07 ഡിസംബർ 2010

കറണ്ട് സ്റ്റാറ്റസ് - വിവാഹ മോചനം

         തിരക്ക് പിടിച്ച ജോലി കഴിഞ്ഞു വീട്ടിലെത്തിയല് ഡ്രസ്സ്‌ പോലും മാറ്റാതെ നേരെ കമ്പ്യുട്ടറിനു മുന്നിലേക്ക് . മുന്നില്‍ തുറന്ന വരുന്ന വലിയ ജാലകങ്ങള്‍ . സ്വയം മറന്ന അയാള്‍ അതിലേക്കു അലിഞ്ഞു ചേര്‍ന്ന് .സമയം കുറെ കടന്നു പോയി , നാഴിക സൂചി വട്ടം കറങ്ങി .
 അതിനിടയില്‍ അമ്മയും അച്ഛനും ഭാര്യയും എന്തൊക്കെയോ വന്നു പറഞ്ഞു .
ഓര്‍ക്കുട്ടിലും ഫേസ്ബുക്കിലും ബ്ലോഗ്ഗെറിലും അയാള്‍ ഒരേ സമയത്ത് സഞ്ചരിച്ചു . തലകുനിച്ച് , കമ്പ്യുട്ടറിനടുത്ത് പിടിച്ചു  , വിടര്‍ന്ന കണ്ണുകളോടെ കീബോര്‍ഡ് മിഴുവാന്‍ അയാളുടെ കൈവിരലുകള്‍ ഓടി നടന്നു .

 കമ്പ്യുട്ടര്‍യുഗത്തിലെ ഒഴിവാകാന്‍ പറ്റാത്തൊരു അദ്ധ്യായം താനും അവതരിപ്പിക്കുന്നുണ്ട്  എന്ന ചിന്ത ഒരു മിന്നായം പോലെ കടന്നു പോയപ്പോള്‍ അവന്‍ ഒന്ന് പുളകിതനായി . ഓരോ അരമണിക്കൂര്‍ ഇടവിട്ടും ഭാര്യ എന്തോ വന്നു പറയുന്നുണ്ട് , " മ് മ് ...." എന്ന് എല്ലാം മൂളി കേട്ട് അയാള്‍ യുഗ പരിണാമങ്ങളെ കുറിച്ച ഓര്‍ത്ത് സന്തോഷിച്ചു .
 ഫേസ്ബുക്കിലെ കറണ്ട് സ്റ്റാറ്റസും വായിച്ച്, അതിനു കമന്റും നല്‍കി അയാള്‍ അവിടമാകെ ഒന്ന് ചുറ്റിയടിച്ചു .പക്ഷെ കുടുംബ വക്കിലിന്റെ കറണ്ട്  സ്റ്റാറ്റസ് കണ്ട് അയാള്‍ ഒന്ന് ഞെട്ടി . "രഘുവിന്റെ ഭാര്യ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്തു ..."

 ഒരു നിമിഷത്തെ അങ്കലാപ്പിനു ശേഷം അയാള്‍ അതിനു കുസൃതി നിറഞ്ഞ ഒരു കമന്റും പോസ്റ്റ്‌ ചെയ്ത് ബ്ലോഗ്ഗെറിലേക്ക്   കടന്നു

 

6 അഭിപ്രായങ്ങൾ:

  1. ഹല്ല പിന്നെ!
    നമ്മളോടാ കളി!!?

    മറുപടിഇല്ലാതാക്കൂ
  2. അതെയതെ ...കളി നമ്മള്‍ ബ്ലോഗേര്സിനോടാ .....!!!

    മറുപടിഇല്ലാതാക്കൂ
  3. കമ്മന്റിടാനും കമന്റടിക്കാനും നമ്മള്‍ പണ്ടേ മിടു മിടുക്കന്മാരായ ജീവിത മടിയന്മാരനല്ലോ

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2011, മാർച്ച് 12 3:35 AM

    IT വിധവകള്‍ .... രസകരമായി എഴുതിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. ഡി.പി.കെ.
    കമ്പ്യൂട്ടര്‍-ഇന്റര്‍നെറ്റ് ലോകങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ നമുക്കുണ്ടാവുന്ന കേവലനഷ്ടങ്ങളെ ഹൈലൈറ്റ്ചെയ്ത് അവതരിപ്പിച്ചപ്പോള്‍ അത്
    വളരെ രസകരമായി.ഒപ്പം ചേര്‍ത്ത ചിത്രങ്ങള്‍ കഥയുടെ കേന്ദ്രാശയത്തോട് നൂറുശതമാനം നീതി പുലര്‍ത്തുന്നുണ്ട്.
    എന്റെ പുതിയ പോസ്റ്റും വിഷയമാക്കിയിട്ടുള്ളത് ഈ മേഖല
    തന്നെയാണ്.‘രണ്ട് ഫെയ്സ്ബുക്ക് കഥകള്‍’http://snehatheerampost.blogspot.com/2011/04/blog-post.html
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ