
രണ്ടു മൂന്നു ദിവസത്തെ സംഭവവികാസങ്ങള്‍ കൊണ്ട് സാധാരണ ജനങ്ങള്‍ തന്നില്‍ നിന്നും ഒരുപാട് അകന്നിരിക്കുന്നു .എന്തിനേറെ പറയുന്നു , എന്തിനുമേതിനും കൂടെ നില്ക്കുന്ന വിശ്വസ്തരായ പ്രവര്‍ത്തകരെയും കാണുന്നില്ല .
ടി-പ്പോയില്‍ കിടന്ന പത്രത്തിന്റെ തലക്കെട്ടിലേക്കു ശ്രദ്ധ പതിഞ്ഞു , അതയാളുടെ മനസിനെ വല്ലാതെ അലോസരപ്പെടുത്തി " കണ്ടവക്കാരെ അഴിമതി കേസില്‍ മുന്‍ മന്ത്രി രഞ്ജന്‍ മാത്യുവിനെ ഇന്ന് അറസ്റ്റു ചെയ്യും ". ന്യുസ് ചാനലുകള്‍ അയാള്‍ മാറ്റി മാറ്റി ഇട്ടു നോക്കി , തനിക്കനുകൂലമായി ഒരു വാക്ക് ആരെങ്കിലും പറയും എന്നയാള്‍ കരുതി . കൂടെ നിന്നവനും തന്നെ വാഴ്ത്തി സ്തുതിച്ചവനുമൊക്കെ ഇന്ന് തനിക്കെതിരെ കുരമ്പുകള്‍ തൊടുത്തു വിടുന്നു . ടി.വി ഓഫാക്കി അയാള്‍ സോഫയിലേക്ക് ചാഞ്ഞു . ഓര്‍മ്മകളിലേക്ക് ആ ദിവസം കടന്നു വരുന്നു . ജനങ്ങള്‍ രഞ്ജന്‍ മാത്യു എന്നാ യുവ നേതാവിനെ തോളിലേറ്റി നടന്ന ദിവസം ,ഹര്‍ഷാരവങ്ങളോടെ പൂമാലകളോടെ ജനം വരവേറ്റ ദിനം , പത്രമാധ്യമങ്ങള്‍ എഴുതിയുണ്ടാക്കിയ പൊന്‍ തൂവലുകളുമായി ജനമനസുകളില്‍ കിരിടവും ചെങ്കോലുമില്ലാതെ അയാള്‍ നാട് വാണ സമയം . എതിര്‍കക്ഷിക്ക് കെട്ടി വച്ച കാശ് പോലും കിട്ടിയില്ല . അത്രയ്ക്കുണ്ടായിരുന്നു രഞ്ജന്‍ അന്ന് ജനപിന്തുണ . ഓരോ അമ്മമാര്‍ സ്വന്തം മകനെ പോലെ കരുതി . രാഷ്ട്രിയ പിതാമഹന്മാര് മറ്റൊരു ഗാന്ധി എന്ന് വിശേഷിപ്പിച്ചു .
ജീവന് തുല്യം തന്നെ സ്നേഹിച്ച പെണ്‍കുട്ടിയെ ത്വജിച്ചത് ഈ നാടിനും നാട്ടാര്‍ക്കും വേണ്ടിയായിരുന്നു . എന്നിട്ടും ശത്രുക്കള്‍ ചതിക്കുഴിയില്‍ വീഴ്ത്തിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലുമാരുമുണ്ടായിരുന്നില്ല . ഒന്ന് നേരമിരുട്ടി വെളുത്തപ്പോഴേക്കും താന്‍ ആര്‍ക്കും വേണ്ടാത്തവനായി മാറിയിര്ക്കുന്നു , അനാഥനായിരിക്കുന്നു .
വെളിയില്‍ ഒരു ജീപ്പ് വന്നു നില്ക്കുന്ന ശബ്ദം . രഞ്ജന്‍ എഴുനേറ്റു വെളിയിലേക്ക് ചെന്ന് , പോലീസാണ് .
"അറസ്റ്റു വാറണ്ടുണ്ട് "
