29 ഏപ്രിൽ 2011

അമ്മ പറഞ്ഞു തന്ന ആനക്കഥ




ഒരു  ബ്ലോഗ്‌  പോസ്റ്റിനു  വിഷയം   ചികഞ്ഞു ബാല്യകാല ഓര്‍മ്മകള്‍ വാരിവലിചിട്ടപ്പോഴാണ് ചില നനുത്ത ഓര്‍മ്മകളും ആ കഥയും അവിടെ  പൊടീ പിടിച്ചു കിടക്കുന്നത് കണ്ടത് .
                   എന്റെ അമ്മ വീട് പത്തനംതിട്ടയിലെ കോന്നിയിലാണ് . അച്ഛന്‍കോവിലാറിന്റെ  തീരത്താണ് എന്ന് വേണമെങ്കില്‍ പറയാം . വീട്ടില്‍ നിന്നും പത്തടി നടന്നാല്‍ മതി , ആറ്റിലെത്താന്‍  . ആറിനക്കാരെ പുതിയകാവ് ദേവിക്ഷേത്രം . കുളിക്കാനും നനയ്ക്കാനും അമ്പലത്തില്‍ പോകാനുമായി ഒരുപാട് പേര്‍ വീടിനു മുമ്പിലുടെ  പോകാറുണ്ട്  . കോന്നി ആനക്കൂട്ടില്‍ നിന്നും പണ്ട്  സ്ഥിരമായി ആനകളെ കുളിപ്പിക്കാന്‍ ആ കടവിലാണ്  കൊണ്ട് വരുന്നത്  .
               അവിടുത്തെ  വീടിന്റെ മുമ്പില്‍  ഒരു സര്‍വ്വേ  കല്ലും  പഞ്ചായത്ത് വക പൈപ്പും ഉണ്ട് . ആ സര്‍വ്വേക്കലും ഞാനുമായി എന്തോ ആത്മബന്ധമുണ്ട് , കാരണം ( ചേച്ചിമാര് പറഞ്ഞു കേട്ട അറിവാണെ  )  അന്നെനിക്ക്  വയസു ഒന്ന് . അമ്മ കോന്നി പി .എസ .വി .പി .എം  സ്കൂളിലെ  മലയാള  അധ്യാപിക  . രാവിലെ  അമ്മ സ്കൂളില്‍  പോകുന്നിടം  വരെ  എന്നെ പോലെ ഒരു മര്യാദക്കാരന്‍  ആ പ്രദേശത്ത് വേറെ ആരും കാണില്ല   . അമ്മ സ്കൂളിലേക്ക്  ഇറങ്ങുന്നതോടെ  എന്റെ  നിലവിളി  അതിരുകള്‍  ലങ്ഘിച്ചു  പൊന്തുകയാണ്  . അമ്മുമ്മ  , വല്യമ്മ (അമ്മയുടെ  ചേച്ചി  ), വല്യമ്മയുടെ മക്കളായ  അജി  ചേച്ചി  ജിജി ചേച്ചി  , എന്റെ നേര്‍  പെങ്ങള്‍  വീണ  .... എന്നിങ്ങനെ  ഒരു നീണ്ട  പെണ്‍പട  തന്നെ  പഠിച്ച  പണി  പതിനെട്ടും  നോക്കും  . ഞാനുണ്ടോ  വിട്ടു  കൊടുക്കുന്നു  ഒന്നരക്കട്ട  , രണ്ടരക്കട്ട  നിലവിളിയുടെ  സംഗതി  കൂട്ടിക്കൊന്ടെയിരിക്കും  . ഒടുവില്‍  അവര്‍ പത്തൊന്പതാമെത്തെ അടവെടുക്കും , എന്നെയും എടുത്തു കൊണ്ട് ആ സര്‍വ്വേ കല്ലിനടുത്തുക്കെ ഓടും . എന്തോ ആ സര്‍വ്വേക്കല്ലില്‍ എന്നെ പ്രതിഷ്ടിച്ചു കഴിയുമ്പോള്‍ സ്വിച്ചിട്ടപോലെ ഞാന്‍ ശാന്തനാവും . വഴിപോക്കരെ കാണാം എന്നുള്ളത് കൊണ്ടോ , നല്ല കാറ്റ് എല്ലക്കുന്നത് കൊണ്ടോ മറ്റോ ആയിരിക്കണം ഞാന്‍ ശാന്തനാകുന്നത് .


                 ആ പ്രദേശവുമായി ബന്ധപ്പെട്ടു മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരോര്‍മ്മ അമ്മ പറഞ്ഞു തന്നിട്ടുള്ള ഒരു സംഭവകഥയാണ് , ഒരു ആനക്കഥ .
    എന്നും കോന്നി ആനക്കൂട്ടില്‍ നിന്നും ആനകളെ കുളിപ്പിക്കാന്‍ ആ  വഴി കൊണ്ട് പോകും .വീടിനു മുമ്പിലുള്ള പഞ്ചായത്ത് പൈപ്പില്‍ നിന്നും വരിവരിയായി വെള്ളം കുടിച്ചിട്ട് ആറ്റിലേക്ക് നടക്കും. അക്കാലത്ത് പ്രശസ്തരായ രണ്ടു ആനകളുണ്ട് അവിടെ അയ്യപ്പനും മേനകയും .സ്ഥിരമായി അയ്യപ്പനാണ് ആദ്യം വെള്ളം  കുടിക്കാറ   . 
                                         ഒരു ദിവസം അമ്മ വീടിന്റെ ഉമ്മറപ്പടിയിലിരുന്നു വല്യമ്മയുടെ മോളെ കളിപ്പിച്ച്ചുകൊണ്ടിരിക്കുന്നു .എന്നത്തെയും പോലെ അന്നും ആനകള്‍ കുളിക്കാന്‍ വന്നു പക്ഷെ അയ്യപ്പന് മുമ്പേ മേനക വള്ളം കുടിച്ചു . അയ്യപ്പന് അത് അത്ര പിടിച്ചില്ലാ . അയ്യപ്പന്‍ കൊമ്പു കൊണ്ട് മേനകയെ തള്ളി മാറ്റി . കൊമ്പു വയറു തുളച്ചു കയറി , ലോകം നടുങ്ങുമാര് ചിന്നം വിളിച്ചു കൊണ്ട് അത് ആറ്റിലെക്കോടി  . ഓടുമ്പോള്‍ വയറ്റില്‍ നിന്നും കൊടലും പണ്ടവും വഴിയിലേക്ക് തെറിച്ചു വീണുകൊണ്ടിരുന്നു . ഒരു നിമിഷത്തെ അങ്കലാപ്പിനു ശേഷം അമ്മ കുഞ്ഞിനെയുമെടുത്ത് അകത്തു കയറി കതകടച്ചു , ജനാലയിലുടെ പുറത്തേക്ക് നോക്കി . മേനകയുടെ ചിന്നംവിളി അപ്പോഴും ഉയര്‍ന്നു കേട്ട് കൊണ്ടിരുന്നു .
" അവന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല , തല കൊണ്ട് ഒന്ന് തെള്ളി മാറ്റണം എന്നെ ഉദെശിച്ചോള്ളൂ" അമ്മ എടുത്തെടുത്ത് പറയും .
പാപ്പാന്മാര്‍ കുത്ത് കൊണ്ടോടിയ മേനകയുടെ പിറകെ ഓടിയിട്ടും , അറിയാതെ ചെയ്തോരപരധത്ത്തിന്റെ കുറ്റബോധം കൊണ്ടോ എന്തോ അയ്യപ്പന്‍ ആ പൈപ്പിനടുത്ത് തന്നെ നിന്നു  , പാപ്പാന്മാര്‍ തിരിച്ചു കൊണ്ട് പോകുന്നിടം വരെ . കൊടലും പണ്ടവും വാരിക്കൂട്ടി തയിച്ച്ചു ഒരുപാട് ശ്രിശ്രുഷകള്‍ നടത്ത്തിയന്കിലും ഫലം കണ്ടില്ല , മേനക മരിച്ചു . അറിയാതെ പറ്റിയ അപരാധത്തിന്  കുറ്റബോധം കൊണ്ട് ആ പൈപ്പിന്‍ ചുവട്ടില്‍ നില്‍ക്കുന്ന അയ്യപ്പനും ചിന്നം വിളിച്ചു കൊണ്ട് മരണവേദനയോടെ ഓടിയ മേനകയും മനസ്സില്‍ മായാതെ നില്‍ക്കുന്നു .
അടുത്തിടയ്ക്ക് ആ കഥ ഒന്നുടെ പറഞ്ഞു തരാന്‍ അമ്മയോട് പറഞ്ഞു . ആനയുടെ ഓരോ ചലനവും അതുപോലെ അഭിനയിച്ചു അമ്മ പറഞ്ഞു തന്നു . ആദ്യമായി കേട്ടപ്പോഴുണ്ടായ അതെ  കൌതുകം എനിക്കും . എന്നത്തയും പോലെ അന്നും ആ കഥ കേട്ട് എന്റെ കണ്ണ് നിറഞ്ഞു . അമ്മ കഥ പറയുന്ന രീതിയോ അതോ അയ്യപ്പന്‍ എന്നാ ആനയുടെ നിഷ്കളങ്കതയോ അതിനു കാരണം ഇന്നും എനിക്കറിയില്ല .

19 അഭിപ്രായങ്ങൾ:

  1. ഈ ഓര്‍മ്മകള്‍ കൊള്ളാട്ടോ...

    മറുപടിഇല്ലാതാക്കൂ
  2. സങ്കടപ്പെടുത്തിയ ആനക്കഥ. പഴയ അനുഭവങ്ങള്‍ നന്നായി പങ്കു വെച്ചു.പല കാര്യങ്ങള്‍ ഒന്നിച്ചു പറയാതെ ഏതെങ്കിലും ഒന്നില്‍ കേന്ദ്രീകരിച്ചു പറയാന്‍ ശ്രമിക്കുക. പിന്നെ ഫോണ്ടിന്റെ വലിപ്പം അല്പം കൂട്ടിയാല്‍ നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  3. @Mohamedkutty മുഹമ്മദുകുട്ടി - ആ പ്രദേശത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നാ രീതിയില്‍ എഴുതി എന്നെ ഒള്ളു , പക്ഷെ ഇപ്പൊ എനിക്കത്തിലെ കുഴപ്പം മനസിലായി , ഒഴിവാക്കാന്‍ പറ്റിയ ചില സംഭവങ്ങള്‍ ഒഴിവാക്കി എഡിറ്റ്‌ ചെയ്തിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. മേനക ആദ്യം വെള്ളം കുടിച്ച ദേഷ്യത്തിനു അയ്യപ്പന്‍ കുത്തിയതാവും.കൊള്ളാം ആനക്കഥ.നന്നായി.പിന്നെ ആ സര്‍വ്വെക്കല്ല് കണ്ടിട്ട് അതിനുമുകളില്‍ ഇരിക്കാന്‍ പറ്റുമെന്ന് തോന്നണില്ല.അതിന്റെ ഷേപ് കണ്ടില്ലേ..

    ആശംസകളോടേ

    മറുപടിഇല്ലാതാക്കൂ
  5. @മുല്ല-ആ സര്‍വ്വേ കല്ല്‌ , സംഭവ സ്ഥലത്തെ സര്‍വ്വേ കല്ലല്ല . പടം കിട്ടാഞ്ഞത് കൊണ്ട് ഇട്ടു എന്നെ ഒള്ളു

    മറുപടിഇല്ലാതാക്കൂ
  6. ഏറ്റവും കൂടുതല്‍ പക കൊണ്ട് നടക്കുനതും ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതും ആനയാണ് എന്ന് എവിടെയോ വായിച്ച ഒരമ.

    മറുപടിഇല്ലാതാക്കൂ
  7. ദീപു മോനേ പോസ്റ്റ് നന്നായി,ലാർജ് ഫോണ്ട് ഉപയോഗിച്ചാൽ നന്നായിരിക്കും ട്ടോ. അനുഭവം ഹൃദ്യമായി

    മറുപടിഇല്ലാതാക്കൂ
  8. നല്ല ബാല്യം കൊള്ളാലോ ദീപക്കേ

    മറുപടിഇല്ലാതാക്കൂ
  9. അയ്യപ്പന്‍റെ ആത്മവ്യഥയില്‍ ഞാനും പങ്കുചേരുന്നു.. എന്നോ മരിച്ചുപോയ മേനക എന്ന കൂട്ടുകാരിയുടെ ഓര്‍മകളില്‍ ഞാനും..

    മറുപടിഇല്ലാതാക്കൂ
  10. ഹാത്തി മേരാ സാത്തി എന്നാനെങ്കിലും ഇടഞ്ഞാല്‍ ഹാത്തി ബഡാ ദുഷ്മനുമായി മാറും, ഓര്‍മ്മകള്‍ നന്നായി.

    മറുപടിഇല്ലാതാക്കൂ
  11. ...........ഇപ്പൊ നാട്ടുകാരും . ഞാന്‍ സംത്രിപ്തനാണ്
    ഇത് താങ്കളുടെ പ്രോഫൈലില്‍ കണ്ടതാണ്.
    സംതൃപ്തന്‍ എന്ന് തിരുത്തുമല്ലോ?
    ആനപുരാണം വായിച്ചു. കൊള്ളാം നന്നായിരിക്കുന്നു.വീണ്ടും വരാം

    മറുപടിഇല്ലാതാക്കൂ
  12. അപ്പോള്‍ ഉശാരാകുന്നുണ്ട് കേട്ടാ...ഇനിയും വലിയ ആനക്കാര്യങ്ങള്‍ എഴുതാന്‍ കഴിയട്ടെ എന്തേ

    മറുപടിഇല്ലാതാക്കൂ
  13. @ജനാര്‍ദ്ദനന്‍.സി.എം - പ്രൊഫൈലിലെ തെറ്റ് തിരുത്തി തന്നതിന് വളരെ നന്ദി , തുടര്‍ന്ന് ഇത് പോലയുള്ള അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും പ്രതിക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  14. എനിക്കിഷ്ടമായി ആനക്കഥ. ഇനിയും എഴുതൂ, ആശംസകള്‍ ........സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  15. ഓര്‍മ്മകള്‍....ഓര്‍മ്മകള്‍....പീലി ക്കുട ചൂടി ....

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  16. വളരെ നന്ദിയുണ്ട് സുഹൃത്തുക്കളെ

    മറുപടിഇല്ലാതാക്കൂ
  17. അമ്മ പറഞ്ഞുതന്ന ഈ ആനക്കഥ വളരെ ഇഷ്ടായി.
    എല്ലാ ആശംസകളും...

    മറുപടിഇല്ലാതാക്കൂ
  18. ഇപ്പോഴും ആ സര്‍വേ കല്ലില്‍ തന്നെയാണോ ദീപുവിന്‍റെ ഇരുപ്പ്..?
    പിന്നെ, അയ്യപ്പനും മേനകയും ഒരു നല്ല പാഠമാണ്, നാം ഇപ്പോഴും ജാഗ്രതയിലായിരിക്കണം. എന്നൊരു പാഠം നല്‍കുന്നു നമുക്കീ അനുഭവകഥ.
    കൊള്ളാം.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ