ കുട്ടി ആയതു കൊണ്ട് ഇപ്പോഴും അവസാന ബാറ്റ്സ്മാന്‍ ഞാനാകും . ഞാന്‍ ബാറ്റു ചെയ്യുമ്പോള്‍ ചേട്ടന്മാര്‍ പതുക്കെയാണ് ബൌള്‍ ചെയ്യുന്നത് , അത് മാത്രമോ എനിക്ക് ഒരു റണ്ണറും ഉണ്ടാകും .

വമ്പനടികള്‍ പലപ്പോഴും താഴെ വീട്ടിലെ ഓടോ , അങ്ങേ വീട്ടിലെ ജനലോ പൊട്ടിച്ചിരിക്കും , പിന്നെയൊരു നെട്ടോട്ടമായിരിക്കും  . അല്പ സമയത്തേക്ക് അവിടെ ഒരാളനക്കവും കാണില്ല . വീണ്ടും ശക്തമായി തിരിച്ചു വരും . റബറിന്റെ ചില്ലുകള്‍ പലപ്പോഴും തല്ലിത്തകര്‍ക്കും , അമ്മുമ്മ പള്ള് പറഞ്ഞു കൊണ്ട് ഓടി വരും .
വൈകിട്ട് അഞ്ചു അഞ്ചരയോടെ തിരികെ വീട്ടിലെത്തുമ്പോള്‍ വിയര്‍ത്തു കുളിച്ചിരിക്കും , ദേഹത്ത് എവിടയെങ്കിലും മുറിവോ ചതവോ ഉറപ്പു . ഒരു കാലത്ത്  കൂട്ടത്തില്‍  എന്റെ കൈയില്‍ ആയിരുന്നു ഏറ്റവും നല്ല ബാറ്റുണ്ടായിരുന്നത് . ഒരു വട്ട മരം വെട്ടിയപ്പോള്‍ അച്ഛന്‍ അത് കൊണ്ട് ഉണ്ടാക്കി തന്നത് . എമണ്ടന്‍ ഒരെണ്ണം , അത് കൊണ്ട് ഒന്ന് തൊട്ടാല്‍ മതി ബോള്‍ ബൌണ്ടറി കടക്കും .
കൊയ്ത്തു കഴിഞ്ഞ സമയം ആണെങ്കില്‍ വയലായിരിക്കും ഞങ്ങളുടെ പ്ലേ ഗ്രൌണ്ട് .ഞങ്ങളെ പേടിച്ചു ചില വീട്ടുകാര്‍ വയലില്‍ പശുവിനെ കൊണ്ട് കെട്ടുമായിരുന്നു . ബോളെടുക്കാന്‍ ചെന്ന് പുളവനും തവളയും യഥേഷ്ടം വിഹരിക്കുന്ന തോട്ടില്‍ മുങ്ങിയത് മറ്റൊരോര്‍മ്മ .

            അക്കാലത്ത് ആരാധനയോടെ കണ്ടിരുന്ന ഒരുപാട് അമാനുഷ്യകരുണ്ട്‌  . ശനിയാഴ്ച വൈകുന്നേരങ്ങളില്‍ എത്തുന്ന ജയ് ഹനുമാനും , ഞായറാഴ്ച ഉച്ചകളില്‍ എത്തുന്ന ശക്തിമാനും അവയില്‍ പ്രമുഖര്‍ . ശനിയാഴ്ച രാത്രിയില്‍ ജയ് ഹനുമാന്‍ കാണാന്‍ ഞാനും ചേച്ചിയും അങ്ങേ വീട്ടിലേക്കു ഒരോട്ടമാണ്  , അമ്മുമ്മയാണ് മിക്കവാറും ഞങ്ങളെ തിരികെ കൊണ്ട് വിടുക . ജയ് ഹനുമാന്‍ കാണാന്‍ കൂപ്പുകൈയോടെ അമ്മുമ്മ  ഇരിക്കുന്നത് ഒരിക്കലും മായാത്ത ഓര്‍മ്മ . ഇപ്പോഴും ബ്രിട്ടാനിയയുടെ പരസ്യം കാണുമ്പോള്‍ ജയ് ഹനുമാന്‍ ഓര്‍മ്മ വരും .
ശക്തിമാന്‍ കണ്ടു മുകളിലേക്ക് കൈയുയര്‍ത്തി പിടിച്ചു ഒരു കറക്കമാണ് ..... പിന്നെ ശക്തിമാന്‍ ആയിക്കഴിഞ്ഞു .
മായാവിയും , കപീഷും , കാലിയയും,ഡിങ്കനും , നമ്പോലനുമോക്കെയാണ് മറ്റുള്ള അമാനുഷ്യകര്‍ .

കൂടെ കളിക്കാനുണ്ടായിരുന്ന ചേട്ടന്മാര്‍ പലരും ഉപരിപറനത്തിനു പലയിടത്തായി ചേക്കേറിയപ്പോഴാണ്  ഞാന്‍ ടി.വിക്കും കമ്പ്യുട്ടറിനും മുന്നിലേക്ക്‌ ഞാന്‍ ചുരങ്ങിയത്.

ഒരു വേനല്‍ക്കാലം കൂടി വന്നെത്തിയിരിക്കുന്നു , സ്വന്തം വീടിന്റെ മുറ്റത്തുകൂടി ഇറങ്ങി കളിക്കുന്ന പിള്ളാരെ ഇന്ന് ഇവിടെ കാണാനില്ല . ഇനിയൊരിക്കല്‍ കൂടി കാണാന്‍ കഴിയുമോ  അത് പോലുള്ള ഒരു വേനല്‍ക്കാലം അറിയില്ല .


 സച്ചിനില്‍ തുടങ്ങിയതാണ്‌ ഓര്‍മ്മകള്‍ ഒരൊഴുക്കു പോലെ എന്തൊക്കയോ കടന്നു വന്നു ..... കാട് കയറിയെങ്കില്‍ ക്ഷമിക്കുക

15 അഭിപ്രായങ്ങൾ:

 1. ബാല്യ കാല ഓര്‍മ്മകള്‍ നന്നായിട്ടുണ്ട് ...ദീപക്‌ ...

  മറുപടിഇല്ലാതാക്കൂ
 2. നന്നായിട്ടുണ്ട് ദീപക്‌ .. രസകരമായി എഴുതി..

  മറുപടിഇല്ലാതാക്കൂ
 3. എന്റെ ബാല്യം ഈ കാലത്തിലും കുറെ അപ്പുറമായിരുന്നു...നന്നായി പറഞ്ഞു ദീപു ...

  മറുപടിഇല്ലാതാക്കൂ
 4. നന്നായി എഴുതി ........ പഴയത് ഓര്‍മിക്കാനും ഒരു രസമല്ലേ ?.... ,, നല്ല പോസ്റ്റ്‌ ..

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാം ഇപ്പറഞ്ഞ കഥാപാത്രങ്ങളിലോക്കെ ഒരുപാട് ഞാനും ജീവിച്ചിരുന്നു.. :)

  മറുപടിഇല്ലാതാക്കൂ
 6. സോറി ശക്തിമാന്‍.. ഈ ഡയലോഗ് ആണു മനസ്സില്‍ വരിക ശക്തിമാന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍.. ഒരു ഉപദേശിയുടെ റോള്‍ കൂടെ ശക്തിമാനുണ്ടായിരുന്നു...

  മറുപടിഇല്ലാതാക്കൂ
 7. nannaayi ezhuthi....pinneyum onnundaayirunnu tippu sulthaan ..athum oru nalla kaazchayaanu nalkiyathu enthey

  മറുപടിഇല്ലാതാക്കൂ
 8. @ആചാര്യന്‍- അതെ എന്റെ മങ്ങിയ ഓര്‍മ്മകളില്‍ ഒന്നാണ് ...... അല്‍പ സ്വല്പമേ അതില്‍ ഓര്‍മ്മ വരുന്നുള്ളൂ

  മറുപടിഇല്ലാതാക്കൂ
 9. പ്രിയ ദീപൂ,
  കുട്ടിക്കാലത്തെ ഓര്‍മ്മപ്പച്ചപ്പുകളുടെ നനുപ്പും തണുപ്പും ഒരിക്കല്‍ക്കൂടി
  അനുഭവിക്കാന്‍ കഴിഞ്ഞു.നല്ലൊരു പോസ്റ്റ്!

  മറുപടിഇല്ലാതാക്കൂ
 10. നന്നായി.
  പണ്ട് എന്‍റെ വെട്ടിലും ഏറ്റവും കൂടുതല്‍ ചിലവുള്ള വസ്തു BAND AID ആയിരുന്നു, ദിവസേന ഒരു മുറിവ് എന്നതായിരുന്നു ശീലം.

  മറുപടിഇല്ലാതാക്കൂ
 11. ഓര്‍മ്മകള്‍ക്കെന്നും മധുരമല്ലേ... ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല എന്നറിയാം, അതാണ് ഓര്‍മ്മകള്‍ക്കിത്ര മധുരം...

  മറുപടിഇല്ലാതാക്കൂ
 12. അജ്ഞാതന്‍2011, ഏപ്രിൽ 6 11:32 AM

  Ormakalunarthunna post... :)

  regards
  http://jenithakavisheshangal.blogspot.com/

  മറുപടിഇല്ലാതാക്കൂ
 13. മധുരിക്കുന്നു ഓർമ്മകൽ അല്ലെ..നന്ന്യിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ